Chapter Title : എന്റെ മാവും പൂക്കുമ്പോൾ 9 [R K]
മതി
അശ്വതി : അവൻ എപ്പഴും റെഡിയാ, ഇല്ലേ അജു
ഞാൻ : ആ... ഓണത്തിന് പോയാലോ
ലതിക : ആ... അതാ നല്ലത് അർജുന് ലീവും ഉണ്ടാവോലോ
ഞാൻ : അതെ ആന്റി
അശ്വതി : അപ്പൊ അതിലൊരു തീരുമാനമായല്ലോ, എന്നാ നമുക്ക് ഭക്ഷണം കഴിക്കാം
എല്ലാവരും കൂടി ഭക്ഷണമൊക്കെ കഴിച്ച് കഴിഞ്ഞ് കുറേ നേരം ഓരോ കാര്യങ്ങൾ സംസാരിച്ചിരുന്നു, കുറച്ചു നേരം മിസ്സിന്റെ കൂടെ ചിലവിട്ടതിനു ശേഷം ആറു മണിയോട് കൂടി ഞാൻ ഇറങ്ങാൻ തുടങ്ങി, യാത്ര പറഞ്ഞു പുറത്തിറങ്ങും നേരം എന്നെ മാറ്റി നിർത്തി മിസ്സിന്റെ അച്ഛൻ
അരവിന്ദൻ : അർജുൻ ഞങ്ങൾക്ക് വിശ്വസിപ്പിച്ചു ഏൽപ്പിക്കാൻ വേറെ ആരും ഇല്ലാത്തത് കൊണ്ടാണ്, അച്ചുന്റെ അങ്കിൾ ആനന്ദ് പറഞ്ഞത് അർജുന് ഓർമയുണ്ടല്ലോ അച്ചുനെ എങ്ങനെയെങ്കിലും യു കെ യിലേക്ക് വേഗം പറഞ്ഞു വിടണം അത് അർജുന് ഏൽപ്പിച്ചേക്കുവാ, അതിന്റെ ഭാഗമായിട്ട ഈ ട്രിപ്പ് തന്നെ പ്ലാൻ ചെയ്തിരിക്കുന്നത്, അവിടെപ്പോയി സെറ്റിലായി കഴിയുമ്പോഴേക്കും അച്ചു റെഡിയാവും
ഞാൻ : അതെനിക്കറിയാം ഞാൻ നോക്കിക്കോളാം പേടിക്കണ്ട
അശ്വതി : എന്താ അവിടെ ഒരു രഹസ്യം പറച്ചിൽ
അരവിന്ദൻ : ഏയ് ഒന്നുല്ല മോളെ
ഞാൻ : ഞാൻ എന്നാ ഇറങ്ങട്ടെ ഡേറ്റ് ഞാൻ പറയാം
അരവിന്ദൻ : ഓക്കേ..
അവിടെ നിന്നും ഇറങ്ങി വീട്ടിലേക്ക് പോവും നേരം ഷോപ്പിന് അടുത്ത് വെച്ച് വണ്ടിയുടെ പെട്രോൾ തീർന്നു, പെട്രോൾ പമ്പ് സൺഡേ തുറന്നട്ടുമില്ല, വണ്ടി തള്ളി ഷോപ്പിന്റെ മുന്നിൽ കൊണ്ട് പോയി വെച്ച് മെയിൻ റോഡിലേക്ക് വന്ന് വീട്ടിലേക്ക്
💬 Comments
View all comments