Chapter Title : എന്റെ മാവും പൂക്കുമ്പോൾ 9 [R K]
: അറിയാതെ തല്ലി പോയതാടാ സോറി ഇനി അതും പറഞ്ഞ് വീണ്ടും വഴക്കിടല്ലേ
ഞാൻ : മം...എങ്ങനുണ്ട് ഇപ്പൊ ?
അശ്വതി : നല്ല ക്ഷീണം ഉണ്ട്
ഞാൻ : കുറച്ചും കൂടി ഉറക്കഗുളിക എടുക്കട്ടെ നന്നായിട്ട് ഉറങ്ങാം
എന്റെ കവിളിൽ പിടിച്ചു വലിച്ച്
അശ്വതി : ആക്കല്ലേ...
ഞാൻ : ആഹ്... വിട് വിട് അധികം കൊഞ്ചല് വേണ്ട, പേടിച്ച് നാട് വിട്ടാലോന്ന് വരെ ആലോചിച്ചതാ ഞാൻ
അശ്വതി : എന്തിനു ?
ഞാൻ : അങ്കിള് വിളിച്ചപ്പോ
അശ്വതി : അങ്കിള് എന്ത് പറഞ്ഞു ?
ഞാൻ : ഒന്നും പറഞ്ഞില്ല ഇനി അതിൽ പിടിച്ച് തൂങ്ങേണ്ട
കവിളിൽ തടവി
അശ്വതി : മം... വേദനിച്ചോ
ഞാൻ : ഏയ് നല്ല സുഖമായിരുന്നു ഹമ്
അശ്വതി : അതിന് പാടൊന്നും വന്നില്ലല്ലോ
ഞാൻ : ആഹാ അപ്പൊ വരാത്തതായോ കുറ്റം ഞാൻ ഒരണ്ണം തരട്ടെ അതുപോലെയൊന്ന്
അശ്വതി : ആ... തന്നോ... കടം തീരുമല്ലോ
എന്ന് പറഞ്ഞ് കവിളും കാണിച്ച് എന്റെ അടുത്തേക്ക് നീങ്ങിയിരുന്നു, കസേരയിൽ നിന്നും എഴുനേറ്റ് കവിളിലേക്ക് വീണ് കിടന്ന തലമുടി വിരലുകൾ കൊണ്ട് ചെവിയുടെ പുറകിലേക്ക് മാറ്റിയിട്ടു
അശ്വതി : ശെരിക്കും തല്ലാൻ പോവാ ?
ഞാൻ : ആ...കടം തീർക്കണ്ടേ
അശ്വതി : മം.. ഈ ഗ്ലാസ് അവിടെവെച്ചോ
ഗ്ലാസ് വാങ്ങി ടേബിളിൽ വെച്ച് കണ്ണും പൂട്ടി അടികൊള്ളാൻ കാത്തിരുന്ന മിസ്സിന്റെ കവിളിൽ ഒരു ഉമ്മ കൊടുത്ത്
ഞാൻ : മതിയോ ?
കണ്ണ് തുറന്ന് എന്നെ നോക്കി
💬 Comments
View all comments