0%

Chapter Title : എൻ്റെ മൺവീണയിൽ 21 [Dasan]

Author : Kambikathakal Read All Parts 149

ഞങ്ങൾക്ക് എന്തിനാണ് അത്രയധികം പൈസ. ഞങ്ങൾ ഇതുവരെ തന്ന ഭക്ഷണത്തിൻറെ പൈസ കൂടി കൂട്ടി ആണോ ഇട്ടത്.
ചേട്ടൻ: ഒന്നു നിർത്തിയേ, പോട്ടെ അജയ അവൾ എന്തെങ്കിലും മണ്ടത്തരം പറഞ്ഞിട്ടുണ്ടെങ്കിൽ ക്ഷമിച്ചേക്ക്. പോയി അജയനെ എന്തെങ്കിലും കഴിക്കാൻ എടുത്തു കൊടുക്കു. അജയൻ ഇന്ന് ഓഫീസിൽ പോകുന്നുണ്ടോ?
ഞാൻ: ഉവ്വ് ചേട്ടാ.
ചേട്ടൻ: ഭക്ഷണം ഇവിടെ നിന്ന് കൊണ്ടുപോകുന്നു അതോ പുറത്തു നിന്നൊ?
ഞാൻ: ഞാൻ ഇത്രയും നാളും ഇവിടെ നിന്നു തന്നെയല്ലേ കൊണ്ടുപോയി കൊണ്ടിരുന്നത്?
ചേട്ടൻ: അതിൽ വലിയ കാര്യമൊന്നുമില്ല. ഇത്രയും ദിവസം അജയൻ ഇവിടെനിന്നും അല്ലല്ലോ ഭക്ഷണം കൊണ്ടുപോയത്. എവിടെനിന്നോ കഴിച്ചു എവിടെയോ കിടന്നുറങ്ങി ശരിയല്ലേ.
ഞാൻ: ശരിയാണ്.
ചേട്ടൻ: ഞങ്ങൾ മോനോട് എന്ത് അപരാധം ചെയ്തിട്ടാണ് ഇങ്ങനെ പെരുമാറിയത്?
ഞാൻ: ചേട്ടാ, എൻറെ അവിവേകം കൊണ്ട് സംഭവിച്ചതാണ് ഇതൊക്കെ.
ചേട്ടൻ: എൻറെ മോൾ ഇത്രയും ദിവസം മര്യാദക്ക് ഭക്ഷണം കഴിക്കുകയൊ ഉറങ്ങുകയൊ ചെയ്തിട്ടില്ല. എത്ര ദിവസം ഞങ്ങൾ രണ്ടുപേരും മോനെ ഓഫീസിൽ വന്നു അന്വേഷിച്ച് എന്നറിയാമോ. ഞങ്ങൾ ഒരു തെറ്റ് മോനോട് ചെയ്തിട്ടുള്ളൂ, അത് തെറ്റായിട്ട് ഞങ്ങൾക്ക് ഇതുവരെ തോന്നിയിട്ടില്ല. ആരും പോരുമില്ലാതെ ആശുപത്രിയിൽ കിടന്നപ്പോൾ മറ്റുള്ളവർ ചെയ്തതുപോലെ വന്നു കണ്ടു തിരിച്ചു പോകണമായിരുന്നു. ഞങ്ങൾക്ക് അതിനു കഴിയുമായിരുന്നില്ല, അത് ഞങ്ങളുടെ മര്യാദ.
അപ്പോഴേക്കും സീത മുറിയിൽ നിന്നും പുറത്തേക്കിറങ്ങി വന്നു.
സീത: മതി അച്ഛ. മറ്റുള്ളവരുടെ മുന്നിൽ നമ്മൾ സ്വയം ചെറുതാവുന്നത് പോലെയാണ് ഈ പറയുന്നതൊക്കെ.
ഇതു പറഞ്ഞു വീണ്ടും സീത മുറിയിലേക്ക് കയറിപ്പോയി. ചേട്ടൻ സംസാരം അവിടെ വച്ച് നിർത്തി. ചേച്ചി അപ്പോഴേക്കും കഴിക്കാനുള്ള പലഹാരവുമായി വന്നു. ഞാൻ ചായയും കുടിച്ചു ഇറങ്ങുന്നതിനു മുമ്പ് ഉച്ചയ്ക്കത്തെ ഭക്ഷണം പൊതിഞ്ഞു കൊണ്ടുവന്ന ചേച്ചി തന്നു.
ചേച്ചി: നാളെ ഉണ്ടാവുമോ?
ഞാൻ: തീർച്ചയായും.
ചേച്ചി:അങ്ങനെയെങ്കിൽ ആ ചോറ് കൊണ്ടു പോകുന്ന പാത്രം വൈകിട്ട് വരുമ്പോൾ കൊണ്ടു വന്നാൽ കഴുകി വെക്കാമായിരുന്നു. കുറേ ദിവസം ആയില്ലേ?
ഞാൻ ഓഫീസിലേക്ക് ഇറങ്ങിയപ്പോൾ തിരിഞ്ഞുനോക്കി, സാധാരണ ഞാൻ പോകുമ്പോൾ സിറ്റൗട്ടിൽ സീത വന്ന് നിൽക്കുമായിരുന്നു. പക്ഷേ അവിടെ കണ്ടില്ല. ഞാൻ

💬 Comments

View all comments