0%

Chapter Title : എൻ്റെ മൺവീണയിൽ 21 [Dasan]

Author : Kambikathakal Read All Parts 151

ഇങ്ങനെയൊക്കെ ചിന്തിച്ചെങ്കിലും, ഉള്ളിൻ്റെയുള്ളിൽ സീതയെ പുറത്തേക്ക് കാണാത്തതിൽ വിഷമം തോന്നി. ഓഫീസിൽ ചെല്ലുമ്പോൾ, ഓഫീസറെ കണ്ടിട്ട് ഒപ്പിട്ടാൽ മതിയെന്ന് പറഞ്ഞിട്ടുണ്ടെന്ന്. ഞാൻ ഓഫീസറെ കാണാൻ കയറി. അദ്ദേഹം എന്നോട് കുറെ കയർത്തു. ഒരുപാട് ജോലികൾ മേശപ്പുറത്ത് കുന്നുകൂടി കിടപ്പുണ്ട്. അത് എത്രയും പെട്ടെന്ന് ക്ലിയർ ആക്കണമെന്ന് ശാസന തന്നു. ഇനിയും ഇതുപോലെ ആവർത്തിച്ചാൽ മുകളിലേക്ക് റിപ്പോർട്ട് കൊടുക്കും എന്നും പറഞ്ഞു. ഞാൻ കസേരയിൽ ഇരുന്നു പണി തുടങ്ങി. ഒന്ന് നടു നിവർത്താൻ പോലും സമയം കിട്ടിയില്ല. ഉച്ചയ്ക്ക് രണ്ടു മണി അടുക്കാറായപ്പോഴാണ് ഭക്ഷണം കഴിക്കാൻ എഴുന്നേൽക്കാൻ പറ്റിയത്. അതുകഴിഞ്ഞ് വീണ്ടും തുടർന്നു. ഓഫീസിൽ നിന്ന് ഇറങ്ങുമ്പോൾ ആറുമണി കഴിഞ്ഞു, റൂമിലെത്തി ഡ്രസ്സ് ഒക്കെ മാറി ഫ്രഷായി ചേട്ടൻറെ വീട്ടിലേക്ക് പാത്രവും തപ്പിയെടുത്ത് ചെല്ലുമ്പോൾ, ചേട്ടന് അകത്ത് സെറ്റിയിൽ ടിവിയും കാത്തിരിപ്പുണ്ട്. ചേച്ചി അടുക്കളയിലും. ഞാൻ ചേട്ടൻറെ അടുത്ത് പോയിരുന്നു ടിവി കാണാൻ ഇരുന്നു. എൻറെ കണ്ണുകൾ സീതയെ പരതി. അവിടെയെങ്ങും കണ്ടില്ല എന്ന് മാത്രമല്ല ഒരു മുറിയിലും ലൈറ്റും കണ്ടില്ല. ആള് ഇവിടെയില്ലേ? ആരോട് ചോദിക്കാൻ. കുറച്ചു കഴിഞ്ഞപ്പോൾ ചേച്ചി ഒരു കട്ടൻ ചായയും ആയി വന്നു. എൻറെ കൈയിലുണ്ടായിരുന്ന പാത്രം ചേച്ചിയെ ഏൽപ്പിച്ചു. എൻറെ ദുഷ്ട ബുദ്ധി കാരണം ഇവർക്കും ബുദ്ധിമുട്ടായി. എൻറെ മോശം സമയത്ത് എന്നെ നോക്കാൻ ഇവർ മാത്രമേ ഉണ്ടായിരുന്നുള്ളൂ, അതുപോലും ശ്രദ്ധിക്കാതെ എൻറെ മനസ്സുഖത്തിനുവേണ്ടി എന്തൊക്കെയോ കാട്ടിക്കൂട്ടി. അത് ഈ വീട്ടുകാരെ ആണ് കൂടുതൽ വേദനിപ്പിച്ചത്.
ഞാൻ: ചേട്ടാ, എന്നെ വെറുക്കരുത്. ഞാനെൻറെ ബുദ്ധിമോശം കൊണ്ട് നിങ്ങൾക്ക് എന്തെങ്കിലും വേദനിപ്പിക്കുന്ന തരത്തിൽ പെരുമാറിയിട്ടുണ്ട് എങ്കിൽ എന്നോട് ക്ഷമിക്കണം.
ചേട്ടൻ: ഞങ്ങൾക്ക് എന്ത് ബുദ്ധിമുട്ട് അജയ. ഞങ്ങൾ ഹാപ്പി അല്ലേ. ഞങ്ങൾ പറഞ്ഞെന്നു കരുതി അജയനെ തുടർനടപടികളിൽ മാറ്റമൊന്നും വരുത്തേണ്ട. പോകാൻ ഉള്ളത് എവിടെയാണെന്ന് വെച്ചാൽ പോവുക. അതിന് ഒരു മുടക്കവും വരുത്തണ്ട.
ഇവർ എന്തൊക്കെ പറഞ്ഞാലും ഞാൻ ഇരുന്ന് കേൾക്കേണ്ട സ്ഥിതിയാണ്. ഭക്ഷണം കഴിക്കാൻ ആയി ഇരുന്നപ്പോഴും സീതയെ കാണാഞ്ഞതിനാൽ എൻറെ മനസ്സ് എത്ര നിയന്ത്രിച്ചിട്ടും കണ്ണുകൾ അതിന് സമ്മതിച്ചില്ല, കണ്ണുകൾ ഉഴറി

💬 Comments

View all comments