0%

Chapter Title : എൻ്റെ മൺവീണയിൽ 21 [Dasan]

Author : Kambikathakal Read All Parts 154

നടന്നു. റൂമിലേക്ക് പോകുമ്പോഴും എൻറെ കണ്ണുകൾ അന്വേഷണത്തിലായിരുന്നു. പിറ്റേദിവസവും ചേട്ടൻറെ വീട്ടിൽ ചെന്നു എങ്കിലും സീതയെ അവിടെയെങ്ങും കണ്ടില്ല. അന്ന് ഓഫീസിൽ പോകുന്ന വഴി സീത കൊണ്ടുവെച്ച പൊതി എടുത്ത് ഓഫീസിലെ ജോലികൾക്കിടയിൽ ബാങ്കിൽ പോയി അത് അക്കൗണ്ടിൽ നിക്ഷേപിച്ചു. ജോലി കഴിഞ്ഞു പോകുന്ന വഴി ബാർബർഷോപ്പിൽ കയറി മുടിയും താടിയും കളഞ്ഞു. ഇപ്പോൾ തലക്ക് ഒരു വെളിവുണ്ട്. വൈകിട്ട് ചേട്ടൻറെ വീട്ടിൽ ചെന്നിട്ടും തഥൈവ. ഇങ്ങനെ 4-5 ദിവസം കടന്നു പോയി, ആളിനെ കാണാൻ പോയിട്ട് ഒരു ശബ്ദം പോലും പുറത്തേക്ക് കേട്ടില്ല. എൻറെ മനസ്സിന് എന്തുപറ്റി, ഇത്രയും ദിവസം ഇല്ലാത്ത ഒരു വ്യഗ്രത. സീതയെ എന്നിൽ നിന്നും അകറ്റാൻ വേണ്ടിയാണ് ഇത്രയൊക്കെ ചെയ്തത്. ഇപ്പോഴോ ആളെ കാണാഞ്ഞിട്ട് മനസ്സ് ചഞ്ചല പെടുന്നു. ഓരോ ദിവസവും കടന്നു പോകുന്തോറും സീതയുമായി ഞാൻ അടുക്കുകയാണൊ? കാണാത്തതിൽ പരവേശവും വിശപ്പില്ലായ്മയും ഉറക്കം നഷ്ടപ്പെടലും. എല്ലാം കൊണ്ടും നഷ്ടബോധം തോന്നി. സീത കോളേജ് വിട്ടു വരുന്ന സമയം നോക്കി ഒരു ദിവസം ഓഫീസിൽ നിന്നും നേരത്തെ ഇറങ്ങി. തമ്പാനൂർ ബസ്റ്റാൻഡിൽ ചെന്ന് സീത വരുന്നതും നോക്കി നിന്നു. കുറച്ചു കഴിഞ്ഞപ്പോൾ സീതയുടെ കോളേജിൻറെ ഭാഗത്തു നിന്നും വരുന്ന വണ്ടി വന്നു നിന്നു. അതിൽനിന്നും യാത്രക്കാർ ഇറങ്ങി കൂട്ടത്തിൽ സീതയും. എന്നെ കണ്ടതും സീത പെട്ടെന്ന് ഒഴിഞ്ഞുമാറി. മുഖത്ത് ക്ഷീണവും വിഷമവുമുണ്ട്, ആളാകെ വല്ലാതെ ആയിരിക്കുന്നു. ഞാൻ അടുത്തേക്ക് ചെന്നപ്പോഴേക്കും ഓട്ടോ വിളിച്ച് അതിൽ കയറി ഇരുന്നു, പുറകെ ഞാനും കയറി. അപ്പോൾ ഓട്ടോയിൽ നിന്നും ഇറങ്ങാൻ തുനിഞ്ഞപ്പോൾ ഞാൻ അതിന് അനുവദിച്ചില്ല. ഓട്ടോക്കാരനോട് സ്ഥലം പറഞ്ഞു കൊടുത്തപ്പോൾ വണ്ടി നീങ്ങി. സ്ഥലം കേട്ടപ്പോൾ എൻറെ മുഖത്തേക്ക് നോക്കിയെങ്കിലും വീണ്ടും മുഖം കൈകളിൽ താങ്ങി കുനിഞ്ഞിരുന്നു. നടക്കാവുന്ന ദൂരമേ ഉണ്ടായിരുന്നുള്ളൂ എങ്കിലും, സീത ഓട്ടോയിൽ കയറിയത് മൂലം ആണ് ഞാനും കയറിയത്. മ്യൂസിയത്തിന് അടുത്തു കൊണ്ടുപോയി ഓട്ടോറിക്ഷ നിർത്തി. വണ്ടിയിൽ നിന്നും ഞാൻ ഇറങ്ങിയെങ്കിലും സീത അതിന് തയ്യാറായില്ല. ഞാനിറങ്ങി കുറച്ചു കഴിഞ്ഞപ്പോൾ സീതാ വണ്ടി കാരനോട് എന്തോ പറഞ്ഞു വണ്ടി വീണ്ടും

💬 Comments

View all comments