Chapter Title : എൻ്റെ മൺവീണയിൽ 22 [Dasan]
പറഞ്ഞു വന്നതാണ്.
അച്ഛൻ: അതെന്തിനാ നമ്മളെ കാണുന്നത്?
അമ്മ: ഇത് എന്താടപ്പാ, നമ്മളെ കാണാൻ പാടില്ല എന്ന് പറഞ്ഞ വല്ല നിയമവും ഉണ്ടോ.
അച്ഛൻ: അല്ല ഇവൻ കൊണ്ടുവന്നതു കൊണ്ട് ചോദിച്ചതാണ്.
ഞാൻ എഴുന്നേറ്റു, ഉടനെ സീത വന്ന് എൻറെ തോളിൽ പിടിച്ച് അവിടെ ഇരുത്തി. ഇതെല്ലാം മറ്റുള്ളവർ കാണുന്നുണ്ടായിരുന്നു. എന്തായാലും പറയാനുള്ളത് പറയാൻ തന്നെ തീരുമാനിച്ചു.
ഞാൻ: നിങ്ങളാരും അതിശയോക്തിയോടെ നോക്കണ്ട. ഞാൻ ആശുപത്രിയിൽ അങ്ങോട്ടോ ഇങ്ങോട്ടോ എന്നറിയാതെ കിടന്ന സമയത്ത് ഇവളും ഇവളുടെ അച്ഛനും മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതിനു ശേഷം ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് ചെയ്തു എങ്ങോട്ടു പോകണമെന്നറിയാതെ നിൽക്കുമ്പോൾ ഇവരുടെ വീട്ടിലേക്കാണ് എന്നെ കൊണ്ടുപോയത്. മാസങ്ങളായുള്ള പിന്നീട് കിടന്നകിടപ്പ്, അപ്പോൾ പരിചരിക്കാൻ ആരുമില്ലാത്ത അവസ്ഥയിൽ എന്നെ പരിചരിച്ചത് ഇവളാണ്. നിങ്ങൾ നേരത്തെ രണ്ടുപേരും എന്നോട് ചോദിച്ചു നിങ്ങൾ ജീവിച്ചിരിപ്പുണ്ടോ എന്നറിയാൻ വന്നതാണോ എന്ന്. മാറിച്ച് ഞാനാണ് ചോദിക്കേണ്ടി ഇരുന്നത്. പിന്നെ അമ്മ ചോദിക്കുന്നുണ്ടായിരുന്നു ഇവൻറെ കൂടെ വിശ്വസിച്ച് ആരാണ് അയച്ചതെന്ന്. ഒരു പ്രായ പൂർത്തിയായ പെണ്ണ് എന്നെപ്പോലുള്ള പുരുഷനെ പരിചരിക്കാം എങ്കിൽ പിന്നെ എന്ത് വിശ്വാസം ആണമ്മെ വേണ്ടത്. ഞാൻ ഇത്രയും പറഞ്ഞില്ലെങ്കിൽ ഇവളെ നിങ്ങൾ ഏതു വിധത്തിൽ കാണും എന്ന് എനിക്കറിയാം. എൻറെ നിർബന്ധത്തിന് വഴങ്ങി അല്ല, ഇവളുടെ നിർബന്ധത്തിനു വഴങ്ങിയാണ് ഞാൻ ഇവിടെ വന്നത്. അമ്മയോടും അച്ഛനോടും മറ്റുള്ളവരോടുള്ള വഴക്കുകൾ തീർത്തു, നല്ല രീതിയിൽ മുൻപോട്ടു പോകണം എന്ന് ഇവൾ പറഞ്ഞത് കൊണ്ടാണ് ഞാൻ വന്നത്.
അമ്മ വന്ന് സീതയെ ചേർത്തുപിടിച്ചു, നെറുകയിൽ തലോടി.
അച്ഛൻ: മോള് വിഷമിക്കരുത്, ഇതിനുമുമ്പ് ഇവൻ ഇവിടെ വന്ന് കാട്ടിയ കോപ്രായങ്ങളുടെ ഫലമാണ് ഇങ്ങനെയൊക്കെ സംഭവിച്ചത്. ഞങ്ങൾക്ക് അതിൽ വളരെ മനസ്താപമുണ്ട്. മോളുടെ വീട്ടിൽ ആരൊക്കെയുണ്ട്?
സീത: അച്ഛനും അമ്മയും.
അച്ഛൻ: അച്ഛൻ എന്തു ചെയ്യുന്നു?
സീത: ലോഡിങ് ഡൗൺലോഡിങ്ങ് യൂണിയനിലാണ്.
അച്ഛൻ: മോൾ എന്തു ചെയ്യുന്നു?
സീത: ഡിഗ്രി കഴിഞ്ഞ് B Ed ചെയ്യുന്നു.
അച്ഛൻറെ മുഖത്ത് ഒരു മന്ദസ്മിതം വന്നു.
അച്ഛൻ: പത്മിനി, സമയം ഒരുപാടായി ഭക്ഷണം എടുത്തോ. ഞാൻ ഒന്നു കുളിച്ചിട്ട്
💬 Comments
View all comments