Chapter Title : എൻ്റെ മൺവീണയിൽ 22 [Dasan]
വേഗം വരാം.
അച്ഛൻ മുറിയിലേക്ക് പോയി.
സൂര്യ: ചേച്ചിക്ക് കുളിക്കണ്ടേ? വാ.
സൂര്യ സീതയെ വിളിച്ച് സൂര്യയുടെ മുറിയിലേക്ക് പോയി. ഹാളിൽ വച്ചിരുന്ന എൻറെ ബാഗുമെടുത്ത് എൻറെ സ്ഥിരം മുറിയിലേക്ക് പോകാൻ തുനിയുമ്പോൾ സീത വന്ന് ബാഗും വാങ്ങി സൂര്യയുടെ മുറിയിലേക്ക് കൊണ്ടുപോയി. കുറച്ചുകഴിഞ്ഞ് സൂര്യ ബാഗ് തിരിച്ചു കൊണ്ടുവന്നു തന്നു. ഞാൻ എൻറെ മുറിയിൽ കയറി കുളിച്ചു പുറത്തിറങ്ങിയപ്പോഴേക്കും എല്ലാവരും ഡൈനിംഗ് ടേബിളിൽ നിരന്നിരുന്നു. മേശപ്പുറത്ത് ചോറും മീൻ കറിയും മീൻ വറുത്തതും തോരനും. നല്ല വലിയ നെയ്മീൻ മുറിച്ച് വറുത്ത പീസും കുടംപുളിയിൽ പറ്റിച്ച് നെയ്മീൻ കറിയും കണ്ടപ്പോൾ സീത എന്നെ നോക്കി. അവർക്ക് എത്രയും നല്ല മീൻ കിട്ടാറില്ല. നല്ല എരിവും പുളിയും ഉണ്ടായിരുന്നതിനാൽ സീതയുടെ കണ്ണിൽ നിന്നും വെള്ളം കുടുകുടാ ഒഴുകി. അടുത്തിരുന്ന അമ്മ വെള്ളം എടുത്തു കൊടുക്കുന്നത് കണ്ടു.
അമ്മ: നല്ല എരിവ് ഉണ്ടല്ലേ? ഇവിടെ എല്ലാവർക്കും നല്ല എരിവും പുളിയും വേണം.
ചെയ്ത് എന്നെ നോക്കുന്നുണ്ട്, ഞാൻ അവരുടെ വീട്ടിൽ ചെന്ന് എരിവും പുളിയും കുറഞ്ഞ മീൻ കറികളും മറ്റു കറികളും കൂട്ടുന്നത് എങ്ങനെയെന്ന് അർത്ഥത്തിലാണ് നോക്കുന്നത്. ഭക്ഷണം കഴിക്കുന്നതിനിടയിൽ നാളെ നിങ്ങൾക്ക് എന്താണ് പരിപാടി എന്ന് അമ്മ ചോദിച്ചു. ഞാൻ പറഞ്ഞു അമ്മുമ്മയെ ഒന്നു പോയി കാണണം, ഒരു ദിവസം അവിടെ നിൽക്കണം. സീത സൂര്യനോട് എന്തോ ചോദിക്കുന്നുണ്ട്, സൂര്യ നിഷേധാർത്ഥത്തിൽ തലയാട്ടുന്നുമുണ്ട്. ഭക്ഷണം കഴിഞ്ഞ് സീത സൂര്യയുടെ മുറിയിൽ കൂടി. ഞാനെൻറെ മുറിയിലേക്കും.
പിറ്റേന്ന് രാവിലെ കാപ്പികുടിയും കഴിഞ്ഞ് ഞങ്ങൾ ഇറങ്ങി, ഇറങ്ങുന്നതിനു മുമ്പ് സീത സൂര്യയോട് ഒരുപാട് നിർബന്ധിച്ചു കൂടെ പോരാൻ. പക്ഷേ അവൾ അമ്മയെ വിട്ട് എങ്ങും മാറി നിൽക്കില്ല. അമ്മ അമ്മുമ്മയ്ക്ക് കൊടുക്കാൻ കായ എടുത്തപ്പോൾ, സീത പറഞ്ഞു വണ്ടിയിൽ ഒരു കുല കൂടി ഇരിപ്പുണ്ട് എന്ന്. നാളെ രാവിലെ തന്നെ ഇങ്ങോട്ട് വരണം എന്ന് അമ്മ സീതയോട് പ്രത്യേകം പറഞ്ഞേല്പിച്ചു, സീത സമ്മതവും മൂളി. സീതയുടെ വേഷം ചുരിദാർ ആണ് വാടാമല്ലി കളർ ടോപ്പിൻ്റെ കഴുത്തിലും കയ്യിലും ചുവപ്പ് പ്രില്ല് വെച്ചതാണ്
💬 Comments
View all comments