0%

Chapter Title : എൻ്റെ മൺവീണയിൽ 22 [Dasan]

Author : Kambikathakal Read All Parts 144

ബോഡി പന്തലിലേക്ക് എടുത്തിട്ടുണ്ട്. ഞാൻ അവരുടെ നേരെ ചെന്നില്ല, കുറച്ചു പുറകോട്ട് മാറി നിന്നു. സീതയും അമ്മുമ്മയും ചിറ്റയും പിള്ളേരും അകത്തേക്ക് കയറി. സീതയെ കണ്ടപ്പോൾ കിളിയും അമ്മയും നോക്കുന്നുണ്ട്. വീണ്ടും ഉച്ചത്തിലുള്ള കരച്ചിൽ, അമ്മുമ്മയേയും ചിറ്റയേയും വിളിച്ചാണ് കരയുന്നത്. ഞാൻ പ്രകാശനുമായി കണ്ടു, ഞങ്ങൾ വർത്തമാനം പറഞ്ഞ് പുറത്തേക്ക് നടന്നു. വൈകിട്ട് നാലു മണിക്കാണ് സംസ്കാരം എന്നു പറഞ്ഞു. ചിറ്റയേയും അമ്മയേയും കൊണ്ടുവന്നതു കൊണ്ട് അവരെ തിരിച്ചുകൊണ്ടു ചെന്ന് ആകണമല്ലോ. അതുകൊണ്ട് നാലു മണി കഴിയാതെ ഇവിടുന്ന് പോകാൻ പറ്റില്ല. അമ്മയൊക്കെ എപ്പോൾ എത്തുമോ ആവോ. പ്രദീപ് അങ്കിളിൻറെ അടുത്ത് പോയിരുന്നു, ചെറിയൊരു വ്യത്യാസമുണ്ട്. കുറച്ചുനേരം അദ്ദേഹത്തിനോട് വർത്താനം പറഞ്ഞിരുന്നു, എന്നോട് അങ്ങനെയൊക്കെ പെരുമാറിയതിന് ഇപ്പോൾ വിഷമം ഉണ്ടെന്ന് പറഞ്ഞു. അതെല്ലാം പോട്ടെ പഴയ കാര്യം പറഞ്ഞിട്ട് കാര്യമില്ലല്ലോ എല്ലാം നല്ലതിന് എന്ന് വിചാരിക്കാം എന്ന് ഞാൻ പറഞ്ഞു. അതു പറഞ്ഞപ്പോൾ അങ്കിളിനെ കണ്ണുകൾ നിറഞ്ഞോ എന്നൊരു സംശയം. അങ്ങനെയിരിക്കെ സീതയുടെ ഫോൺ വന്നു. ചിറ്റയുടെ കുട്ടികൾക്ക് എന്തെങ്കിലും വാങ്ങി കൊടുക്കാൻ പറഞ്ഞു. ഞാൻ ഇവിടെ പ്രദീപ് അങ്കിളിൻ്റെ അടുത്തുണ്ട് എന്ന് പറഞ്ഞപ്പോൾ അങ്ങോട്ട് വരാം എന്ന് പറഞ്ഞ് ഫോൺ കട്ട് ചെയ്തു. സീത പിള്ളേരുമായി എൻറെ അടുത്ത് വന്നു. സീതയെ കണ്ടപ്പോൾ അങ്കിൾ സാകുതം നോക്കുന്നത് കണ്ടു.
ഞാൻ: സീതേ, ഇതാണ് കിളിയുടെ ഒരു ചേട്ടൻ. പേര് പ്രദീപ്, എൻറെ അങ്കിൾ ആയിട്ട് വരും. ചെറിയൊരു ആക്സിഡൻറ് പറ്റിയതാണ്. ഇത് തിരുവനന്തപുരത്തുള്ള കുട്ടിയാണ്. ഞാൻ താമസിക്കുന്ന വീടിൻറെ ഹൗസ് ഓണറുടെ മകൾ. അച്ഛനെയും അമ്മയെയും കാണണം എന്ന് പറഞ്ഞിട്ട് കൊണ്ടുവന്നതാണ്. ഇവിടെ അമ്മുമ്മയെ കാണാൻ വന്നപ്പോഴാണ് ഈ വിവരം അറിയുന്നത്.
സീത തൊഴുതു, സമയം നോക്കിയപ്പോൾ രണ്ടു മണി ആകുന്നു. ഞാൻ അങ്കിളിനോട് പറഞ്ഞു അവരെയും കൊണ്ട് പുറത്തേക്കിറങ്ങി. സീത നേരെ ചിറ്റയുടെ യും അമ്മയുടെ അടുത്തേക്ക് പോയി. ഞാൻ മൂന്ന് പിള്ളേരെയും വിളിച്ച് റോഡിലേക്ക് നടന്നു. അവിടെ ചെറിയ ഒരു ഹോട്ടൽ ഉണ്ട്. ചോദിച്ചപ്പോൾ ഊണ് കഴിഞ്ഞു ചായ വേണമെങ്കിൽ തരാം എന്നായി, അവരോട്

💬 Comments

View all comments