Chapter Title : എൻ്റെ മൺവീണയിൽ 22 [Dasan]
ചോദിച്ചപ്പോൾ എന്തായാലും മതിയെന്ന്. ചായയും സ്നാക്സും മേടിച്ചു കൊടുത്തു, അവർ ചായ കുടിച്ചു കഴിയുന്നതുവരെ അവിടെയിരുന്നു. തിരിച്ചു മരണ വീട്ടിൽ എത്തുമ്പോൾ അമ്മയും അച്ഛനും വന്നിട്ടുണ്ട്. എന്നെ കണ്ടപ്പോൾ അച്ഛൻ എൻറെ അടുത്തേക്ക് വന്നു.
അച്ഛൻ: ഇവിടെ എന്തെങ്കിലും ചെയ്യണൊ?
ഞാൻ: എനിക്കറിയില്ല കുഞ്ഞച്ഛനോട് ചോദിക്ക്.
അച്ഛൻ കുഞ്ഞച്ഛന് അടുത്തേക്ക് പോയി, അവർ തമ്മിൽ എന്തോ സംസാരിച്ചു തീരുമാനത്തിലെത്തി. ഞാൻ നോക്കുമ്പോൾ അമ്മ സീതയുടെ അടുത്ത് നിൽപ്പുണ്ട്. കുറച്ച് അടുത്ത് നിന്ന് ചെറിയ ബഹളങ്ങൾ കേൾക്കുന്നു. വെള്ളമടിച്ച് ബഹളം ഉണ്ടാക്കുകയാണ്, നോക്കുമ്പോൾ ഷിബുവും ഷിബുവിൻ്റെ നാട്ടിൽ നിന്ന് വന്ന ബന്ധുക്കളുമാണ്. ഞാൻ അവിടെ നിന്നും മാറി, ഇനി എന്നെ കണ്ടിട്ട് എൻറെ മേക്കിട്ട് കയറാൻ വരണ്ട എന്ന് കരുതി. അവനെ ആരോ പിടിച്ചു കൊണ്ടുപോയി അടുത്തുള്ള വീട്ടിൽ ഇരുത്തി. കൃത്യം നാല് മണിക്കൂർ മുമ്പായി തന്നെ ബോഡി അടക്കാനുള്ള പരിപാടികൾ തുടങ്ങി, വീട്ടിൽ തന്നെയായിരുന്നു. അടക്കം കഴിഞ്ഞ്, ഞാൻ പ്രദീപ് അങ്കിളിനോട് യാത്ര പറയാൻ പോയി. മറ്റുള്ളവരൊക്കെ കിളിയോടും കിളിയുടെ അമ്മയോടും സംസാരിച്ചിരിക്കുകയായിരുന്നു, കൂട്ടത്തിൽ സീതയും ഉണ്ട്. പ്രദീപ് അങ്കിളിനോട് സംസാരിച്ചു ഇരിക്കുന്ന സമയത്ത് പുറത്ത് ബഹളം കേട്ടാണ് ഞാൻ ഇറങ്ങുന്നത്. നോക്കുമ്പോൾ ഷിബു സീതയുടെ കയ്യിൽ കയറി പിടിച്ചു നിന്ന്
ഷിബു: ഇത് മറ്റവൻ്റെ പെണ്ണല്ലേ? ഇവളെ അങ്ങനെ വിട്ടാൽ പറ്റില്ല.
അവൻറെ ശിങ്കിടികൾ അവന് വട്ടം നിന്ന് മറ്റുള്ളവരെ അകറ്റുന്നു. ഞാൻ പതിയെ അടുത്തേക്ക് ചെന്നു. അമ്മയും അമ്മൂമ്മയും ചിറ്റയും കുഞ്ഞച്ഛനും അച്ഛനും എന്നെ നോക്കുന്നുണ്ട്. ഞാൻ പതിയെ കയ്യുംകെട്ടി പുഞ്ചിരിച്ചു നിന്നു. ഇത് കണ്ടപ്പോൾ മറ്റുള്ളവർ എന്നെ പകച്ചുനോക്കി. ഇവനാരെടാ ഇവൻറെ പെണ്ണിനെ കൈയ്യിൽ കയറി പിടിച്ചിട്ട് ഒന്നും ചെയ്യാതെ നോക്കുകുത്തിയായി നിൽക്കുന്നൊ? സീത എന്നെ നോക്കി ഞാൻ ഒന്ന് കണ്ണ് കാണിച്ചു. പിന്നെ അവിടെ നടന്നത് ഒരു പൂരം തന്നെയാണ്. കുറച്ചു കഴിഞ്ഞപ്പോൾ ഷിബുവിനെ ആരൊക്കെയോ എടുത്തു കൊണ്ടു പോകുന്നു. മറ്റുള്ള അവൻ്റെ ശിങ്കിടികളും ഒരു ഭാഗത്ത് കിടപ്പുണ്ട്. എല്ലാം കഴിഞ്ഞപ്പോൾ സീത എൻറെ അടുത്തേക്ക് വന്നു.
സീത: ഇനി നമുക്ക് പോകാമല്ലോ?
💬 Comments
View all comments