Chapter Title : എൻ്റെ മൺവീണയിൽ 24 [Dasan]
ടീച്ചർ അല്ലേ താരം. കണ്ടില്ലേ എല്ലാവരുടെയും സ്നേഹപ്രകടനം. നമുക്ക് ഒരു ഗ്ലാസ് ചായ എടുത്തു തരാൻ പോലും ആരുമില്ല. അതുകൊണ്ട് ചായ കിട്ടുന്ന ഇടം എവിടെയെങ്കിലും ഉണ്ടോ എന്ന് നോക്കണം.
സീത: അങ്ങനെയൊരു ഇടം നോക്കി പോയാൽ കൊന്നുകളയും ഞാൻ. ചായ എടുത്തു തരാൻ ആണ് ഞാൻ ഉള്ളത്. എൻറെ മോൻ ഇങ്ങോട്ട് വാ, ചായ ഞാൻ തരാം.
എൻറെ കയ്യിൽ കയറി പിടിച്ചു വലിച്ച് അകത്തേക്കു പോയി. ഇതെല്ലാം കണ്ട് അമ്മയും അനിയനും അനിയത്തിയും ചിരിക്കുന്നുണ്ടായിരുന്നു. സീത അടുക്കളയിൽ കയറി ചായ വെച്ചു, എല്ലാവർക്കും കൊണ്ടുവന്നു കൊടുത്തു. ഞാൻ ചായയുമായി എൻറെ മുറിയിലേക്ക് പോകാൻ തുടങ്ങിയപ്പോൾ
സീത: അവിടെ ഇരിക്കു മാഷേ, ഇവിടെ എല്ലാവരും കൂടി ഇരുന്ന് വർത്തമാനം പറഞ്ഞു ചായ കുടിച്ചാൽ മതി. ഒറ്റയ്ക്ക് ആ മുറിയിൽ പോയി മുനിയെ പോലെ ഇരിക്കേണ്ട കാര്യമുണ്ടോ. സൂര്യയേയും കൊണ്ട് നമുക്കു പോകാം, മൂന്നാല് ദിവസം ക്ലാസ്സില്ല എന്ന് പറയുന്നത് കേട്ടു, ഇല്ലേ സൂര്യേ.
അവൾ അതെ എന്ന രീതിയിൽ തലയാട്ടി.
ഞാൻ: അതിന് അവൾ അമ്മയെ വിട്ടു വരുമോ?
സീത: അതൊക്കെ ഞാൻ കൊണ്ടു പോയി കൊള്ളാം..
സൂര്യ അമ്മയെ നോക്കുന്നുണ്ട്.
അമ്മ: നീ പൊയ്ക്കോ മോളെ, ഇവർ ഇങ്ങോട്ട് പോരുമ്പോൾ നിനക്കും പോരാമല്ലോ മൂന്നാല് ദിവസത്തെ കാര്യമല്ലേ.
സൂര്യ മനസ്സില്ലാ മനസ്സോടെ സമ്മതിച്ചു, എന്നാലും അവളുടെ മുഖത്തിന് ഒരു തെളിച്ചം ഇല്ലായിരുന്നു. അമ്മയെ വിട്ട് അവൾ എങ്ങോട്ടും മാറി നിന്നിട്ടില്ല, പിന്നെ സീത വിളിച്ച് സ്ഥിതിക്ക് പോകാതിരിക്കാനും പറ്റില്ല.
രാവിലെ തന്നെ കാപ്പികുടി കഴിഞ്ഞ് ഞങ്ങൾ ഇറങ്ങി, സൂര്യ കരഞ്ഞുകൊണ്ടാണ് വണ്ടിയിൽ കയറിയത്. സൂര്യ കരയുന്നതിനാൽ, സീതയും സൂര്യയും പുറകിലാണ് കയറിയത്. സീത സൂര്യയെ സമാധാനിപ്പിച്ചു കൊണ്ടിരുന്നു. വണ്ടി കുറച്ചങ്ങു നീങ്ങിയപ്പോൾ സൂര്യയുടെ വിഷമങ്ങൾ ഒക്കെ മാറിത്തുടങ്ങി. അവളും സീതയും സംസാരിച്ചു തുടങ്ങി, വീട് എത്തുന്നതുവരെ രണ്ടുപേരും നോൺ സ്റ്റോപ്പായി സംസാരിച്ചുകൊണ്ടേയിരുന്നു. ഇടയ്ക്ക് നിൻറെ പുറത്ത് സീത അടിച്ചുകൊണ്ടിരുന്നു. ഉറക്കം വരാതിരിക്കാൻ ഉള്ള തന്ത്രമാണ്. വീടെത്തിയപ്പോൾ ചേച്ചി വന്നു സൂര്യയെ വിളിച്ചു അകത്തേക്ക് കൊണ്ടുപോയി. സീത
💬 Comments
View all comments