0%

Chapter Title : എൻ്റെ മൺവീണയിൽ 24 [Dasan]

Author : Kambikathakal Read All Parts 273

കൂടെ ഞാൻ ഉണ്ടാവും എന്തു കാര്യത്തിനും.
അത് കേട്ടപ്പോൾ അച്ഛന് സന്തോഷമായി. പിറ്റേദിവസം എൻഗേജ്മെൻറിനുള്ള ഡ്രസ്സ് എടുക്കാൻ പോയി. എല്ലാം എടുത്തു വന്നപ്പോൾ രാത്രിയായി.

ചൊവ്വാഴ്ച വൈകിട്ട് പാചകക്കാരൻ എത്തി, രണ്ടു തരം പായസം വേണ്ടത്ര കറികളും കൂട്ടിയുള്ള സദ്യയ്ക്കുള്ള ലിസ്റ്റ് തയ്യാറാക്കി. അച്ഛൻ മാർക്കറ്റിലുള്ള സുഹൃത്തിൻറെ പച്ചക്കറി കടയിൽ ലിസ്റ്റ് കൊടുത്തു, വെള്ളിയാഴ്ച സാധനങ്ങൾ എത്തിച്ചേക്കാം എന്ന് പറഞ്ഞു. പലചരക്ക് സാധനങ്ങളും അച്ഛൻ തന്നെ ഏർപ്പാടാക്കി, എല്ലാം അവർ എത്തിച്ചേക്കാം എന്ന് പറഞ്ഞു. വ്യാഴാഴ്ച അച്ഛൻറെ അനിയൻ ചിറ്റപ്പൻ എത്തി. കാര്യങ്ങൾ ഗംഭീര രീതിയിൽ തന്നെ നടന്നു. തലേദിവസം വൈകുന്നേരം തന്നെ അവിടെ നിന്നും വരുനുള്ളവർ വന്നു. അമ്മുമ്മയും ചിറ്റയും ചിറ്റയുടെ പിള്ളേരും അമ്മയും അച്ഛനും അനിയനും പെങ്ങളും ഒട്ടുമിക്ക ബന്ധുമിത്രാദികളും എത്തി. പന്തൽ ഇട്ടിരുന്നത്, കുറച്ചുപേർക്ക് കിടക്കാനുള്ള സൗകര്യമൊരുക്കി കൊണ്ടാണ്. പെൺ പടകളെല്ലാം വീടുകളിൽ കൂടി, ആണുങ്ങൾ പന്തലിലും. വന്നിരുന്ന അവർക്കെല്ലാവർക്കും വീടും പരിസരവും ഇഷ്ടപ്പെട്ടു. കുളിക്കാനുള്ള സൗകര്യക്കുറവ് ഉള്ളതിനാൽ രാവിലെ തന്നെ എല്ലാവരും നേരത്തെ കുളി തുടങ്ങി. 9 നും 9 30നും ഇടയിൽ ആയിരുന്നു മോതിരം മാറാനുള്ള സമയം. ഇവിടത്തെ അച്ഛൻ ഫോട്ടോ എടുക്കാൻ സ്റ്റുഡിയോക്കാരനെ ഏർപ്പാടാക്കിയിരുന്നു. മോതിരം മാറ്റം കഴിഞ്ഞപ്പോൾ ഫോട്ടോ എടുക്കുന്ന സെക്ഷൻ ആയി, എല്ലാവരും ആയി മാറി മാറി നിന്ന് ഫോട്ടോ എടുത്തു. അവസാനം അവൻ ഞങ്ങൾ രണ്ടുപേരെയും മാറ്റിനിർത്തി അങ്ങനെ നിൽക്ക് ഇങ്ങനെ നിൽക്ക് എന്നൊക്കെ പറഞ്ഞ് കുറെ ഫോട്ടോ എടുത്തു. എൻറെ വേഷം ക്രീം കളർ മുണ്ടും ലൈറ്റ് ഗ്രേ ഷർട്ടും. സീതയുടേത് ഗോൾഡൻ യെല്ലൊയിൽ നേരിയ പച്ച ബോർഡറിൽ വാടാമല്ലി കളർ നടുക്കു വരുന്ന വിധത്തിൽ ഗോൾഡൻ എല്ലോ പൂവും ഗോൾഡൻ യൊല്ലോയും പച്ച യും ചേർന്ന് മുന്താണിയും ഉള്ള കാഞ്ചിപുരം സാരി, ബ്ലൗസ്, പച്ചയിൽ ഗോൾഡൻ യെല്ലോ എംബ്രോയ്ഡറി ചെയ്ത അവിടവിടെ വാടാമല്ലി കളറിൻറെ ചെറിയ ചെറിയ സ്പോട്ടുകളുള്ളതാണ്. കഴുത്തിൽ അകന്നകന്ന് വലിയ പാലക്ക പിടിപ്പിച്ച മാലയിൽ ചെയിനിൽ അവിടവിടെ ചെറിയ വാടാമല്ലി കളർ കല്ലുകൾ പിടിപ്പിച്ച് ലോക്കറ്റിൻ്റെ ഭാഗത്ത് ഗോൾഡൻ മുത്തുകൾ

💬 Comments

View all comments