0%

Chapter Title : എൻ്റെ മൺവീണയിൽ 24 [Dasan]

Author : Kambikathakal Read All Parts 274

പിടിപ്പിച്ച റൗണ്ടിൽ നടുക്ക് പാലക്കയും അതിനുചുറ്റും വാടാമല്ലി കളറിൻ്റെ ചെറിയ കല്ലുകളും പിടിപ്പിച്ച നെക്ലേസും അതിൻ്റെ തന്നെ ജോഡി പാലക്ക പിടിപ്പിച്ച വലിയ കമ്മലുകളും പച്ച കളറും വാടാമല്ലി കളറും കല്ലുകൾ പിടിപ്പിച്ച വളകളും അതിൻറെ തന്നെ അരപ്പട്ടയും കഴുത്തിൽ വേറൊരു വലിയ മാലയും പച്ച കല്ലുവച്ച മോതിരവും വാടാമല്ലി കളർ കല്ല് വെച്ച് വേറൊരു മോതിരവും കയ്യിലുണ്ട്. തലയിൽ മുടി പുറകിൽ ഒരു റൗണ്ട് വെച്ച് താഴേക്ക് പിന്നിട്ടിട്ടും തുമ്പിക്കൈ വണ്ണത്തിൽ കിടന്നിരുന്നു, അതിൽ നിറയെ മുല്ലപ്പൂ വച്ചിരുന്നു. ശരിക്കും ഒരു കല്യാണ വേഷത്തിൽ, അവളെ കണ്ട് എല്ലാവരും ചൂഴ്ന്ന് നോക്കുന്നുണ്ട്. മോതിരം മാറ്റം കഴിഞ്ഞതോടെ അവൾ എന്നിലേക്ക് കൂടുതൽ ഇഴുകിച്ചേർന്നു. അല്ലെങ്കിൽ തന്നെ സർവ്വ സ്വാതന്ത്ര്യത്തോടെ കൂടിയാണ് പെരുമാറിയിരുന്നത്. ഇപ്പോൾ അതിലും കൂടി, അവളുടെ കോഴ്സ് കഴിയാൻ ഇനിയും ഒരു വർഷം കഴിയണം. അത് കഴിഞ്ഞിട്ടാണ് കല്യാണം, അതുവരെ പ്രേമിച്ച ഉല്ലസിച്ച് നടക്കാം.' അവളുടെ കൂട്ടുകാരികൾ വന്നിട്ടുണ്ടായിരുന്നു. അവരെയെല്ലാം എന്നെ പരിചയപ്പെടുത്തി, പരിചയപ്പെടുത്തുമ്പോൾ ഭാര്യ ഭർത്താക്കന്മാരെ പോലെ നിന്നാണ് പരിചയപ്പെടുത്തിയത്. എൻറെ ഓഫീസിലുള്ള സ്റ്റാഫുകളൊക്കെ വന്നിരുന്നു, അവർക്ക് സീതയെ നല്ല പരിചയമാണ്. ഇടയ്ക്കിടയ്ക്ക് സീത എന്നെ അന്വേഷിച്ചു വരുമായിരുന്നു. സുധിയും ഭാര്യയും അവസാനമാണ് വന്നത്. അവനെ എൻ്റെ അച്ഛനും അമ്മക്കും പരിചയപ്പെടുത്തിക്കൊടുത്തു. അവർ വിശേഷങ്ങൾ ചോദിച്ചു. വീട്ടിൽ നിന്നും വന്നവർ പോകാനിറങ്ങിയപ്പോൾ അമ്മ സീതയെ അടുത്തേക്ക് വിളിച്ചു.
അമ്മ: ഇനി എന്നാണ് മക്കൾ അങ്ങോട്ട് വരുന്നത്?
സീത: ചേട്ടൻറെ മുടക്കുനോക്കി വരാം അമ്മേ.
അമ്മ: ശരി മോളെ, ഞങ്ങൾ ഇറങ്ങട്ടെ.
എല്ലാവരോടും യാത്ര പറഞ്ഞ് അവർ ഇറങ്ങി. രണ്ടു മൂന്ന്ദിവസത്തെ തിരക്കുമൂലം നല്ല ക്ഷീണം ഉണ്ടായിരുന്നു. ചിറ്റപ്പനും ഫാമിലിയും അവിടത്തെ അച്ഛൻറെ പെങ്ങളും അവരുടെ ഫാമിലിയും ഉണ്ടായിരുന്നതിനാൽ, ഞാൻ താമസിക്കുന്നിടത്ത് തന്നെയായിരുന്നു കിടപ്പ്. ഇന്നും അവർ ഇവിടെ ഉണ്ടാവും. സീത അവരുടെ കുട്ടികളുമായി അകത്തേക്ക് പോയ സമയം നോക്കി, ഞാൻ അച്ഛനോടും അമ്മയോടും രാത്രിയിൽ എനിക്കൊന്നും വേണ്ടായെന്നും കിടക്കാൻ പോവുകയാണെന്ന് പറഞ്ഞു പോയി. വാതിൽ അടച്ചു കുറ്റിയിട്ടു അത് കയറി കിടന്നു, നല്ല ക്ഷീണം ഉണ്ടായിരുന്നതിനാൽ

💬 Comments

View all comments