0%

Chapter Title : എൻ്റെ മൺവീണയിൽ 24 [Dasan]

Author : Kambikathakal Read All Parts 275

പെട്ടെന്ന് ഉറങ്ങി പോയി. നേരം വെളുത്ത് ആണ് അറിയുന്നത്, എന്നാലും ജോലിക്ക് പോവാൻ സമയം ആകുന്നതുവരെ അങ്ങനെ കിടന്നു. സാധാരണ കുളിച്ച് സീതയുടെ വീട്ടിൽ പോയി ഭക്ഷണം കഴിച്ചാണ് ജോലിക്ക് പോകുന്നത്. ഇന്ന് അവരുടെ ബന്ധുക്കൾ ഉള്ളതിനാൽ അവർക്ക് എന്തെങ്കിലും ബുദ്ധിമുട്ട് തോന്നിയാലോ എന്ന് കരുതി, വിരുന്നിനിടയിൽ തലേ ദിവസം രാവിലെ സീതയോടും അമ്മയോടും അവിടത്തെ അച്ഛൻറെ പെങ്ങൾ ചോദിക്കുന്നത് കേട്ടു " ഇവന് എന്താണ് ഇവിടെ ഇപ്പോഴേ ?ഇവന് ഇവിടെ സർവ്വസ്വാതന്ത്ര്യമുണ്ടൊ വരവും പോക്കും കണ്ടിട്ട് അങ്ങിനെ തോന്നുന്നു. വിവാഹം ഉറപ്പിക്കുന്നതല്ലെയുള്ളു അപ്പോഴേക്കും ........" ഇത് കേട്ട് കൊണ്ടാണ് ഞാൻ ചെന്നത്. ഞാൻ പെട്ടെന്ന് അവിടെ നിന്നും ഇറങ്ങി പോന്നു. പിന്നീട് കാര്യമായി അങ്ങോട്ട് ചെന്നിട്ടില്ല. പിന്നെ വീട്ടിൽ നിന്നും അവർ വന്നപ്പോഴാണ് ചെന്നത്. അപ്പോഴും അവരുടെ മുഖം കടന്നൽ കുത്തിയതുപോലെയിരുന്നിരുന്നു.അതു കൊണ്ട് തന്നെ സമയമായപ്പോൾ എഴുന്നേറ്റ് കുളിച്ച് റെഡിയായി ജോലിക്ക് പോയി. ധൃതിയിൽ ഇറങ്ങിയതു കാരണം ഫോൺ എടുക്കാൻ മറന്നിരുന്നു. ഓഫീസിലേക്ക് പോകുന്ന വഴി ഓഫീസിനടുത്തുള്ള ചായക്കടയിൽ നിന്നും ചായ കുടിച്ചു. ഓഫീസിൽ ചെന്നപ്പോൾ എല്ലാവരും എത്തിയിരുന്നു, എല്ലാവരും ഇന്നലത്തെ വിശേഷങ്ങൾ ചോദിച്ചു.ജോലി തുടങ്ങിയിട്ട് ഊണ് കഴിക്കാൻ പോലും സമയം കിട്ടിയില്ല, ഉച്ചക്ക് പട്ടിണിയായിരുന്നു. വൈകുന്നേരം സുധി വന്നിരുന്നു.
സുധി: ഞാൻ നിന്നെ ഒരുപാട് വിളിച്ചിരുന്നു.
ഞാൻ: എടാ ഫോൺ ഞാൻ എടുക്കാൻ മറന്നു. ഇപ്പോൾ മിക്കവാറും ഇങ്ങനെയാണ് സംഭവിക്കുന്നത്. അവനുമായി സംസാരിച്ചു കുറച്ചു നടന്നു മ്യൂസിയം ഗ്രൗണ്ട് വരെ പോയി. ലക്ഷ്മി പ്രഗ്നൻറ് ആണെന്ന് പറഞ്ഞു, മൂന്നുമാസമായി. അവൻ ഒരു ദിവസം എന്നെ അന്വേഷിച്ചു വന്ന കാര്യവും പറഞ്ഞു. കുറച്ചു പൈസ അവന് വേണമെന്നും രണ്ടുമൂന്നു മാസം കഴിയുമ്പോൾ തിരിച്ചു തരാം എന്നും പറഞ്ഞു. ഞാൻ തരാമെന്ന് പറഞ്ഞു. അങ്ങനെ നാട്ടിലെ വിശേഷങ്ങളും ഇവിടത്തെ വിശേഷങ്ങൾ ഒക്കെ പറഞ്ഞു സമയം പോയതറിഞ്ഞില്ല. ഇരുട്ടി തുടങ്ങിയിരുന്നു, അവൻ എന്നെ അവൻറെ വണ്ടിയിൽ റൂമിലേക്ക് കൊണ്ടുവന്നാക്കി. സീതയുടെ വീട്ടിലേക്ക് നോക്കിയപ്പോൾ സിറ്റൗട്ടിൽ ആരെയും കണ്ടില്ല. അകത്തു കലപില ശബ്ദം കേൾകുന്നുണ്ട്, അവരാരും പോയിട്ടില്ല എന്ന് തോന്നുന്നു. റൂം

💬 Comments

View all comments