0%

Chapter Title : എൻ്റെ മൺവീണയിൽ 24 [Dasan]

Author : Kambikathakal Read All Parts 278

മാറിയല്ലോ. നേരത്തെ ഇവിടെനിന്നും പോകരുതെന്ന് പറഞ്ഞ ആൾക്കാർ, ചോറ് തിന്നിട്ട് പോകു എന്ന് വരെയായി. അമ്മായി വന്നതിൻറെ ഒരു മാറ്റം കണ്ടോ. സീതയെ ഇവിടെയെങ്ങും കാണാനേ ഇല്ല, അല്ലെങ്കിൽ എൻറെ കയ്യിൽ നിന്നും മാറാത്ത ആളാണ്. എനിക്ക് ഇവിടെ നിന്നിട്ട് മനസ്സിന് ഒരു സുഖമില്ല. എന്തോ ഒരു അന്യത്വം പോലെ കുറച്ചുദിവസം ലീവെടുത്ത് നാട്ടിൽ പോയാലോ എന്നാലോചിച്ചു. നല്ല സ്വാതന്ത്ര്യത്തോടെ പെരുമാറിയിരുന്ന സ്ഥലത്ത്, പെട്ടെന്ന് ഒരു നിയന്ത്രണം വന്നപ്പോൾ ഒരു വല്ലായ്ക. നാളെ ഓഫീസിൽ ചെന്ന് മൂന്ന് ദിവസം ലീവ് എടുത്തു ചിറ്റയുടെ വീട്ടിലേക്ക് വിടാം എന്ന് തീരുമാനിച്ചുറച്ചു. വീട്ടിലേക്ക് പോയാൽ ഉടനെ ഇവിടെ നിന്നും വിളി വരും. ഈ മൂന്നു ദിവസവും ഫോൺ ഓഫ് ചെയ്തു വെക്കണം. ഫ്രീയായി മൂന്നുനാലു ദിവസം ചുറ്റിയടിച്ചു നടക്കണം. അങ്ങനെ അവരുമായി ഇരുന്നു കുറച്ച് ചോറ് തിന്ന് റൂമിലേക്ക് പോകാൻ ഇറങ്ങിയപ്പോൾ അച്ഛനോട്
ഞാൻ: സീതയെ കണ്ടില്ലല്ലോ?
അച്ഛൻ: മോൻ വന്നിട്ട് കണ്ടില്ലേ? മോള് അവിടെ റൂമിൽ ഉണ്ടാവും.
ഞാൻ: ശരി ഞാൻ വരട്ടെ.
റൂമിലേക്ക് ചെന്നു നാളെ കൊണ്ടുപോകാനുള്ള ഡ്രസ്സുകൾ ഒക്കെ ബാഗിൽ പാക്ക് ചെയ്തു വണ്ടിയിൽ വച്ചു. മൂന്നുനാല് ദിവസം ലീവ് എടുത്ത് നാട്ടിലോ വേറെ എവിടേക്കോ പോവുക. ഈ മാരണം പോകുന്നതുവരെ ഇങ്ങോട്ടു വരാതിരിക്കുന്നതാണ് നല്ലത്. മനുഷ്യൻറെ സ്വസ്ഥത കളയാൻ ഓരോ ജന്മങ്ങൾ. അലക്കി ഇട്ടിരുന്ന ഡ്രസ്സ് ഫാനിൻ്റെ അടിയിലിട്ടു. നേരം വെളുക്കുമ്പോൾ ഉണങ്ങി കിട്ടുമായിരിക്കും. പോകുന്നതിനു മുമ്പ് അച്ഛനോട് വിവരം പറയണം, അല്ലെങ്കിൽ നന്ദികേട് ആയിരിക്കും. എന്തെങ്കിലും നുണ പറഞ്ഞു പോകണം.

രാവിലെ തന്നെ എഴുന്നേറ്റു ബ്രഷ് ചെയ്യാൻ പുറത്തേക്കിറങ്ങിയപ്പോൾ അച്ഛൻ അവിടെ പുറത്ത് നിൽക്കുന്നു, ഞാൻ പതിയെ അങ്ങോട്ടു ചെന്നു.
ഞാൻ: ഞാൻ ഇന്നലെ ഒരു കാര്യം പറയാൻ മറന്നു പോയി, എനിക്ക് മൂന്നുനാലു ദിവസം ഒരു ട്രെയിനിങ് ഉണ്ട്. തൃശ്ശൂർ 'കില'യിലാണ്, വൈകിട്ട് പോകും. തിങ്കളാഴ്ചയെ വരൂ, സീതയോട് ഇപ്പോൾ പറയണ്ട.
അച്ഛൻ: മോനെ, എനിക്ക് മനസ്സിലാകും, ഇവിടെ ഇവരൊക്കെ ഉള്ളതുകൊണ്ട് ഒരു ഫ്രീഡം കിട്ടുന്നില്ലല്ലെ.
ഞാൻ: ഏയ് അങ്ങനെയൊന്നുമില്ല. മൂന്നു ദിവസത്തെ

💬 Comments

View all comments