Chapter Title : എൻ്റെ മൺവീണയിൽ 24 [Dasan]
മുന്നോട്ട് വണ്ടി ഇരിങ്ങാലക്കുട സ്റ്റാൻഡിൽ എത്തുമ്പോൾ ഉച്ചയായി ഒന്നേമുക്കാൽ, അവിടെയുള്ള ഒരു സർവീസ് സെൻററിൽ വണ്ടി വാട്ടർ സർവീസിന് കയറ്റി അടുത്തുള്ള തിയേറ്ററിൽ കയറി മാറ്റ്നിയും കണ്ടു, ഒരു ഇംഗ്ലീഷ് പടം. ഒരു തല്ലിപ്പൊളി പടം, അതു കഴിഞ്ഞ് ഇറങ്ങിയപ്പോൾ 5:45. സർവീസ് സെൻററിൽ നിന്നും വണ്ടിയുമെടുത്ത് ബേക്കറിയിൽ നിന്നും കുറച്ചു പലഹാരങ്ങളും വാങ്ങി, നേരെ ചിറ്റയുടെ വീട്ടിലേക്ക്. അവിടെ ചെന്നപ്പോൾ കുഞ്ഞച്ഛൻ അവിടെയുണ്ട്.
കുഞ്ഞച്ഛൻ: ഇന്നലെ വൈകിട്ട് നിൻറെ അച്ഛൻ വിളിച്ചിരുന്നു. നീ ഇവിടെ ഉണ്ടോ എന്നറിയാൻ. തിരുവനന്തപുരത്തു നിന്നും വിളിച്ചു എന്നാണ് പറഞ്ഞത്.
ഞാൻ: ഇനി അങ്ങോട്ട് വിളിച്ച് ഞാൻ ഇവിടെ വന്നിട്ടുണ്ട് എന്ന് പറയണ്ട, അവിടെനിന്ന് വിളിച്ചാൽ തന്നെ ഞാൻ ഇവിടെ ഇല്ല എന്ന് പറഞ്ഞാൽ മതി.
പലഹാരങ്ങൾ ഒക്കെ പിള്ളേരുടെ കയ്യിൽ കൊടുത്തു. അപ്പോഴേക്കും അമ്മുമ്മ വന്നു.
അമ്മുമ്മ: എന്താടാ മക്കളെ നീ അവൾ ഒന്നും പറയാതെ യാണോ പോന്നത്?
ഞാൻ: ഇല്ല അമ്മുമ്മെ. ഞാൻ അവിടെ നിന്ന് പറഞ്ഞിട്ടാണ് പോന്നത്. ഇവിടെ തൃശ്ശൂരിലെ ഒരു ട്രെയിനിംഗ് ഉണ്ടായിരുന്നു, ഇവിടെ എത്തിയപ്പോഴാണ് അത് മാറ്റിവച്ച വിവരം അറിയുന്നത്.
കുഞ്ഞച്ഛൻ: അങ്ങനെയെങ്കിൽ രണ്ടു ദിവസം നീ എവിടെയായിരുന്നു?
ഞാൻ: അമ്മൂമ്മെ, നമ്മുടെ സുധി ഇല്ലേ അവനും അവൻറെ ഭാര്യയും എൻറെ വണ്ടിയിൽ ഉണ്ടായിരുന്നു. ഒരേ കോട്ടയത്ത് ഇറക്കിയപ്പോൾ സമയം വൈകി അവൻ അവിടെ തന്നെ ആയിട്ട് പോകാം എന്ന് പറഞ്ഞു. പിറ്റേ ദിവസം രാവിലെ ഇങ്ങോട്ട് പോന്നു. എറണാകുളത്ത് ഒരു ഫ്രണ്ട് ഉണ്ടായിരുന്നു, ഇന്നലേ അവിടെത്തങ്ങി.
കുഞ്ഞച്ഛൻ: നീ ട്രെയിനിങ് എന്ന് പറഞ്ഞു പോന്നിട്ട്, കൂട്ടുകാരുടെ വീട്ടിൽ തങ്ങാണോ പോന്നത്?
ഞാൻ: എറണാകുളം എത്തിയപ്പോഴാണ് ട്രെയിനിങ് മാറ്റിവെച്ച വിവരം അറിയുന്നത്.
കുഞ്ഞച്ഛൻ: എന്നിട്ടെന്തേ നീ വീട്ടിലേക്ക് പോയില്ല.
ഞാൻ: അവനെ കാണുന്നത് കുറേ നാളുകൾക്ക് ശേഷമാണ്, അതുകൊണ്ട് അവൻ പറഞ്ഞപ്പോൾ അവൻറെ കൂടെ കൂടി.
കുഞ്ഞച്ഛൻ: അവിടെനിന്ന് വിളിക്കുമ്പോൾ ഇവിടെ ഇല്ല എന്ന് പറയാൻ കാരണം എന്ത്?
ഞാൻ: ട്രെയിനിങ് ഇല്ല എന്ന് കരുതണ്ട എന്ന് വിചാരിച്ച് പറഞ്ഞതാണ്. ഞാൻ നാളെ വീട്ടിൽ കയറിയിട്ടേ
💬 Comments
View all comments