0%

Chapter Title : എൻ്റെ മൺവീണയിൽ 24 [Dasan]

Author : Kambikathakal Read All Parts 283

അടുക്കളയിലാണ്. എന്നെ കണ്ടിട്ട് ആർക്കും ഒരു മൈൻഡ് ഇല്ല.
ഞാൻ: ചായയുണ്ടോ അമ്മേ ?
മറുപടിയില്ല. ഞാൻ അടുക്കള വാതിൽക്കൽ ചെന്നു. വീണ്ടും
ഞാൻ: ചായ ഇല്ലേ അമ്മേ ?
ഞാൻ ഇങ്ങനെ ചോദിച്ചു നിൽക്കുകയല്ലാതെ പ്രതികരണം ഒന്നും ഇല്ല. ഞാൻ അച്ഛൻറെ അടുത്തു പോയിരുന്നു.
ഞാൻ: സീത എന്തിയേ?
ഒരു രക്ഷയും ഇല്ല, ആരും ഒന്നും മിണ്ടുന്നില്ല. മൊബൈൽ ഫോൺ ഓഫ് ചെയ്തതിൻറെ പ്രതികരണമാണ്. സഹിക്കുക തന്നെ. ഇന്നിനി ഒന്നും പറഞ്ഞിട്ട് കാര്യമില്ല. തിരിച്ച് മുറിയിലേക്ക് തന്നെ പോകാമെന്ന് കരുതി എഴുന്നേറ്റ് പുറത്തേക്ക് നടന്നു. വാതിലടച്ചു റൂമിലേക്ക് നടന്നു. അകത്തുകയറി നനച്ചു വെച്ചിരുന്ന ഡ്രസ്സ് ഒക്കെ വാഷ് ചെയ്തു, വെള്ളത്തിലിട്ടു വന്നു കിടന്നു.
നേരം പുലർന്നു, സാധാരണ ചെയ്യുന്ന ജോലികളൊക്കെ പൂർത്തിയാക്കി. അലക്കിയ തുണികൾ എല്ലാം അയയിൽ വിരിച്ചു. ഫോൺ എടുത്ത് ഓൺ ചെയ്തപ്പോൾ ഒരുപാട് മിസ് കോളുകൾ. പരിശോധിച്ചപ്പോൾ 98 ശതമാനവും സീതയുടേത്, പിന്നെ ഇവിടുത്തെ അച്ഛൻറെയും. അതുകൂടാതെ കുറച്ചു വേറെയും. പുറത്തേക്ക് പോകാൻ ഇറങ്ങിയപ്പോൾ സിറ്റൗട്ടിൽ അതാ ഉഗ്രരൂപിണിയായ സീത നിൽക്കുന്നു. ഞാൻ അങ്ങോട്ട് തന്നെ നോക്കി വണ്ടിയിൽ ചാരി നിന്നു, എൻറെ നിൽപ്പ് കണ്ട് ദേഷ്യം കയറി ആൾ അകത്തേക്കു പോയി. ഞാൻ എന്തുചെയ്യണമെന്നറിയാതെ നിൽക്കുകയാണ്. വിരുന്ന് കഴിഞ്ഞ് രണ്ടുദിവസം എനിക്ക് ദർശനം തരാതിരുന്ന ആളാണ്, രണ്ടു ദിവസം എന്നെ കണ്ടില്ലെന്നു പറയുമ്പോൾ കലിതുള്ളി അകത്തേക്ക് പോയത്, വരട്ടെ. ഞാൻ കുറച്ചുകൂടി കാത്തുനിന്നു. കാണാതായപ്പോൾ പുറത്തുപോയി ചായകുടിക്കാമെന്ന് കരുതി നടന്നു. ഇന്നലെ ഞാനവിടെ ചെന്നതാണ്, ആരും എന്നെ കണ്ട ഭാവം നടിച്ചില്ല. എന്നിട്ടും ഞാൻ അങ്ങോട്ട് കയറി സംസാരിച്ചു. ഒരു പ്രതികരണവും ഉണ്ടായില്ല. രണ്ടുമൂന്ന് ദിവസം എനിക്ക് അനുഭവപ്പെട്ട അവജ്ഞ ഞാൻ ആരോട് ചെന്ന് പറയും. കുറച്ചു ദൂരത്തുള്ള ചായക്കടയിൽ പോയി ചായ കുടിച്ചു തിരിച്ചുവന്നു. അപ്പോൾ ഞാൻ അലക്കി ഇട്ടിരുന്ന തുണികൾ ഒക്കെ താഴത്തു കിടക്കുന്നു. ആരോ മനപ്പൂർവം വലിച്ച് താഴെ ഇട്ടത് പോലെ. ഞാൻ അതെല്ലാം വീണ്ടും ബക്കറ്റിലാക്കി ബാത്റൂമിൽ കൊണ്ടുപോയി കഴുകി കൊണ്ടുവന്ന് വീണ്ടും വിരിച്ചു. വണ്ടി തുടക്കാൻ

💬 Comments

View all comments