Chapter Title : എൻ്റെ മൺവീണയിൽ 25 [Dasan] [Climax]
ചെയ്തു. സീതയാണ് സൈഡിൽ കിടക്കുന്നത്, അവൾ ഉറങ്ങിയിട്ടില്ല. അവൾ എൻറെ മുഖത്തേക്ക് നോക്കി.
ഞാൻ: എന്താണ് പോയി കിടക്കുന്നില്ലേ?
സീത: ചേട്ടൻ കാണിച്ചത് ഒരു കടുകൈ തന്നെയാണ്, തൽക്കാലം പൊട്ടേ. ഞാൻ മിണ്ടാതെ ആയപ്പോൾ ചേട്ടന് ഒരുപാട് വിഷമമായല്ലേ...... എന്നാലും ഞാൻ മിണ്ടാതെ ആയപ്പോൾ എനിക്ക് രണ്ട് തല്ല് തരാം ആയിരുന്നില്ലേ?
ഞാൻ: പിന്നെ കണ്ടുകിട്ടിയിട്ടു വേണ്ടേ തല്ലാൻ, തിരിച്ച് ബ്ലാക്ക് ബെൽറ്റ് രീതിയിൽ ഒന്ന് തന്നാൽ ഞാൻ അതോടെ ഫ്ലാറ്റ് ആകും.
സീത: ചേട്ടൻ അധികാരത്തോടെ എന്നെ പിടിച്ചു നിർത്തി സംസാരിക്കുമെന്നും, കേട്ടില്ലെങ്കിൽ രണ്ട് തല്ല് തരും എന്നാണ് ഞാൻ കരുതിയത്. അതുകൊണ്ട് ഞാൻ കുറുമ്പ് കാണിച്ചതല്ലേ.
ഞാൻ: നിനക്ക് ഒത്തിരി കുറുമ്പ് കൂടുതലാണ്, അത് ഞാൻ തീർത്തു തരുന്നുണ്ട്. അന്ന് കോളേജ് നേരത്തെ വിട്ടിട്ട് നീ ആരോട് ചോദിച്ചിട്ടാണ് കൂട്ടുകാരിയുടെ വീട്ടിൽ പോയത്. അതുകൊണ്ട് ഞാൻ ആ മഴ മുഴുവൻ കൊണ്ടു, എന്നിട്ടോ പനി വന്നിട്ട് ഒന്ന് തിരിഞ്ഞു പോലും നോക്കിയില്ല. എന്നിട്ടിപ്പോൾ ശൃംഗരിക്കാൻ വന്നിരിക്കുന്നു എഴുന്നേറ്റ് പോടി പെണ്ണേ. നീ എന്നോട് മിണ്ടിയില്ലെങ്കിലും ഇവിടെ അച്ഛനും അമ്മയും എന്നോട് സംസാരിക്കുന്നുണ്ടായിരുന്നു, എനിക്ക് അതു മതി.
സീത: ഞാൻ കണ്ടതല്ലേ ഊണ് കഴിക്കുമ്പോൾ മുഖം മ്ലാനമിയിരിക്കുന്നത്. ഞാനെന്നും ചേട്ടൻറെ അല്ലേ, പക്ഷേ എൻറെ കഴുത്തിൽ താലി കെട്ടുന്നത് വരെ കന്യകയായിരിക്കണമെന്നാണ് എനിക്ക് ആഗ്രഹം.
ഞാൻ: ഞാൻ ചെയ്തത് അവിവേകമാണ്, എന്നോട് ക്ഷമിക്കൂ.
അവൾ എൻറെ വായ പൊത്തി പിടിച്ചു.
സീത: എന്നോട് ചേട്ടൻ ക്ഷമ ചോദിക്കരുത്. എൻറെ ആഗ്രഹം പറഞ്ഞു എന്നു മാത്രമേയുള്ളൂ, ചേട്ടനെ എന്നെ ഇപ്പോൾ വേണമെന്നുണ്ടെങ്കിൽ ഞാൻ വഴങ്ങിത്തരും.
ഞാൻ: മോളുടെ സമ്മതത്തോടെ മാത്രമേ ഞാൻ ആഗ്രഹിക്കുന്നുള്ളൂ. എപ്പോഴാണോ അപ്പോൾ മാത്രം മതി. മുറിയിൽ പോയി കിടക്കു.
സീത: ഇനി നമ്മൾ എവിടെ കിടന്നാലും എന്ത്? ഞാൻ ചേട്ടൻറെ കൂടെ കിടക്കു, ഇങ്ങനെ പൊത്തിപ്പിടിച്ചു.
അവളെന്നെ മുറുകെ കെട്ടിപ്പിടിച്ചു, നല്ല തണുപ്പുണ്ടായിരുന്നതിനാൽ അങ്ങനെ കിടക്കാൻ നല്ല സുഖമായിരുന്നു. നേരം വെളുത്തത് അറിഞ്ഞില്ല, കണ്ണുതുറന്നു നോക്കുമ്പോൾ ഞാൻ മാത്രമേ കട്ടിലിൽ ഉണ്ടായിരുന്നുള്ളൂ. അപ്പോൾ രാത്രിയിൽ
💬 Comments
View all comments