Chapter Title : എൻ്റെ മൺവീണയിൽ 25 [Dasan] [Climax]
കണ്ടത് സ്വപ്നമായിരുന്നൊ? ഞാൻ വാതിൽക്കലേക്ക് നോക്കി, വാതിൽ അതേപോലെതന്നെ അടഞ്ഞുകിടക്കുന്നു. ഞാൻ എഴുന്നേറ്റു, വാതിൽ തുറന്നു പുറത്തേക്കിറങ്ങി. അവളുടെ വാതിൽ അടഞ്ഞു തന്നെ കിടക്കുന്നു, വാതിൽ തള്ളി നോക്കി, പഴയതുപോലെ ലോക്ക് ചെയ്തിട്ടില്ല. ഞാൻ അകത്തേക്ക് കയറി, അവൾ കട്ടിലിൽ കമിഴ്ന്നു കിടക്കുകയാണ്. അപ്പോഴാണ് എനിക്ക് മനസ്സിലായത് ഞാൻ ഇന്നലെ കണ്ടത് സ്വപ്നമായിരുന്നു എന്ന്. അവളുടെ അടുത്ത് പോയി ഇരുന്നു. തലമുടിയിൽ തലോടി തല ഉയർത്തി അവൾ രൂക്ഷമായി എന്നെ ഒന്ന് നോക്കി. ഞാൻ എഴുന്നേറ്റുപോയി വാതിൽ അടച്ചു കുറ്റിയിട്ടു. ഇനി ഈ മുറിയിൽ നടക്കുന്നതൊന്നും പുറത്ത് അറിയണ്ട, ഒന്ന് തന്നാലും ആരും അറിയില്ല. അവൾ കട്ടിലിൽ എഴുന്നേറ്റിരുന്നു.
ഞാൻ: ഞാൻ അന്ന് ചെയ്തത് അവിവേകമാണ്, അതിന് ഇത്ര ദേഷ്യം പെടേണ്ട കാര്യമില്ലായിരുന്നു. ഇനി എൻറെതാണെന്നുള്ള ഒറ്റ ധൈര്യത്തിൽ ആയിരുന്നു ഞാൻ അങ്ങനെ ചെയ്തത്. നമ്മൾ രണ്ടുപേരും ഒന്നാണെന്നുള്ള ഒരു തോന്നലാണ് അങ്ങനെ പറ്റി പോയത്, അത് ഒരു അപരാധം ആണെങ്കിൽ എന്നോട് ക്ഷമിക്കുക. ഇനി അങ്ങനെയൊന്നും സംഭവിക്കാതിരിക്കാൻ പരമാവധി ശ്രദ്ധിക്കാം. ഞാൻ ചെയ്തത് ശരിയാണെന്ന് വാദിക്കുന്നില്ല, ഞാൻ ചെയ്തത് തെറ്റ് തന്നെയാണ്. അതിന് ഇത്രയും വലിയ ദേഷ്യമോ വെറുപ്പോ കാണിക്കേണ്ട കാര്യം ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല. ഞാൻ പല പ്രാവശ്യം, എൻറെ തെറ്റ് ഏറ്റുപറയാനും ക്ഷമ ചോദിക്കാനും വേണ്ടിയാണ് വിളിച്ചിരുന്നത്. അത് കേട്ട ഭാവം പോലും നടിക്കാതെ, ഞാൻ എന്തോ മഹാ അപരാധം ചെയ്ത പോലെ എന്നോട് വെറുപ്പും ദേഷ്യവും കാണിച്ചു. അതിലൊന്നും എനിക്ക് വിഷമമില്ല, കൂടുതലൊന്നും പറയാൻ എനിക്കില്ല. ഞാൻ അന്നേ നിങ്ങളോട് പറഞ്ഞതാണ്, നിങ്ങൾക്ക് ഞാൻ ചേരില്ല എന്ന് പക്ഷേ നിങ്ങൾ അത് അംഗീകരിച്ചില്ല. നിങ്ങളുടെ നോട്ടത്തിൽ ഞാനൊരു അപഹാസ്യ കഥാപാത്രമായി മാറിയേക്കാം, എനിക്കതിൽ വിഷമം ഇല്ല. ഞാൻ ഒരു അന്തർമുഖനാണെന്ന് പറയുന്നവർ ഉണ്ടാവാം. എൻ്റെ കാരക്ടർ അങ്ങനെ ആയിപ്പോയി. ഇതിൽ കൂടുതൽ ഒന്നും എനിക്ക് പറയാനില്ല, ഞാൻ ഉണ്ടെന്നു കരുതി പുറത്തേക്കിറങ്ങാതിരിക്കണ്ട. ആദ്യം ഒരുത്തി പോയി, അത് എൻറെ കുറ്റം കൊണ്ടാണെന്ന് ചിലർ പറയുന്നു. അത് എന്തെങ്കിലുമാകട്ടെ, ഇനി ഇതും എന്തെങ്കിലുമാകട്ടെ. പക്ഷേ
💬 Comments
View all comments