0%

Chapter Title : എൻ്റെ മൺവീണയിൽ 25 [Dasan] [Climax]

Author : Kambikathakal Read All Parts 579

ഇനി ഞാനൊരു ഒളിച്ചോട്ടത്തിന് തയ്യാറല്ല. എത്രത്തോളം ഇവിടെ നിൽക്കാൻ പറ്റുമോ അത്രത്തോളം ഞാൻ ഇവിടെ നിൽക്കും. എല്ലാം നിങ്ങളുടെ തീരുമാനത്തിന് വിടുന്നു, എങ്ങനെ വേണമെങ്കിലും തീരുമാനിക്കാം. ഇതൊക്കെ തുടങ്ങുന്നതിനുമുമ്പേ ഞാൻ എല്ലാവരോടും പറഞ്ഞതാണ്. എന്ത് തീരുമാനമെടുത്താലും എനിക്ക് വിഷമം ഇല്ല എന്നു പറയുന്നില്ല വിഷമമുണ്ട്, എന്നാലും നിങ്ങളുടെ സന്തോഷത്തിനുവേണ്ടി ഞാൻ അത് അംഗീകരിക്കും. എന്നെ ലോകം മുഴുവൻ അന്തർമുഖനെന്നൊ മറ്റുള്ളവർക്കുവേണ്ടി കല്യാണം ഉറപ്പിക്കുന്നവനെന്നോ വിളിച്ചോട്ടെ, എനിക്കതിൽ വിഷമം ഇല്ല. ഇത്രയും പറഞ്ഞില്ലെങ്കിൽ എൻറെ മനസ്സിന് ഒരു സമാധാനവും ഉണ്ടാവില്ല. എന്നാൽ ശരി.
ഞാൻ മുറിക്ക് പുറത്തേക്കിറങ്ങി, അവൾ അതേ ഇരിപ്പിരുന്നു. ഞാൻ പുറത്തേക്ക് ഇറങ്ങി വരുന്നത് കണ്ടപ്പോൾ അമ്മ ഒരു ഗ്ലാസ് ചായയുമായി വന്നു, അതു മേടിച്ചു.
ഞാൻ: അച്ഛൻ എന്തിയേ?
അമ്മ: ഇപ്പോൾ ഇറങ്ങിയതെ ഉള്ളൂ, എട്ടു മണിക്ക് മുമ്പായി ചെന്ന് ഒപ്പിടണം.
ചായ കുടിച്ച് ഗ്ലാസ് ടേബിളിൽ വച്ച് ഞാൻ താമസിക്കുന്ന വീട്ടിലേക്ക് പോയി. സുധിയുടെ വണ്ടി കൊണ്ടുപോയി കൊടുക്കണം. സുധിയെ വിളിക്കാൻ മൊബൈൽ ഇല്ല, അത് ശരിയാക്കാൻ കൊടുക്കണോ അതോ പുതിയത് ഒരെണ്ണം വാങ്ങണം എന്നുള്ള കൺഫ്യൂഷനിലാണ്. അത്യാവശ്യത്തിന് ഒരു ചെറിയ മൊബൈൽ വാങ്ങാം. ഇന്ന് തന്നെ വാങ്ങണം. ഞാൻ പെട്ടെന്ന് റെഡിയായി വണ്ടിയുമെടുത്ത് ടൗണിലേക്ക് പോകാൻ ഇറങ്ങിയപ്പോൾ അമ്മ വന്നു.
അമ്മ: മോനെ ഭക്ഷണം കഴിച്ചില്ലല്ലൊ?
ഞാൻ: അതു കുഴപ്പമില്ല അമ്മേ. എനിക്ക് സുധിയുടെ വണ്ടി കൊണ്ടുപോയി കൊടുക്കണം.
അമ്മ: എന്നാലും ഭക്ഷണം കഴിച്ചിട്ട് പോയാൽ പോരെ.
ഞാൻ: അവൻ ഇവിടെ എത്തിയോ ഇല്ലയോ എന്നൊന്നും എനിക്കറിയില്ല, കാരണം ആ മഴയത്ത് എൻറെ മൊബൈൽ ഓഫ് ആയി പോയി. അതൊന്ന് റിപ്പയറിങ്ങിന് കൊടുക്കണം, തൽക്കാലം ഉപയോഗിക്കാൻ ഒരു ചെറിയ മൊബൈൽ വാങ്ങുകയും വേണം. ഞാൻ വേഗം വരാം അമ്മേ.
ഞാൻ വണ്ടിയെടുത്ത് നീങ്ങവെ വീട്ടിലേക്ക് നോക്കുമ്പോൾ സിറ്റൗട്ടിൽ സീത വന്നു നിൽപ്പുണ്ട്. അമ്മ ഇങ്ങോട്ട് വന്നതുകൊണ്ട് നോക്കുന്നത് ആയിരിക്കും. ടൗണിൽ ചെന്ന് മൊബൈൽ കടയിൽ കയറി. എൻറെ ഓഫ് ആയ മൊബൈൽ അവരെ കാണിച്ചപ്പോൾ, മഴനനഞ്ഞതുകൊണ്ട് എന്തൊക്കെയോ അടിച്ചു പോയി എന്നു പറഞ്ഞു.

💬 Comments

View all comments