Chapter Title : എൻ്റെ മൺവീണയിൽ 25 [Dasan] [Climax]
അവൾ എന്നെ ഒഴിച്ച് എല്ലാവരെയും അണ്ണൻ എന്നാണ് വിളിക്കുന്നത്. സുധിയും ലക്ഷ്മിയും കുഞ്ഞും വന്നു, അവരോടൊപ്പം നിന്നും ഫോട്ടോ എടുത്തു. ഓഫീസിലുള്ളവർ എല്ലാവരും എത്തി, അവരോടെല്ലാം കുശലാന്വേഷണങ്ങൾക്ക് ശേഷം ഫോട്ടോ എടുത്തു. സീതയുടെ കൂട്ടുകാരികൾ എത്തിയിരുന്നു, അവരോടും സംസാരിച്ച് അവരോടൊപ്പം ഭാവങ്ങൾ പകർത്താൻ നിന്നുകൊടുത്തു. എല്ലാം കഴിഞ്ഞപ്പോൾ അച്ഛൻ ഞങ്ങളെ രണ്ടു കൂട്ടരെയും വിളിച്ച് ഭക്ഷണത്തിന് മുന്നിലിരുത്തി, കഴിച്ചു കഴിഞ്ഞപ്പോഴേക്കും ഇവിടെ നിന്നും ഇറങ്ങാൻ ഉള്ള സമയം ആയി. അച്ഛൻറെയും അമ്മയുടെയും കാൽതൊട്ട് വന്ദിക്കുമ്പോൾ, സീതയും അമ്മയും കെട്ടിപ്പിടിച്ച് കരയുന്നു. ഇനി ഇങ്ങോട്ട് തന്നെ വരാൻ ഉള്ളതാണ് പിന്നെ എന്തിനാണ് ഈ കരച്ചിൽ. ഞങ്ങൾ ഇറങ്ങി, വണ്ടിയുടെ താക്കോൽ സുധിയെ ഏൽപ്പിച്ചു. സുധിയും ലക്ഷ്മിയും ഫ്രണ്ടിൽ കയറി, ഞാനും സീതയും സൂര്യയും തൊട്ട് ബാക്കിൽ കയറി. അനിയൻ, അവൻ്റെ കൂട്ടുകാരോടൊപ്പം ബസിലാണ് കയറിയത്. സൂര്യൻ അസ്തമിക്കുന്നതിന് മുന്നേ വീട്ടിൽ കയറണം എന്നുള്ളതിനാൽ, സുധി വേഗം വിട്ടുപോന്നു. വീടെത്തുമ്പോൾ സൂര്യ സീതയുടെ മടിയിലും സീത എൻറെ തോളിലുമായി കിടന്നുറങ്ങുകയാണ്.
ഞാൻ: സീതേ വീടെത്തി.
സീത എഴുന്നേറ്റു, സീത എഴുന്നേൽക്കുന്ന അനക്കത്തിൽ സൂര്യയും എഴുന്നേറ്റു. ഞങ്ങൾ ഇറങ്ങി വന്നപ്പോഴേക്കും അമ്മ നിലവിളക്കുമായി വന്നു, സീതയുടെ കയ്യിൽ കൊടുത്തു. സീത വലതുകാൽ വച്ച് അകത്തേക്ക് കയറി. പുറകെ ഞങ്ങളും അകത്തേക്ക് കയറി. സുധിയോട് വൈകിട്ടത്തെ ഭക്ഷണം കഴിഞ്ഞിട്ട് പോകാം എന്ന് പറഞ്ഞിട്ട് അവൻ സമ്മതിക്കാതെ ഇറങ്ങി, അവനോട് വണ്ടിയുമായി പൊയ്ക്കൊള്ളാൻ പറഞ്ഞു. അവൻ നാളെ രാവിലെ എത്താം എന്ന് പറഞ്ഞു ലക്ഷ്മിയും കുഞ്ഞുമായി പുറപ്പെട്ടു. തിരുവനന്തപുരത്തുനിന്നുള്ളവർ നാളെ എത്തുകയുള്ളൂ. നാളെയാണ് ഇവിടത്തെ റിസപ്ഷൻ, അതുകഴിഞ്ഞ് ഞങ്ങൾ അങ്ങോട്ട് പോകും. അമ്മ വിളക്കു മേടിച്ചു വച്ച് സീതയെ കൊണ്ട് എൻറെ മുറിയിലേക്ക് പോയി ആക്കി. ഞാൻ മുറിയിലേക്ക് ചെന്നു, സീത കട്ടിലിൽ ഇരിപ്പുണ്ട്. കല്യാണം പ്രമാണിച്ച് നല്ല ബെഡ് മേടിച്ചു കട്ടിലിൽ ഇട്ടിട്ടുണ്ട്. അലമാര തുറന്ന് സീതക്ക് മേടിച്ചിരുന്ന നല്ല ചുരിദാർ ഒരെണ്ണം എടുത്തു കൊടുത്തു.
സീത: എനിക്ക് ഇന്ന് ചുരിദാർ വേണ്ട. അതേ എൻറെ ചേട്ടൻറെ മുമ്പിൽ ഒരു നവവധുവിനെ പോലെ വരണമെങ്കിൽ,
💬 Comments
View all comments