Chapter Title : എൻ്റെ മൺവീണയിൽ 25 [Dasan] [Climax]
സെറ്റും മുണ്ടും അല്ലെങ്കിൽ നല്ലൊരു സാരി അതാണ് എനിക്ക് വേണ്ടത്.
വിതിലിൽ മുട്ടു കേട്ട് ഞാൻ ചെന്നു തുറന്നപ്പോൾ, അമ്മ പുതിയ ഒരു സെറ്റും മുണ്ടും ബ്ലൗസും ആയി വന്നിരിക്കുന്നു.
അമ്മ: ഇന്നാ മോളെ, പറഞ്ഞ് ഏൽപ്പിച്ചിരുന്ന സാധനം.
അപ്പോൾ അമ്മായിയമ്മയും മരുമോളും കൂടി നേരത്തെ പ്ലാൻ ചെയ്തു വച്ചിരുന്നു. സെറ്റും മുണ്ടും കട്ടിലിൽ വെച്ചു. കട്ടിലിൽ കിടന്നിരുന്ന ടവ്വലും ബ്ലൗസ്സും, അലമാര തുറന്ന് അടിപ്പാവാടയും ഇന്നർവെയറുകളുമായി അവൾ ബാത്റൂമിലേക്ക് കയറി. കുളികഴിഞ്ഞ് പാവാടയും ബ്ലൗസും ധരിച്ച് ടവ്വൽ തലയിൽ ചുറ്റി പുറത്തിറങ്ങി. എന്നിട്ട് അവൾ എന്നെ നോക്കി ഒരു കള്ളച്ചിരി ചിരിച്ചു. ഞാൻ പുറത്തേക്കിറങ്ങി പോകാൻ പോയപ്പോൾ, അവൾ എൻറെ കയ്യിൽ കയറി പിടിച്ചു കീഴ്ചുണ്ട് കടിച്ച് 'ഉമ്മ' എന്ന് കാണിച്ചു. ഞാൻ മറ്റൊരു ടവ്വൽ എടുത്ത്, ഉടുത്ത് മാറാനുള്ള ഡ്രസ്സും ആയി ബാത്റൂമില് കയറി. കുളികഴിഞ്ഞ് ഇറങ്ങിയപ്പോഴേക്കും നമ്മുടെ ആള് റൂമിൽ നിന്നും പോയി കഴിഞ്ഞിരുന്നു. ഞാൻ പുറത്തേക്ക് ഇറങ്ങിയപ്പോൾ ഞങ്ങളുടെ കൂടെയുണ്ടായിരുന്നവർ എത്തി, ഇരുട്ടി തുടങ്ങിയിരുന്നു. നാളെ റിസപ്ഷനിൽ പങ്കെടുക്കാൻ ഉള്ളതുകൊണ്ട് കൂടുതലും ബന്ധുമിത്രാദികൾ ആയിരുന്നതിനാലും എല്ലാവരും അടുത്ത ബന്ധുവീടുകളിലേക്ക് പോയി. കുറച്ചുപേർ വീട്ടിലും തങ്ങി. എല്ലാവരും പോയി കഴിഞ്ഞപ്പോൾ ഞാൻ അകത്തേക്ക് കയറി, അപ്പോൾ അതാ വരുന്നു നമ്മുടെ ആള്. സെറ്റും മുണ്ടും ഉടുത്ത് തലമുടിയിൽ തോർത്തും ചുറ്റി അവിടെ ഉള്ളവർക്ക് എല്ലാം ചായയുമായി മന്ദംമന്ദം നടന്നുവരുന്നു. കല്യാണം കഴിഞ്ഞപ്പോൾ പെണ്ണിന് ഒരു പ്രത്യേക സൗന്ദര്യം. എല്ലാവർക്കും ചായ കൊടുത്തു കഴിഞ്ഞു ഒരു ഗ്ലാസുമായി അവൾ എൻറെ അടുത്ത് വന്നു, അത് തരുമ്പോൾ അവളുടെ ചുണ്ടിൽ ഒരു ഗൂഡസ്മിതം ഉണ്ടായിരുന്നു. വീട്ടിൽ തങ്ങിയതിൽ ചിറ്റയും കുഞ്ഞച്ഛനും പിള്ളേരും അമ്മൂമ്മയും തറവാട്ടിൽ ഉള്ള അമ്മാവനും അമ്മായിയും പിള്ളേരും ഉണ്ടായിരുന്നു.
കുഞ്ഞച്ഛൻ: അജയന് എത്ര ദിവസം ലീവ് ഉണ്ട്?
ഞാൻ: രണ്ടാഴ്ച ലീവാണു എടുത്തിരിക്കുന്നത്, അതിൽ മൂന്ന് ദിവസം ഇപ്പോൾ തന്നെ പോയി.
അമ്മാവൻ: പോകാനുള്ള അടുത്തേക്ക് പോകാൻ പറ്റുമോ?
ഞാൻ: രണ്ടു ദിവസം കഴിഞ്ഞ് അങ്ങോട്ട് പോയാൽ, എന്നാണ് ഇങ്ങോട്ട് വരുന്നത് എന്ന് അറിയില്ല.
💬 Comments
View all comments