Chapter Title : എൻ്റെ മൺവീണയിൽ 25 [Dasan] [Climax]
മുട്ടി, ഒരു രക്ഷയും ഇല്ല. ഞാൻ പോകാൻ കാത്തുനിൽക്കുകയായിരിക്കും. ഈ കണ്ടീഷനിൽ ജോലിക്ക് പോയാലും ഒരു സ്വസ്ഥതയും ഉണ്ടാവില്ല. പോകാതിരിക്കാൻ പറ്റില്ല രണ്ടുമൂന്നു ദിവസം ലീവ് ആയിരുന്നല്ലോ, കണ്ടമാനം ഫയലുകൾ മേശപ്പുറത്ത് ഉണ്ടാവും. അമ്മ ചോറ് കൊണ്ടുവന്നു, എനിക്ക് വേണ്ട എന്നു പറഞ്ഞ് ഞാനിറങ്ങി. കാരണം ഈയൊരു സ്ഥിതിയിൽ ഭക്ഷണം കഴിക്കാൻ തോന്നില്ല. ഞാൻ ഇറങ്ങി നടന്നു, മുറിയിൽ കയറി മൊബൈലും എടുത്താണ് പോയത്. ഓഫീസിൽ ചെന്നിട്ട് വിളിച്ചു നോക്കാം. ചെന്നപ്പോൾ പിടിപ്പതു ജോലി, നിന്നുതിരിയാൻ സമയം കിട്ടിയില്ല. ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാൻ ഇറങ്ങിയത് വൈകിയാണ്. തൊണ്ട വരണ്ടു ഇരുന്നതിനാൽ, അടുത്തുള്ള ചായക്കടയിൽ കയറി ഒരു കട്ടൻ അടിച്ചു. ഞാൻ മൊബൈൽ എടുത്ത് അവളെ വിളിച്ചു, കോൾ അറ്റൻഡ് ചെയ്തില്ല. നാലഞ്ചു തവണ വിളിച്ചുനോക്കി, ലാസ്റ്റ് വിളിച്ചപ്പോൾ എടുത്തു.
ഞാൻ: ഹലോ, സീതേ.
മറുതലക്കൽ നിന്നും
അമ്മ: സീത അല്ല ഞാനാണ്. മോള് ഫോൺ എടുക്കാതെയാണ് കോളേജിൽ പോയിരിക്കുന്നത്.
ഞാൻ: ശരി, അമ്മേ.
ഇന്ന് നേരത്തെ ഇറങ്ങി, ബസ്റ്റോപ്പിൽ വെച്ച് സീതയെ കണ്ട് സംസാരിക്കണം. തിരിച്ചുവന്ന് സീറ്റിലിരുന്നു, 3:30 ആയപ്പോൾ ഓഫീസർ വിളിച്ച് ഒരു സ്ഥലം വരെ ഒരുമിച്ച് പോകണം എന്ന് പറഞ്ഞു. ഞാൻ ഒഴിവു പറഞ്ഞെങ്കിലും, എൻറെ സെക്ഷനിലെ ഫയൽ ആയതിനാൽ ഞാൻ തന്നെ പോകേണ്ടി വന്നു. തിരിച്ചു വന്നപ്പോൾ ഓഫീസ് പൂട്ടി, അതുകൊണ്ട് ആ ഫയലുമായി ഞാൻ വീട്ടിലേക്ക് പോയി. റൂമിലെത്തി ഓഫീസിൽ ഇട്ട് കൊണ്ടുപോയ ഡ്രസ്സ് വാഷ് ചെയത് പുറത്തിറങ്ങി സീതയുടെ വീട്ടിലേക്ക് നോക്കി. അവിടെയെങ്ങും ആരെയും കണ്ടില്ല, എല്ലാവരും അകത്ത് ഉണ്ടാവും. ഡ്രസ്സ് മാറി, മുറി പൂട്ടി സീതയുടെ വീട്ടിലേക്ക് നടന്നു. അകത്തു കയറിയപ്പോൾ അച്ഛൻ ന്യൂസ് വെച്ചിരിക്കുന്നു, അമ്മ അടുക്കളയിലും.
ഞാൻ: സീത എവിടെ?
അച്ഛൻ: ആ മുറിയിൽ ഉണ്ട്. നിങ്ങൾ തമ്മിൽ കാര്യമായ എന്തോ വഴക്ക് ആണല്ലോ.
ഞാൻ: ഏയ്. ഒരു സൗന്ദര്യപ്പിണക്കം. അതിപ്പോൾ മാറ്റിത്തരാം.
ഞാൻ ആ മുറിയുടെ വാതിലിൽ ചെന്ന് മുട്ടി
ഞാൻ: സീതേ വാതിൽ തുറക്ക് എനിക്കൊരു കാര്യം പറയാനുണ്ട്. പ്ലീസ് ഞാൻ പറയുന്നതൊന്നു കേൾക്ക്........
💬 Comments
View all comments