Chapter Title : എൻ്റെ മൺവീണയിൽ 25 [Dasan] [Climax]
വാതിൽ തുറക്കു സീതേ, ഞാൻ ആണ് വിളിക്കുന്നത്. വാതിൽ തുറക്ക്.
ഒരു പ്രതികരണവും ഉണ്ടായില്ല, ഞാൻ പിന്നെ വിളിക്കാൻ നിന്നില്ല. എന്നെ കാണുന്നത് തന്നെ വെറുപ്പ് ആയെന്നു തോന്നുന്നു. അമ്മ ഭക്ഷണം കൊണ്ട് വന്നുവെച്ച് സീതയെ വിളിക്കാൻ ചെന്നു, സീത പിന്നീട് കഴിച്ചോളാം എന്ന് പറഞ്ഞു. എന്തെങ്കിലും കഴിച്ചു എന്ന് വരുത്തി ഞാൻ എഴുന്നേറ്റു പോയി വാഷ് ചെയ്ത് എൻറെ മുറിയിലേക്ക് പോയി വാതിലടച്ചു കിടന്നു. ഞാനിവിടെ ഉള്ളതുകൊണ്ട് ആളു പുറത്തിറങ്ങില്ല എന്ന് എനിക്ക് മനസ്സിലായി. കുറച്ചു കഴിഞ്ഞ് വാതിൽ തുറക്കുന്ന ശബ്ദം കേട്ടു. അപ്പോൾ എന്നെ കാണുന്നതാണ് പ്രശ്നം, തൽക്കാലം ഇങ്ങനെ തന്നെ പോകട്ടെ. വഴിയിൽ എവിടെയെങ്കിലും വെച്ച് കണ്ട് സംസാരിച്ച് തീർക്കണം. നാളെ എങ്ങനെയായാലും സീതയെ കാണണം. ഈ സൗന്ദര്യ പിണക്കം ഒക്കെ സാധാരണ ഉള്ളതാണ്, അത് അതിൻറെ മുറക്ക് തന്നെ നടക്കട്ടെ. ഇങ്ങനെ ഓരോന്ന് ആലോചിച്ച് മയങ്ങി.
ഇന്നും സാധാരണ ദിവസം പോലെ തന്നെയായിരുന്നു. ഓഫീസിലേക്ക് പോകുന്നതുവരെ സീതയെ കണ്ടില്ല, ഉച്ചയായപ്പോൾ സുധി ഓഫീസിൽ വന്നിരുന്നു. അവൻ ലക്ഷ്മിയുടെ അടുത്തേക്ക് പോവുകയാണെന്നും, അവൻറെ ടൂവീലർ വരുന്നതുവരെ എന്നോട് ഉപയോഗിച്ച് കൊള്ളാനും പറഞ്ഞു. റൂമിൻറെ അവിടെ വച്ചിട്ട് പോയാൽ ആരെങ്കിലും എന്തെങ്കിലും ചെയ്യും. ഞങ്ങൾ രണ്ടുപേരും പുറത്തേക്കിറങ്ങി, ഹോട്ടലിൽ കയറി അവൻ ഊണ് പറഞ്ഞു ഞാൻ വയറ് ശരിയല്ല എന്ന് പറഞ്ഞ് ചായ മാത്രം കുടിച്ചു. അവനെ ബസ് സ്റ്റാൻഡിൽ കൊണ്ടു ചെന്നു വിട്ടു, തിരിച്ചുവന്ന് സീറ്റിൽ ഇരുന്നത് മാത്രം ഓർമ്മയുണ്ട്. അത്രമാത്രം തിരക്കായിരുന്നു, ഇന്ന് സീതയെ കാണണം എന്ന് കരുതിയതാണ് സമയം നോക്കിയപ്പോൾ അഞ്ചുമണി. വീട്ടിൽ ചെന്നാൽ സംസാരിക്കാൻ പറ്റില്ല, അവൾ എന്നെ കാണാൻ കൂട്ടാക്കുന്നില്ല. പിന്നെ എങ്ങനെ സംസാരിക്കാൻ റോഡിൽ വച്ച് നിർബന്ധപൂർവ്വം പിടിച്ചുനിർത്തി സംസാരിക്കണം. അവൾ കരാട്ടെ സ്റ്റൈലിൽ ഒന്നു തന്നാലും മേടിക്കണം, അത്രയും പോക്രിത്തരം ആണല്ലോ ഞാൻ ചെയ്തത്. ഇത് പറഞ്ഞ തീർക്കാതെ മനസ്സിന് ഒരു സമാധാനവും ഉണ്ടാവില്ല. എൻറെ ഭാഗത്തുനിന്നു വന്ന തെറ്റാണ്. അന്നും വീട്ടിൽ ചെന്നിട്ട് കഴിഞ്ഞദിവസത്തെ സ്ഥിതി തന്നെ. ഇന്ന് ഞാൻ വിളിക്കാൻ നിന്നില്ല. അമ്മയോട്
💬 Comments
View all comments