0%

Chapter Title : എൻ്റെ മൺവീണയിൽ 25 [Dasan] [Climax]

Author : Kambikathakal Read All Parts 571

പറഞ്ഞ് നേരത്തെ കുറച്ച് ഭക്ഷണം മേടിച്ച് ഒറ്റക്കിരുന്ന് കഴിച്ചു. അവർ, ഞാൻ വരുന്നതുവരെ ഒരുമിച്ചിരുന്നാണല്ലൊ കഴിച്ചിരുന്നത്, അതിനെ മുടക്കം വരണ്ട. കഴിച്ചു കഴിഞ്ഞ് ഞാൻ മുറിയിൽ പോയി വാതിലടച്ചു കിടന്നു. ഞാൻ കിടക്കുന്ന മുറിയുടെ വാതിലിൻറെ ശബ്ദം കേട്ടയുടൻ സീത വാതിൽ തുറന്നു പുറത്തിറങ്ങി. എന്തുമാത്രം വെറുപ്പ് ഉണ്ടായിരിക്കണം ഇങ്ങനെ പെരുമാറാൻ. ഒന്നാലോചിച്ചാൽ അവൾ തന്നെയാണ് എന്നെ പ്രലോഭിപ്പിച്ചത്, എന്തെങ്കിലുമാവട്ടെ കുറ്റം ഞാൻ തന്നെ ഏറ്റെടുക്കാം. നാളെ എന്തുതന്നെയായാലും സീതയെ കാണണം. ഇന്നേക്ക് രണ്ടു ദിവസമായി സീതയെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ട്. അവൾ പറയുന്നത് അനുസരിച്ചാണെങ്കിൽ എൻറെ കയ്യിൽ കിടക്കുന്ന മോതിരം അവളുടെ ഹൃദയവും, അവളുടെ കയ്യിൽ കിടക്കുന്ന മോതിരം എൻറെ ഹൃദയവും ആണ്.

സൗന്ദര്യ പിണക്കത്തിന് ഇന്ന് വിരാമം ഇടണം എന്ന തീരുമാനത്തിൽ, ദിവസങ്ങൾ കടന്നു പോയതറിഞ്ഞില്ല. വെള്ളിയാഴ്ച ഞാൻ ഓഫീസിൽ പോയി, സുധിയുടെ വണ്ടിയുമായാണ് പോയത്. ഓഫീസിലിരിക്കുമ്പോൾ അവളുടെ മൊബൈലിലേക്ക് വിളിച്ചുനോക്കി പക്ഷേ അമ്മയാണ് എടുത്തത്.
അമ്മ: മോനെ, അവളിപ്പോൾ മൊബൈൽ കൊണ്ടു പോകാറില്ല.
ഞാൻ ഒന്നും പറയാതെ ഫോൺ കട്ട് ചെയ്തു. ഉച്ച കഴിഞ്ഞപ്പോൾ മഴയുടെ ലക്ഷണങ്ങൾ കണ്ടു തുടങ്ങി. രാവിലെ വരുമ്പോൾ വെയിൽ ആയിരുന്നതിനാൽ കോട്ട് എടുത്തില്ല. നാലു മണി ആകാറായപ്പോഴേക്കും മഴ ചാറി തുടങ്ങി. മഴ ആയതുകൊണ്ട് ഇന്നും അവളെ കണ്ട് സംസാരിക്കാൻ പറ്റുമോ എന്ന് തോന്നുന്നില്ല. വൈകുന്നേരം ഒഫീസിൽ നിന്നിറങ്ങി, മഴച്ചാറ്റൽ ഉണ്ടായതുകൊണ്ട് ഞാൻ അടുത്തുള്ള ചായക്കടയിൽ കയറി നിന്നു. ധൃതിപിടിച്ച് അങ്ങോട്ട് ചെന്നിട്ടും കാര്യമില്ല. ഏകദേശം ആറു മണി ആയപ്പോൾ അച്ഛൻ വിളിച്ചു.
അച്ഛൻ: ഹലോ മോനെ, മോള് ഇതുവരെ എത്തിയിട്ടില്ല. സാധാരണ നാലേമുക്കാൽ അഞ്ചു മണിയാവുമ്പോൾ എത്തുന്നതാണ്.
ഞാൻ: നമ്മുടെ ബസ്റ്റോപ്പിൽ നോക്കിയോ?
അച്ഛൻ: ഞാൻ ബസ് സ്റ്റോപ്പിൽ ആണ് നിൽക്കുന്നത്. ഇപ്പോൾ മൊബൈലും കൊണ്ടു പോകുന്നില്ല.
ഞാൻ: അച്ഛൻ പേടിക്കണ്ട ഞാൻ പോയി നോക്കാം.
ഞാൻ വണ്ടിയുമെടുത്ത് തമ്പാനൂർ ബസ്റ്റാൻഡിൽ ചെന്നു നോക്കി, അവിടെ മുഴുവൻ അരിച്ചുപെറുക്കിയിട്ടും ആളെ കണ്ടില്ല. എനിക്കാകെ ടെൻഷനായി. എന്നെ വിശ്വസിച്ചിരുന്ന അവൾ എന്നിൽ നിന്നും അത്തരമൊരു പ്രവർത്തി നേരിട്ടപ്പോൾ ഉണ്ടായ

💬 Comments

View all comments