0%

Chapter Title : എൻ്റെ മൺവീണയിൽ 25 [Dasan] [Climax]

Author : Kambikathakal Read All Parts 572

പ്രത്യാഘാതം മൂലം എന്തെങ്കിലും....... ഏയ് ഇല്ല. ഇപ്പോൾ സമയം ആറേകാൽ, കോളേജിൻറെ ഭാഗത്തുനിന്ന് വരുന്ന ലാസ്റ്റ് ബസ്സ് വന്നു പോയെന്ന് അവിടെ അന്വേഷിച്ചപ്പോൾ അറിയാൻ കഴിഞ്ഞു. ഞാൻ നേരെ കോളേജിലേക്ക് വെച്ചുപിടിപ്പിച്ചു. തമ്പാനൂർ സ്റ്റാൻഡിൽ നിന്നും വണ്ടി എടുക്കുമ്പോൾ നല്ല കോരിച്ചൊരിയുന്ന മഴയായിരുന്നു. സമയം ഏഴു മണി ആയുള്ളൂ എങ്കിലും അന്തരീക്ഷത്തിൽ നല്ല ഇരുട്ടായിരുന്നു. തമ്പാനൂർ ബസ് സ്റ്റാൻഡിൽ നിന്നും കോളേജിലേക്കുള്ള ദൂരം 31 കിലോമീറ്റർ ആയിരുന്നു. ശക്തിയായ ഇടിവെട്ടും മഴയും ഇടക്ക് കാറ്റും ഉണ്ട്. വണ്ടിയോടിച്ച് അവിടെ ചെല്ലുമ്പോൾ എട്ടര, വളവും തിരിവും കയറ്റവും ഉള്ള റോഡ്. മഴപെയ്തതിനാൽ മരവും ചില്ലയും ഒക്കെ ഒടിഞ്ഞു റോഡിൽ കിടക്കുന്നു, അതൊക്കെ തരണം ചെയ്ത് അവിടെ എത്തിയപ്പോഴാണ് ഈ സമയം. അവിടുത്തെ സെക്യൂരിറ്റിക്കാരോട് ചോദിച്ചപ്പോൾ കോളേജ് ഇന്ന് നേരത്തെ വിട്ടു എന്ന് പറഞ്ഞു. അച്ഛനെ വിളിച്ച് വിവരം തിരക്കാം എന്ന് കരുതി മൊബൈൽ എടുത്തപ്പോൾ വെള്ളം കയറി, അത് ഓഫ് ആയിരിക്കുന്നു. സെക്യൂരിറ്റികാരിൽ ഒരാളുടെ കയ്യിൽ നിന്നും ഫോൺ വാങ്ങി അച്ഛനെ വിളിച്ചു.
ഞാൻ: അച്ഛാ, ഇത് ഞാനാണ് അജയൻ. ഇന്ന് കോളേജ് നേരത്തെ വിട്ടു.
അച്ഛൻ: ആ മോനെ, മോള് എത്തി, നേരത്തെ കോളേജ് വിട്ടതുകൊണ്ട് ഒരു കൂട്ടുകാരിയുടെ വീട്ടിൽ പോയിരുന്നു. ഞാൻ മോനെ വിളിച്ചിരുന്നു. അപ്പോൾ സ്വിച്ച് ഓഫ് ആയിരുന്നു, മോനെ എവിടെയാണ്? നല്ല കാറ്റും മഴയും ഉണ്ട് പറയുന്നതൊന്നും മനസ്സിലാകുന്നില്ല.
ഞാൻ: ബസ്റ്റാൻഡിൽ അന്വേഷിച്ചപ്പോൾ കാണാത്തതുകൊണ്ട് ഞാൻ കോളേജിലേക്ക് പോന്നു.
അച്ഛൻ: ഫോൺ എന്താണ് സ്വിച്ച് ഓഫ്.
ഞാൻ: അത് മഴനനഞ്ഞതുകൊണ്ടാണ്. ആൾ എത്തിയല്ലോ സമാധാനമായി. ശരി, അച്ഛ. ഞാൻ ഇവിടെ ഒരു സെക്യൂരിറ്റിക്കാരൻ്റെ കയ്യിൽനിന്നും ഫോൺ വാങ്ങി ആണ് വിളിക്കുന്നത്. എന്നെ നോക്കി ഇരിക്കേണ്ട ഞാൻ മഴ മാറിയിട്ടേ വരൂ.
ഞാൻ ഫോൺ കട്ട് ചെയ്തു. മഴ അപ്പോഴും തകർത്തു പെയ്യുകയാണ്. മഴയത്തു നിന്ന് കയറി നിന്നത് കൊണ്ട്, വീണ്ടും ഇറങ്ങാൻ ഒരു മടി. ഇപ്പോൾ തണുപ്പും തോന്നുന്നു, ആളെ അന്വേഷിച്ചു നടന്നതുകൊണ്ട് തണുപ്പ് തോന്നിയിരുന്നില്ല. കോളേജിന് മുമ്പിലുള്ള വെയിറ്റിംഗ് ഷെഡ്ഡിൽ കയറിയിരുന്നു. മഴ

💬 Comments

View all comments