0%

Chapter Title : എൻ്റെ മൺവീണയിൽ 25 [Dasan] [Climax]

Author : Kambikathakal Read All Parts 573

നനഞ്ഞതു കൊണ്ടും കാറ്റടിക്കുന്നത് കൊണ്ടും നല്ല തണുപ്പായിരുന്നു, താടി കൂട്ടിയിടിക്കുന്നുണ്ടായിരുന്നു. മഴയൊന്നു കുറഞ്ഞപ്പോൾ വണ്ടിയിൽ കയറി സെൽഫ് എടുത്തിട്ടു സ്റ്റാർട്ട് ആയില്ല. കുറെ ശ്രമിച്ചു എന്നിട്ടും രക്ഷയില്ല, മഴയത്ത് ഇരുന്നതല്ലെ വെള്ളം കയറിയിട്ടുണ്ടാവും. ഞാൻ വീണ്ടും വെയിറ്റിംഗ് ഷെഡിലേക്ക് തന്നെ കയറി. അരമതലിൽ ഇരുമ്പ് തൂണിൽ തല ചായ്ച്ചു ഇരുന്ന് മയങ്ങിപ്പോയി. ഒരു വണ്ടിയുടെ ഹോൺ കേട്ടാണ് എഴുന്നേറ്റത്, അപ്പോഴും ഇരുട്ട് തന്നെയാണ്. സമയം നോക്കിയപ്പോൾ 3:00 മണി. വണ്ടി എങ്ങോട്ടെങ്കിലും മാറ്റിവച്ച് ഏതെങ്കിലും വണ്ടി കൈകാണിച്ച് പോകാമെന്ന് കരുതി. വണ്ടിയുടെ അടുത്ത് ചെന്ന് ഒന്നുകൂടി ശ്രമിക്കാം എന്ന് കരുതി, ഓൺ ചെയ്ത് കിക്കറിൽ കാൽ ചവിട്ടിയപ്പോൾ വണ്ടി സ്റ്റാർട്ടായി. അപ്പോഴാണ് ഇത് നേരത്തെ നോക്കിയിരുന്നെങ്കിൽ പണ്ടേ വീട് എത്താമായിരുന്നു എന്ന് കരുതിയത്. വണ്ടി മുന്നോട്ട് പോയെങ്കിലും ഇടക്ക് ഞാനും വണ്ടിയും തുമ്മിക്കൊണ്ടിരുന്നു.. സാവധാനമാണ് പോയത് വഴിയിൽ നിറച്ച് കമ്പുകളും ചില്ലകളും. ടൗണിൽ എത്തുമ്പോൾ നാലര കഴിഞ്ഞു. അപ്പോഴേക്കും എൻറെ തുമ്മൽ കൂടി, മൂക്കിൽ നിന്നും ഒലിക്കുന്നുണ്ട് മഴകൊണ്ടതുകൊണ്ടാവാം. തട്ടുകടയിൽ നിന്നും ഒരു കട്ടനടിച്ച് വീട്ടിലേക്ക് പുറപ്പെട്ടു. വിടെത്തുമ്പോൾ നാലേമുക്കാൽ, അവിടെ ആരും എഴുന്നേറ്റിട്ടില്ല എന്ന് തോന്നുന്നു. ഞാൻ താമസിക്കുന്ന റൂം തുറന്ന് അകത്തുകയറി, കട്ടൻ അടിച്ചപ്പോൾ ഒരു കുറവുണ്ടായിരുന്ന ജലദോഷവും തുമ്മലും അതിശക്തമായി. ഒന്ന് ആവി പിടിക്കാം എന്ന് കരുതിയാൽ, ഇവിടെ ഇപ്പോൾ ഒന്നും ചെയ്യാത്തതുകൊണ്ട് വേണ്ട സൗകര്യം ഇല്ല. ഇവിടെ കിടക്കാത്തതുകൊണ്ട് ബെഡിൽ നിറയെ മണ്ണും പൊടിയുമാണ്, അതൊക്കെ തട്ടി കുടഞ്ഞ് ഷീറ്റ് വിരിച്ചു ഒരു ഷീറ്റ് പുതുക്കാനും എടുത്തു. നേരം വെളുത്തു വരുന്നതുകൊണ്ട് വാതിൽ ചാരിയതേയുള്ളൂ. കിടക്കുന്നതിനു മുൻപ് വിക്സ് ഉണ്ടായിരുന്നത് എടുത്ത മൂക്കിലും നെറ്റിയിലും മുഖത്തും തൊണ്ടയിലും പുരട്ടി. ഇപ്പോൾ നല്ലൊരു സുഖമുണ്ട്, ഉൾക്കുളിരുണ്ട് പനിയുടെ ലക്ഷണം ആണെന്ന് തോന്നുന്നു. പുതച്ചു കിടന്നതു കൊണ്ട് നല്ല സുഖം തോന്നി, അങ്ങനെ കിടന്ന് ഉറങ്ങിപ്പോയി. അച്ഛൻ വന്നു വിളിച്ചപ്പോഴാണ് എഴുന്നേൽക്കുന്നത്. തല പൊങ്ങുന്നുണ്ടായിരുന്നില്ല, എന്നിട്ടും എഴുന്നേറ്റിരുന്നു.
അച്ഛൻ: മോൻ എപ്പോൾ വന്നു, ഞങ്ങൾ നോക്കിയിരിക്കുകയായിരുന്നു.
ഞാൻ: വെളുപ്പ് ആയി, നിങ്ങളെ വന്ന് വിളിച്ചു ബുദ്ധിമുട്ടിക്കണ്ടല്ലോ

💬 Comments

View all comments