Chapter Title : എൻ്റെ മൺവീണയിൽ 25 [Dasan] [Climax]
ശ്രീമതി, കയ്യിൽ ഒരു ഗ്ലാസ് ഉണ്ട്. കുളിച്ച് ലൈറ്റ് ബ്ലൂ ചുരിദാറും വെള്ളം മേൽ ബ്ലൂ കളർ പൂക്കളുള്ള ബോട്ടവും അതിനെ തന്നെ ഷാൾ കഴുത്തിലൂടെ ഇട്ടിരിക്കുന്നു. മുടി അഴിച്ചിട്ട് വള്ളി പിന്നിട്ടിരിക്കുന്നു, നെറ്റിയിൽ ചെറിയൊരു പൊട്ടും നെറ്റിക്ക് മുകളിൽ സിന്ദൂരം ചാർത്തിയിരിക്കുന്നു. ഗൗരവത്തിൽ ഉള്ള വരവാണ്, എന്താണാവോ കാര്യം. അടുത്ത് വന്ന് ചായ തന്നു, അച്ഛൻ ഹാളിലിരുന്നു പേപ്പർ വായിക്കുന്നത് കൊണ്ട് ഒന്നും ചോദിക്കാനോ പറയാനോ പറ്റിയില്ല. ചായയും തന്നു അതേ ഗൗരവത്തിൽ തിരിച്ചുപോയി.
അച്ഛൻ: ഇന്ന് എന്താണാവോ പരിപാടി?
ഞാൻ: അങ്ങനെയൊന്നും ആലോചിച്ചിട്ടില്ല.
അച്ഛൻ: എന്ന് ഇരിങ്ങാലക്കുട ഒക്കെ ഒന്ന് പോയിട്ട് വാ, നാളെ ഇനി ശിവൻ ഒക്കെ വരില്ലേ? അവരോട് അതും പറയ്. രാവിലെ കാപ്പികുടിയും കഴിഞ്ഞ് ഇറങ്ങിക്കോ. അവിടെ എവിടെയൊക്കെയാണ് പോകേണ്ടത്, അവിടെ ഒക്കെ പോയിട്ട് വരിക. കാരണവന്മാർ ഉള്ള സ്ഥലങ്ങളിലൊക്കെ മോളെ കൊണ്ട് എന്തെങ്കിലും കൊടുപ്പിക്കുക, കൈയിൽ പൈസ ഉണ്ടാവില്ലെ?
ഞാൻ: ഉണ്ട്.
അച്ഛൻ എഴുന്നേറ്റു അടുക്കളയിലേക്കു പോയി, അവിടെ അമ്മയോട് പറയുന്നത് കേട്ടു.
അച്ഛൻ: അവർക്ക് ഇരിങ്ങാലക്കുട പോകാനുള്ളതാണ്, പോയി റെഡിയാക്കാൻ നോക്ക് മോളെ. അവർക്ക് വേഗം കാപ്പി കൊടുക്ക്.
ചായകുടി കഴിഞ്ഞ് പോകാനുള്ള തയ്യാറെടുപ്പിനായി ഞാൻ മുറിയിലേക്ക് പോയി, പുറകെ സീതയും വന്നു. പക്ഷേ എന്നെ കണ്ടിട്ട് വലിയ മൈൻഡ് ഇല്ല, എന്തുപറ്റി എന്നറിയില്ല. അവൾ ഞാൻ ഡ്രസ്സ് ചെയ്ത് പുറത്തിറങ്ങുന്നതു വരെ കട്ടിലിലിരുന്നു, ഞാൻ ഇറങ്ങിയപ്പോൾ അവൾ വാതിലടച്ചു കുറ്റിയിട്ടു. എന്നെ ഷർട്ടും മുണ്ടിനു മാച്ച് ചെയ്യുന്ന ചുരിദാറുകൾ ആണ് അവൾക്കും എടുത്തിട്ടുള്ളത്, എന്ന് വെച്ചാൽ ചുരിദാറുകൾക്ക് മാച്ച് ചെയ്ത് എൻറെ ഷർട്ടും മുണ്ടും. ഞാൻ ഹാളിലേക്ക് നടന്നു, അവിടെ പത്രം വായിച്ചു ഇരുന്നപ്പോഴേക്കും സീത വന്നു. അവളും എൻറെ ഷർട്ടിന് മാച്ച് ചെയ്ത ചുരിദാർ ആണ് ധരിച്ചത്. കാപ്പികുടി കഴിഞ്ഞ് ഞങ്ങൾ ഇറങ്ങി, വണ്ടിയിൽ കയറി പുറപ്പെട്ടു. കുറച്ചു ദൂരം കഴിഞ്ഞപ്പോൾ
ഞാൻ: ഭഗവതി എന്തേ എന്ന് ഇടത്തോട്ട് തിരിഞ്ഞാണോ എഴുന്നേറ്റത് ?
മിണ്ടാട്ടമില്ല, മുനിയെ പോലെ ഇരിക്കുകയാണ്.
ഞാൻ: പണ്ട് ഒരു ചൊല്ലുണ്ട്, 'അരിയും
💬 Comments
View all comments