Chapter Title : എൻ്റെ മൺവീണയിൽ 25 [Dasan] [Climax]
തിന്ന് ആശാരിച്ചിയെയും കടിച്ചു എന്നിട്ടും പട്ടിക്ക് മുറുമുറുപ്പ്' എന്നുപറഞ്ഞ് പോലെയുണ്ട്.
അതിനും ഒരു പ്രതികരണവും ഉണ്ടായില്ല. ഞാൻ വണ്ടി ആളൊഴിഞ്ഞ ഒരു സ്ഥലത്ത് ഒതുക്കി.
ഞാൻ: ഈ മുഖവും വെച്ച് മുന്നോട്ടുള്ള യാത്ര അത്ര സുഖകരമല്ല. എന്തെങ്കിലും പറയാനുണ്ടെങ്കിൽ പറഞ്ഞു തീർത്തിട്ട് മുന്നോട്ടു പോയാൽ മതി. എന്തിനാണ് വഴക്ക്? ഒന്നു മിണ്ടു പെണ്ണേ...... ഇങ്ങനെ വാശി പിടിക്കല്ലേ. ഇന്നലെ രാത്രി ഞാൻ എത്ര നേരം കാത്തിരുന്നു എന്നറിയാമോ? കാണാതായപ്പോൾ ക്ഷീണം കൊണ്ട് ഉറങ്ങിപ്പോയി, വരുമ്പോൾ വിളിക്കും എന്നാണ് കരുതിയത്. രാവിലെ എഴുന്നേറ്റപ്പോൾ കട്ടിലിൽ ആളില്ല. പിന്നെ കാണുന്നത് മുഖം വീർപ്പിച്ചു നടക്കുന്ന ആളെയാണ്. ഒന്നു മിണ്ടു പെണ്ണേ.......
ഒരു രക്ഷയും ഇല്ല, ആള് കടുപ്പിച്ച് തന്നെ.
ഞാൻ: ഇനി എന്നോട് മിണ്ടിയാൽ ഞാൻ തിരിച്ചു മിണ്ടുകയുള്ളു.
ഞാൻ വണ്ടിയുമെടുത്ത് മുന്നോട്ടുനീങ്ങി, ഇരിങ്ങാലക്കുട വരെ ആരും ഒന്നും മിണ്ടിയില്ല. ടൗണിൽനിന്നും രണ്ട് സെറ്റ് ഫ്രൂട്ട്സും രണ്ട് സെറ്റ് ബേക്കറി മേടിച്ചു. അവിടുന്ന് നേരെ ചിറ്റയുടെ വീട്ടിലേക്ക് പോയി, അവിടെനിന്നും വെള്ളം മാത്രം കുടിച്ച് ഇറങ്ങി തറവാട്ടിൽ കയറി ഇറങ്ങിയപ്പോൾ ഉച്ചയായി ടൗണിലെത്തി നല്ലൊരു ഹോട്ടലിൽ കയറി,
ഞാൻ: വേണ്ടത് എന്താണെന്ന് വെച്ചാൽ സപ്ലയറോട് പറയുക.
സപ്ലയർ വന്നു, ഞാൻ എനിക്ക് വേണ്ടത് പറഞ്ഞു. അപ്പോഴും അവൾ മിണ്ടിയില്ല. അവസാനം ഞാൻ തോൽവി സമ്മതിച്ചു രണ്ട് സെറ്റ് ഓർഡർ ചെയ്തു. അവിടെ നിന്ന് ഇറങ്ങി ഒന്ന് രണ്ടു സ്ഥലത്ത് കൂടി കയറി വാങ്ങിയപ്പോൾ വൈകുന്നേരമായി പിന്നെ തിരിച്ചു വീട്ടിലേക്ക്. അതുവരെ അവൾ എന്നോട് ഒന്നും മിണ്ടിയില്ല. വീടെത്തുമ്പോൾ വൈകുന്നേരം ആറു മണിയായി, മുറിയിൽ കയറി ഡ്രസ്സ് മാറി പുറത്തിറങ്ങി. ഞാൻ ഇറങ്ങിയതിനു ശേഷം ആണ് അവൾ കയറിയത്. ഞാൻ പോയി അമ്മയോട് പുറത്തേക്ക് ഒന്ന് പോയിട്ട് വരാം എന്ന് പറഞ്ഞു ഇറങ്ങി, മിണ്ടാത്ത അവളോട് ഇതൊന്നും പറഞ്ഞിട്ട് കാര്യമില്ലല്ലോ. ഞാൻ ഹാർബറിലേക്ക് നടന്നു അവിടെ ഉണ്ടായിരുന്ന ഒന്ന് രണ്ടു ഫ്രണ്ട്സിനോട് വർത്താനം പറഞ്ഞു 9 മണിയായപ്പോൾ തിരിച്ചു വീട്ടിലെത്തി.
അമ്മ: മോളോട് പറയാതെ ആണോടാ നീ പോയത്?
ഞാൻ: അമ്മയോട് പറഞ്ഞില്ലേ?
💬 Comments
View all comments