Chapter Title : എൻ്റെ മൺവീണയിൽ 25 [Dasan] [Climax]
അച്ഛൻ ആ പൊതി തിരിച്ചേൽപ്പിച്ചു. എല്ലാവരും എല്ലാവരെയും പരിചയപ്പെടുത്തി. പുറത്ത് ചെറിയൊരു പന്തലും കുറച്ചു മേശയും ഉണ്ടായിരുന്നതിനാൽ, അവിടെവെച്ച് എല്ലാവർക്കും ഭക്ഷണം വിളമ്പി. തിരുവനന്തപുരത്തെ അച്ഛൻ, ഞങ്ങളെ ഞായറാഴ്ച ഇങ്ങോട്ട് തിരിച്ചു വിടാം എന്ന് പറഞ്ഞു. മൂന്നരയോടെ ഞങ്ങൾ തിരുവനന്തപുരത്തേക്ക് മടങ്ങി. ഇറങ്ങുന്നതിനു മുമ്പ് സീത, അച്ഛൻറെ അമ്മയുടെയും അമ്മുമ്മയുടെയും കാൽ തൊട്ടു വന്ദിച്ചു. അമ്മയും സീതയും കെട്ടിപ്പിടിച്ചു കരയുന്നുണ്ട്. എല്ലാവരോടും യാത്ര പറഞ്ഞു. എൻറെ വണ്ടിയിൽ സീതയും അമ്മയും അച്ഛനും കയറി, അച്ഛൻ ഫ്രൻ്റിൽ ആണ് ഇരുന്നത്. പോകുന്ന വഴി ബന്ധുക്കളൊക്കെ ഓരോ സ്ഥലങ്ങളിൽ ഇറങ്ങി. ട്രാവലർ കാലി അടിച്ചാണ് തിരുവനന്തപുരത്തേക്ക് പോയത്. ഞങ്ങൾ യാത്രക്കിടയിൽ നല്ലൊരു ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചാണ് വീട്ടിലേക്ക് പോയത്. വീടെത്തി വണ്ടിയിൽ നിന്നും ഞങ്ങളുടെ ഡ്രസ്സ് എല്ലാം എടുത്തു അകത്തു കയറി. യാത്രാക്ഷീണം ഉണ്ടായിരുന്നതിനാൽ, ഒരു കുളി പാസാക്കി ഞാൻ കയറി കിടന്നു. നേരം പുലർന്നു എഴുന്നേറ്റു, മുറിക്ക് പുറത്തിറങ്ങിയപ്പോൾ അടുക്കളയിൽ അമ്മ പണിയിലാണ്. നോക്കുമ്പോൾ അവളുടെ മുറി വാതിലടച്ചു കിടക്കുകയാണ്, മിണ്ടാതിരിക്കുന്ന ഉള്ള കൂടെ എങ്ങനെ പോയി കിടക്കാനാണ്, അതുകൊണ്ട് എൻറെ മുറിയിലാണ് ഞാൻ കിടന്നിരുന്നത്.
അമ്മ: മോൻ എന്താണ് ആ മുറിയിൽ പോയി കിടന്നത്.
ചിരിച്ചുകൊണ്ട്
ഞാൻ: ഇതിനുമുമ്പ് എൻറെ കൂടെ അതായിരുന്നല്ലോ ആ ഒരു ഹാങ്ങോവറിൽ ആയിരുന്നു ഞാൻ. അച്ഛൻ എന്തിയേ?
അമ്മ: കറിക്ക് എന്തെങ്കിലും നോക്കട്ടെ എന്ന് പറഞ്ഞു പോയിട്ടുണ്ട്.
ഞാൻ: ഓ ഞാനിപ്പോൾ വിരുന്നുകാരൻ ആണല്ലോ, ഞാനത് ഓർത്തില്ല. എന്തിനാണമ്മെ, ഉപ്പും മുളകെങ്കിൽ, ഉപ്പും മുളകും അതും കൂട്ടി തിന്നും.
അമ്മ: അതറിയാം, എന്നാലും.
ഞാൻ അടുക്കളയിൽ കയറി എണ്ണക്കുപ്പി എടുത്ത് കുളിക്കാനുള്ള പരിപാടി നോക്കി. കുളിച്ചു പുറത്തിറങ്ങി ഞാൻ താമസിച്ചിരുന്ന വീട്ടിലേക്കു പോയി, അകത്തേക്ക് കയറി ഒന്നു നടന്നു തിരിച്ചു വന്നപ്പോഴേക്കും അച്ഛൻ വന്നിട്ടുണ്ട്. ഞങ്ങൾ എല്ലാവരും ഒരുമിച്ചിരുന്ന് പ്രഭാത ഭക്ഷണം കഴിച്ചു, എൻറെ ശ്രീമതിയുടെ മുഖത്ത് ഒരു പ്രസാദവും ഇല്ല. ഇവർക്ക് എന്തു പറ്റിയോ ആവോ? ഇനിയും നാടകം കളിക്കേണ്ടി വരുമോ എന്നറിയില്ല. വരട്ടെ, ഇന്നു കൂടി നോക്കാം.
അച്ഛൻ:
💬 Comments
View all comments