Chapter Title : എൻ്റെ കിളിക്കൂട് 10 [Dasan]
ടേബിൾ അടുത്തെത്തി ഭക്ഷണം കഴിച്ച് പകുതി ആയപ്പോഴേക്കും അമ്മൂമ്മ റെഡിയായി പുറത്തേക്കിറങ്ങി. ഭക്ഷണം മതിയാക്കി കൈകഴുകാൻ എഴുന്നേറ്റപ്പോൾ അതാ നിൽക്കുന്നു ഭദ്രകാളി. അമ്മുമ്മ ഗേറ്റ് തുറന്ന് പുറത്തേക്കിറങ്ങി പോകുന്നതിൻ്റെ ശബ്ദം കേട്ടു. കിളി എൻറെ അടുത്തേക്ക് വന്നു ദേഷ്യത്തിൽ
കിളി:- ഭക്ഷണം മുഴുവൻ കഴിച്ചിട്ട് എഴുന്നേറ്റു പോയാൽ മതി.
ഞാൻ:- എനിക്കു മതിയായി.
കിളി :- അവിടെ ഇരിക്ക് ഞാൻ വാരി തരാം.
ദേഷ്യത്തോടെ എൻറെ കയ്യിൽ പിടിച്ച് കസേരയിലിരുത്തി. ഭദ്രകാളിയുടെ ഒരു കയ്യിൽ കത്തി ഉണ്ട്.
ഞാൻ:- ഒരു ശല്യത്തിനും ഇനിമേലിൽ വരില്ല.
കിളി :- നിന്നോട് ഞാൻ കഴിഞ്ഞ രാത്രി പറഞ്ഞതല്ലേ എൻറെ കല്യാണ കാര്യത്തെക്കുറിച്ച് സംസാരിക്കരുതെന്ന്.
ഇതും പറഞ്ഞ് ആ മുറിവ് സംഭവിച്ച കയ്യിൽ കയറി പിടിച്ചു. രാവിലത്തെ സംഭവം ഓർത്തപ്പോൾ ഞാൻ ഞെട്ടി. കൈ വിട്ടുകിട്ടാൻ ബലം പ്രയോഗിച്ചാൽ ആ മുറിവിന് വീണ്ടും ക്ഷതം പറ്റും. അതുകൊണ്ട് അനുസരണയോടെ ഞാൻ കസേരയിൽ ഇരുന്നു. ഇതിനെന്താ ബാധ കയറിയോ. അനുസരിച്ചില്ലെങ്കിൽ ആ കത്തി കൊണ്ടുള്ള പ്രയോഗവും നടത്തിയാൽ........ ബാക്കിയുണ്ടായിരുന്ന ഭക്ഷണം ഒരു വിധത്തിൽ കഴിച്ചു എഴുന്നേറ്റു.
കിളി :- അപ്പോൾ നിനക്ക് ഭക്ഷണം കഴിക്കാൻ അറിയാമല്ലേ.
കയ്യിലെ പിടി വിട്ടിരുന്നില്ല.
കിളി :- ഇനിയെങ്ങാനും നിൻറെ വായിൽ നിന്നും എൻറെ കല്യാണത്തിൻ്റെ കാര്യമെങ്ങാൻ പുറത്തു വന്നാൽ......... നിന്നെയങ്ങ് തട്ടിയിട്ട് ഞാൻ ജയിലിൽ പോകും അതാണ് ഇപ്പോൾ സുഖം.
എത്ര ക്രൂരമായാണ് സംസാരിക്കുന്നത്. ബാധ യാണോ ഭ്രാന്താണോ എന്താണെന്നറിയില്ല.
കിളി:- എവിടെ നിൻറെ കൈ ഡ്രസ്സ് ചെയ്യേണ്ടേ, അത് ചെയ്തു കഴിഞ്ഞിട്ട് പോയി കിടന്നാൽ
💬 Comments
View all comments