0%

Chapter Title : എൻ്റെ കിളിക്കൂട് 10 [Dasan]

Author : Dasan Read All Parts 731

മതി. ഞാൻ ചെയ്തു തരാം. വേഗം മരുന്ന് എടുത്ത് പുറത്തേക്ക് വാ.
ഇതു പറഞ്ഞ് കൈ മോചിപ്പിച്ചു. ഈ ഭദ്രകാളിയുടെ സ്വഭാവം എന്താണെന്ന് അറിയില്ലല്ലോ, അതിനാൽ മരുന്ന് എടുത്ത് അടുക്കളയുടെ പുറത്തേക്ക് ചെന്നു. ചെന്നപ്പോൾ ആ കാളിയെ അവിടെ കണ്ടില്ല. കുറച്ചു കഴിഞ്ഞപ്പോൾ മുഖവുമൊക്കെ കഴുകി വരുന്നത് കണ്ടു. മുഖത്തു നോക്കിയപ്പോൾ കണ്ണുകൾ കലങ്ങി ഇരിക്കുന്നത് പോലെ തോന്നി. കരഞ്ഞിട്ടുണ്ടോ എന്നൊരു സംശയം. ഒന്നും ചോദിക്കാനോ പറയാനോ പറ്റില്ലല്ലോ എപ്പോഴാണ് ആക്രമണമെന്ന് അറിയില്ല. അതും ആ മുറിവ് പറ്റിയ കയ്യിൽ തന്നെയാണ് പിടിച്ച് ആക്രമിക്കുന്നത്.
കിളി:- ഇരിക്കട അവിടെ.
അടുക്കളയുടെ ചവിട്ടുപടി കാണിച്ചുതന്നു. ഞാൻ അവിടെ ഇരുന്നു കൂടെ ആ കാളിയും. മരുന്ന് ഇട്ടു വച്ചിരിക്കുന്ന ബോക്സിൽ നിന്നും കത്രികയെടുത്തു പഴയ ഡ്രസ്സിംഗ് വെട്ടി മാറ്റി. ചോര വന്നു കുതിർന്നിരുന്നതിനാൽ അവിടെ നിന്നും അത് വേർപെട്ടു പോരാൻ കുറച്ചു ബുദ്ധിമുട്ട് അനുഭവപ്പെട്ടു, വേദനയും ഉണ്ടായി. അതിനുശേഷം മുറിവുള്ള ഭാഗത്ത് സ്പിരിറ്റ് കൊണ്ട് തുടച്ചു. ഇത് ചെയ്യുന്നതിനിടയിൽ ആ കാളി ഇടക്കിടക്ക് ഒളികണ്ണാൽ എന്നെ നോക്കുന്നുണ്ടായിരുന്നു. ആ മുറിവിൽ നിന്നും പഴയ ഡ്രസ്സിംഗ് മാറ്റിയപ്പോൾ ഉണ്ടായ വേദന സഹിക്കാൻ കഴിയാതെ ഞാൻ ചുവരിലേക്ക് ചാരിയിരുന്നു. മുറിവ് ക്ലീൻ ചെയ്തപ്പോൾ ഞാനൊന്ന് അങ്ങോട്ട് നോക്കി ഏതെങ്കിലും സ്റ്റിച്ച് വിട്ടു പോയിട്ടുണ്ടോ എന്ന് അറിയാൻ. കാരണം കാലത്ത് കൈപിടിച്ചുള്ള തിരിച്ചിൽ അത്ര ശക്തിയിൽ ഉള്ളതായിരുന്നു. പക്ഷേ കുഴപ്പം ഒന്നും സംഭവിച്ചിട്ടില്ല. ഇങ്ങനെ തുടർന്നാൽ മുറിവുണങ്ങാൻ ഒരുപാട് ദിവസം പിടിക്കും. ഡ്രസ്സ് ചെയ്തുകഴിഞ്ഞ് എഴുന്നേറ്റപ്പോൾ
കിളി:- എൻറെ അടുത്ത അഭ്യാസം കാണിക്കരുത്. എനിക്ക്

💬 Comments

View all comments