0%

Chapter Title : എൻ്റെ കിളിക്കൂട് 10 [Dasan]

Author : Dasan Read All Parts 732

ഇനി താഴെ ഭൂമിയും മുകളിൽ ആകാശവും മാത്രമേയുള്ളൂ .
ഞാൻ ഒന്നും പറയാതെ അവിടെ നിന്നും എഴുന്നേറ്റ് പോന്നു. മുറിയിൽ വന്നു കട്ടിലിൽ കയറി കിടന്നു. ഡ്രസ്സ് ചെയ്യുന്നതിന് മുറിവൊക്കെ തുടച്ചപ്പോൾ ഉണ്ടായ ബുദ്ധിമുട്ടുകൾ കാരണം കൈക്ക് വേദന അനുഭവപ്പെട്ടു. ഒരു തലയിണയെടുത്ത് തലയുടെ മുകളിൽ വെച്ച് അതിൽ കൈവച്ചാണ് കിടന്നത്. പുറം തിരിഞ്ഞു കിടന്നതു കൊണ്ട് മുറിവ് വന്ന കൈ, സൈഡിൽ മുകളിൽ ആയിരുന്നു. കുറച്ചുനേരം അങ്ങനെ കിടന്നു. എൻറെ കാര്യങ്ങളൊക്കെ അവതാളത്തിലാകും എന്ന് തോന്നുന്നു. പേപ്പറുകൾ ഒന്നും ശരിയായിട്ടില്ല, അടുത്ത ദിവസം തന്നെ അതിനു പോകണം. വൈകിട്ട് ഒന്ന് പുറത്തിറങ്ങണം ഏതെങ്കിലും കൂട്ടുകാരെ തപ്പണം നാളെ അവരെയും കൂട്ടി പോകേണ്ട സ്ഥലത്തൊക്കെ പോകണം. ഇതൊക്കെ എത്ര ദിവസംകൊണ്ട് ശരിയാകും എന്ന് അറിയില്ലല്ലോ. ഏതായാലും സുധിയെ വിളിച്ച് ദിവസം കൂട്ടുന്നത് എങ്ങനെയെന്ന് ഓഫീസിൽ ചെന്ന് ചോദിച്ചറിയാൻ പറയണം. ഞാൻ എഴുന്നേറ്റ് ഹാളിൽ ചെന്ന് സമയം നോക്കിയപ്പോൾ 3:00 മണി. ഞാൻ ആ ബാധയെ തിരക്കി അടുക്കളയിലും പുറത്തും ഒക്കെ നടന്നു, കണ്ടില്ല. തിരിച്ച് അകത്തേക്ക് കയറിയപ്പോൾ അവർ കിടക്കുന്ന മുറി അടഞ്ഞുകിടക്കുന്നു. ഇതുതന്നെ തക്കം ആ കാളി അറിയാതെ വേണം വിളിക്കാൻ, ദിവസത്തിൻ്റെ കാര്യമൊക്കെ പറയുന്നത് കേട്ടാൽ, അതു മതി അമ്മുമ്മയോട് പറയാൻ. ഞാൻ പതിയെ ഫോണിൽ ഇരിക്കുന്ന സ്ഥലത്തേക്ക് നീങ്ങി. ശബ്ദമുണ്ടാക്കാതെ ഫോണെടുത്ത് സുധിയുടെ നമ്പർ ഡയൽ ചെയ്തു.
സുധി :- ഹലോ
ഞാൻ :- സുധി, ഞാനാണ് അജയ്. നീയൊന്ന് സെക്രട്ടറിയേറ്റിൽ പോയി - - - - - ഈ ഓഫീസിൽ

💬 Comments

View all comments