0%

Chapter Title : എൻ്റെ കിളിക്കൂട് 10 [Dasan]

Author : Dasan Read All Parts 735

ഇത് അങ്ങനെ പറഞ്ഞ് അവസാനിപ്പിക്കുന്ന ഒരു പ്രശ്നമാണോ. ശരിയാണ്, ഒരു പെണ്ണിൻറെ ഏറ്റവും വിലപ്പെട്ടത് ബലപ്രയോഗത്തിലൂടെ കവർന്നെടുത്തത് ഞാനാണ്. അതൊരിക്കലും മറക്കാനോ പൊറുക്കാനോ കഴിയാത്ത തെറ്റാണ്. പക്ഷേ തെറ്റ് തിരുത്താൻ തയ്യാറായിരുന്നു, അതിന് കിളിയും സമ്മതം തന്നതാണ്. അതിനിടയിൽ എന്തൊക്കെയാണ് സംഭവിച്ചതെന്ന് ഒരു എത്തും പിടിയും കിട്ടുന്നില്ല. ആ ഉത്സവത്തിന് പോക്കാണ് ഇതിനെയെല്ലാം തകിടംമറിച്ചത്. ഉത്സവത്തിനു പോയപ്പോൾ സംഭവിച്ചത് എന്താണെന്ന് ചോദിച്ചിട്ട് ഇതുവരെ പറഞ്ഞിട്ടില്ല. വിവരം പറഞ്ഞാലല്ലേ അതിന് ഒരു സൊലൂഷൻ കണ്ടെത്താൻ കഴിയു, അതിന് കിളി തയ്യാറാവുന്നില്ല. എത്രയും പെട്ടെന്ന് ഇവിടെ നിന്നും വിടണം. എൻറെ മനസ്സ് ആകെ കലുഷിതമാണ്, നഷ്ടപ്പെടലിൻ്റെ ഒരു അസ്വസ്ഥത. ഇനി ആ കുരിശ് ചെന്ന് അമ്മൂമ്മയോട് ദിവസങ്ങൾ ഒരുപാട് ഉണ്ടെന്നുള്ള വിവരങ്ങൾ പറയുമോ. ഇപ്പോൾ ഒരു പാര ആയാണല്ലൊ പ്രവർത്തിക്കുന്നത്. അപ്പുറത്ത് അടുക്കള വശം എന്തോ സംസാരം കേൾക്കുന്നുണ്ട്. കുറച്ചുനേരം കഴിഞ്ഞപ്പോൾ അമ്മുമ്മ എൻറെ മുറിയിലേക്ക് കടന്നു.
അമ്മുമ്മ :- കൈയുടെ മുറിവ് ശരിക്കും വലിഞ്ഞിട്ടില്ലല്ലേ, എന്നിട്ടാണ് പെട്ടെന്ന് പോകാനുള്ള തയ്യാറെടുപ്പുകൾ നടത്തുന്നത്. ഇനിയും 45 ദിവസം കിട്ടും എന്നാണല്ലോ ആ പെൺകൊച്ച് പറഞ്ഞത്.
കയറ്റി പാര, ഇനിയിപ്പോൾ എന്തു പറഞ്ഞു ഒഴിവാകും. ഒന്നും പറയാനില്ല അനുഭവിക്കുകതന്നെ, എൻറെ വിധി. എല്ലാം കണ്ടും കേട്ടും സഹിച്ചും ഇവിടെ നിൽക്കുക. മനുഷ്യനെ ഭ്രാന്ത് പിടിക്കും. ഞാൻ അമ്മൂമ്മ പറഞ്ഞതിനൊന്നും മറുപടി പറഞ്ഞില്ല. അമ്മുമ്മ മുറിയിൽ നിന്നും ഇറങ്ങി. കുറച്ചു കഴിഞ്ഞപ്പോൾ ആ ഭൂതം ഒരു കത്തിയും കൈയും പിടിച്ച് മുറിയിലേക്ക് വന്നു. ആനയെ ചട്ടം പഠിപ്പിക്കാൻ തോട്ടിയുമായി നടക്കുന്നതുപോലെ എന്നെ ഭീഷണിപ്പെടുത്താൻ

💬 Comments

View all comments