Chapter Title : എൻ്റെ കിളിക്കൂട് 10 [Dasan]
വേണ്ടി കത്തിയുമായി നടക്കുകയാണ്.
കിളി :- ആ ടേബിളിൽ ചായ എടുത്തു വച്ചിട്ടുണ്ട്, പോയി കുടിക്ക്.
ഞാൻ മിണ്ടാതെ എഴുന്നേറ്റു പോയി ചായ കുടിക്കാൻ ഇരുന്നു. ഈ അമ്മുമ്മ എവിടെ പോയി, ഇവിടെയെങ്ങും കാണുന്നില്ലല്ലോ. ചായയും കുടിച്ച് എഴുന്നേറ്റ് മുറിയിലേക്ക് പോകാൻ പോയ എന്നെ പിടിച്ചുനിർത്തി.
കിളി :- എപ്പോഴും പോയി കിടക്കാൻ എന്താ കിടപ്പു രോഗം വല്ലതുമാണോ, ആ സെറ്റിയിൽ പോയിരിക്കു.
ശരിക്കും ഞാൻ പെട്ടു, എന്നെ ചട്ടം പഠിപ്പിക്കാൻ ആണ് കത്തി എന്ന് തോന്നുന്നു. ഞാനിനി രാത്രിക്ക് രാത്രി തന്നെ ഒളിച്ചോടേണ്ടി വരുമോ? എന്താണ് ഉദ്ദേശം എന്ന് ഇതുവരെ മനസ്സിലായിട്ടില്ല. പറഞ്ഞതുപോലെ ചെയ്തില്ലെങ്കിൽ ആ കൈയിൽ പിടിച്ച് തിരിക്കും. ഞാൻ നല്ലകുട്ടിയായി ആ സെറ്റിൽ പോയിരുന്നു. നേരം സന്ധ്യയായി, കയ്യും മുഖവും കഴുകി വന്ന് കാളി നിലവിളക്കുമായി സിറ്റൗട്ടിലേക്ക് പോയി. അമ്മുമ്മയും പുറകെ പോയി തൊഴുതിട്ടു രണ്ടുപേരും തിരിച്ചുപോന്നു. അമ്മുമ്മ സെറ്റിയുടെ കസേരയിൽ വന്നിരുന്നു, സന്ധ്യാനാമം ചൊല്ലാൻ തുടങ്ങി. കാളി അടുക്കളയിലേക്ക് പോയി. അമ്മുമ്മ എഴുന്നേറ്റ് പോകുന്നതിനിടയിലാണ് എന്നെ കാണുന്നത്.
അമ്മുമ്മ :- എന്താണ് പതിവില്ലാതെ സന്ധ്യാനേരത്ത് ഇവിടെ സെറ്റിൽ വന്നിരിക്കുന്നത്.
ഞാൻ മറുപടിയൊന്നും പറഞ്ഞില്ല. രാത്രി ആകും തോറും എൻറെ കൈക്ക് വേദന അനുഭവപ്പെട്ടു തുടങ്ങി, ഇന്ന് കാലത്തെ തിരി കൂടി ആയപ്പോൾ വേദനക്ക് കാഠിന്യം കൂടി. അതും സഹിച്ച് അവിടെ ഇരിക്കുമ്പോൾ അതാ പോകുന്നു കാളി, വിളക്ക് എടുക്കാൻ സിറ്റൗട്ടിലേക്ക് ഉള്ള യാത്രയാണ്. വിളക്കും അടുത്ത് സിറ്റൗട്ടിൽ നിന്നും വരുന്ന വഴി എന്നെ തുറിച്ചുനോക്കി. ഒരു ഭീഷണിയുടെ മണം അടിച്ചത് പോലെ.
💬 Comments
View all comments