0%

Chapter Title : എൻ്റെ കിളിക്കൂട് 10 [Dasan]

Author : Dasan Read All Parts 738

കൈ വേദന കലശലായപ്പോൾ കൈ തലയ്ക്കുമീതേ പിടിച്ചു. അല്പം കഴിഞ്ഞപ്പോൾ കാൽപെരുമാറ്റം കേട്ടാണ് ഞാൻ പുറകോട്ട് നോക്കിയത്. രൗദ്രം ആണോ ബീഭൽസം ആണോ ഏതോ ഒരു ഭാവത്തിൽ അതാ നിൽക്കുന്നു കാളി. എൻറെ ചെവിയുടെ അടുത്ത് വന്ന് സ്വകാര്യമായി
കിളി :- സന്ധ്യ നേരത്തെ തലയിൽ കൈവച്ച് ഇരിക്കുന്നത് ആരെങ്കിലും ഇവിടെ ചത്തോ?
ഞാൻ:- ഞാനല്ലേ ചാകാൻ ഉള്ളത്? അത് എത്രയും പെട്ടെന്ന് നടത്തി തന്നാൽ ഉപകാരം.
കിളി :- അത്രപെട്ടെന്നൊന്നും ഞാനത് നടത്തില്ല. പതിയെ പതിയെ ഞാൻ കൊല്ലും.
ഞാൻ:- അങ്ങോട്ട് ആക്രമിച്ചാൽ എന്ത് ചെയ്യും? അപ്പോൾ കത്തിയെടുത്ത് കുത്തില്ലെ?
കിളി:- കയ്യിൽ കാണുന്ന മുറിവില്ലെ? അതുപോലെ ഇനിയും കാണും കൈകളിലും കാലിലും. അല്ലാതെ ഞാൻ കുത്തുകയൊ ഒന്നുമില്ല. ഓർമ്മയിരിക്കട്ടെ.
അതുകേട്ടപ്പോൾ ഞാനാകെ നടുങ്ങി.
ഞാൻ:- അപ്പോൾ ഞാൻ ഈ കയ്യിലെ മുറിഞ്ഞത് പറയാതിരുന്നത് പോലെ പറയാതിരിക്കുകയില്ല ഞാൻ ആളുകളോട് പറയും എന്നെ വെട്ടിയതാണെന്ന്.
കിളി :- എന്നെ ഭീഷണിപ്പെടുത്തുകയാണൊ? അങ്ങനെ പറഞ്ഞാൽ ഇയാൾക്ക് ആണ് അതു കൊണ്ടുള്ള ദോഷം. ഞാൻ പറയും, എന്നെ കയറി പിടിക്കാൻ വന്നപ്പോൾ ചെയ്തതാണെന്ന്.
എൻറെ വായടഞ്ഞു പോയി. ഇഞ്ചി കടിച്ച കുരങ്ങനെ പോലെ ഞാനങ്ങനെ മിഴിച്ചിരുന്നു.
കിളി :- ഓർമയുണ്ടല്ലോ. ഇനി ഞാൻ പറയുന്നത് അനുസരിച്ച് ഇവിടെ നിന്നാൽ കൊള്ളാം. അടുത്തദിവസം എങ്ങാനും പേപ്പർ കോപ്പർ എന്നെങ്ങാനും പറഞ്ഞു ഇവിടെ നിന്നും ഒറ്റയ്ക്ക് പോകാൻ നോക്കിയാൽ......
ഇത് പറഞ്ഞ് പെട്ടെന്ന് അടുക്കളയിലേക്ക് പോയി. ഇതെന്തു ജന്മം. ഉടുമ്പ് പിടിച്ചിരിക്കുന്നത് പോലെ പിടിച്ചിരിക്കുകയാണ്. എന്നെ ഇവിടെ പിടിച്ചിട്ടിട്ട് എന്ത് കാര്യമാണാവോ?

💬 Comments

View all comments