Chapter Title : എൻ്റെ കിളിക്കൂട് 10 [Dasan]
ചേർന്ന ഒരു പ്രത്യേകതരം സ്വഭാവത്തോടുകൂടിയ ഉള്ള കിളി അല്ല കാളി. എനിക്കാണെങ്കിൽ കൈ വേദന എടുത്തിട്ട് വയ്യ. കൈ തലയിൽ വെച്ചാൽ വേദന കുറയും, പക്ഷേ കാളി ഇരിക്കുന്നതുകൊണ്ട് അതിനു വയ്യ. ഇപ്പോഴും ആ കൈ എൻറെ തുടയിൽ തന്നെ ഇരിക്കുകയാണ്. ചെകുത്താനും കടലിനും ഇടയിൽ പെട്ട് അവസ്ഥയിലാണ് ഞാൻ. കൈ വേദന ഒരു വശം മറ്റൊരുവശം കാളി. ഇതിൽ ചെകുത്താനേത് കടലേത് എന്ന് തിരിച്ചറിയാൻ പറ്റാത്ത വിധം സങ്കീർണ്ണമാണ്. എപ്പോഴൊ അമ്മ എഴുന്നേറ്റു, ആ നിമിഷം എൻറെ തുടയിലെ കൈ മാറി.
അമ്മൂമ്മ :- മോളെ സമയം ഒരുപാടായി നമുക്ക് ഭക്ഷണം കഴിച്ച് കിടക്കാം.
കിളി :- ശരി വല്യമ്മേ.
ഇതു പറഞ്ഞ് രണ്ടുപേരും എഴുന്നേറ്റു. വേദനയാൽ എനിക്ക് ഇരിക്കാൻ വയ്യാത്ത കൊണ്ട് വിശപ്പ് തോന്നിയില്ല.
ഞാൻ:- എനിക്ക് നല്ല വിശപ്പ് ഇല്ല അതുകൊണ്ട് ഭക്ഷണം വേണ്ട.
പോകുന്ന വഴി കാളി എന്നെ രൂക്ഷമായി ഒന്ന് നോക്കി. ഇതെന്തു മറിമായം എപ്പോഴും എന്നെ ഈ രൂക്ഷമായി നോക്കുന്നത് എന്തിന്? അടുക്കളയിൽ എന്തോ ശബ്ദംതാഴ്ത്തി സംസാരിക്കുന്നത് കേട്ടു . അടുത്ത വല്ല പാരയും ആണോ, അതെ പാര തന്നെ. എനിക്കുള്ള ഭക്ഷണം മേശപ്പുറത്തു വന്നു. അമ്മുമ്മ എന്തോ കാര്യത്തിന് അടുക്കളയിലൂടെ പുറത്തേക്കിറങ്ങിയപ്പോൾ...... സ്വകാര്യമായി ചെവിയിൽ
കിളി: - ഞാൻ പകൽ പറഞ്ഞതാണ് എന്നോട് അഭ്യാസം കാണിക്കരുത്, ഭക്ഷണം കഴിച്ചിട്ട് പോയി കിടന്നുറങ്ങ്.
ഞാൻ ഒരക്ഷരം മിണ്ടാതെ ടേബിളിൽ പോയിരുന്നു ഭക്ഷണം കഴിച്ചു തിരിച്ച് മുഖവും കഴുകി കട്ടിലിൽ കയറി കിടന്നു. കൈ വേദന കൂടുതലാണ്. അവരുടെ ഭക്ഷണം
💬 Comments
View all comments