Chapter Title : എൻ്റെ കിളിക്കൂട് 10 [Dasan]
കഴിക്കൽ ഒക്കെ കഴിഞ്ഞു. അമ്മൂമ്മ മുറിയിൽ കയറി വാതിൽ ചാരി. കിളി വാതിൽക്കൽ തന്നെ. ഭഗവാനെ ഇന്നെന്താണ് പരിപാടി. കുറച്ചു കഴിഞ്ഞപ്പോൾ അമ്മുമ്മയുടെ മുറിയിൽ നിന്നും ഉറക്കത്തിൻ്റെ സിംബൽ കേട്ട് തുടങ്ങി.. ഞാൻ വാതിൽക്കലേക്ക് നോക്കി, അനക്കമൊന്നുമില്ല. സമാധാനമായി, ഉറങ്ങി എന്ന് തോന്നുന്നു. ഞാൻ തലയിണയിൽ നിന്നും താഴെയിറങ്ങി മലർന്നു കിടന്നു. തലയുടെ മുകളിൽ 2 തലയണ കൂട്ടി, കൈ അതിൽ വച്ചു. ഈ കിടപ്പിൽ കൈ വേദനയ്ക്ക് കുറവുണ്ട്. കുറച്ചു ദിവസങ്ങളായുള്ള ഉറക്കത്തിൻ്റെ ക്ഷീണം കൊണ്ട് പെട്ടെന്ന് ഉറങ്ങി.
ഞാനും അമ്മൂമ്മയും ഡൈനിംഗ് ടേബിളിൽ ഇരുന്ന് കട്ടൻ കുടിക്കുന്നതിനിടയിൽ
അമ്മൂമ്മ :- കിളിയെ കൊണ്ടു ചെന്ന് നാളെ ആക്കാം.
ഞാൻ:- നാളെയല്ലേ അവർ കാണാൻ വരുന്നത്, ഇന്നു തന്നെ കൊണ്ടുപോയി ആക്കണം അവര് വലിയ പൈസക്കാരല്ലെ. ആ ചെക്കന് ഇങ്ങനെ നിൽക്കുന്നതും പിടിക്കില്ല.
അമ്മൂമ്മ :- ശരിയാണ്. ഞാനൊന്നു കൊച്ചുത്രേസ്യയുടെ വീടുവരെ പോയി വന്നിട്ട് കൊണ്ടു ചെന്നാക്കാം. അയാൾക്ക് അസുഖം കൂടുതലാണ് എന്ന് പറയുന്നത് കേട്ടു ഞാൻ പോയി വരുമ്പോഴേക്കും എന്തെങ്കിലും സംഭവിച്ചാലോ. മോളെ വേഗം ആയിക്കോ ഞാനിപ്പോൾ വരാം.
എന്നു പറഞ്ഞ് അമ്മ പുറത്തേക്കിറങ്ങി. കുറച്ചുനേരം കൂടി അവിടെ ഇരുന്നിട്ട് എഴുന്നേറ്റ് മാറുന്നതിനിടയിൽ എൻറെ കാലുകൾ ഡൈനിംഗ് ടേബിളിൽ തട്ടി മലർന്നു വീണു. എഴുന്നേൽക്കാൻ പറ്റുന്നില്ല പരമാവധി ശ്രമിച്ചു നോക്കി നടക്കുന്നില്ല. പെട്ടെന്ന് കിളി ഓടി വന്നു രണ്ടു കൈകളിലും ചവിട്ടി പിടിച്ചു.
കിളി :- തക്കത്തിന് കിട്ടാൻ കാത്തു നിൽക്കുകയായിരുന്നു ഞാൻ. ഇപ്പോൾ അവസരം വന്നു.നിന്നോട് ഞാൻ പറഞ്ഞതല്ലേടാ എൻറെ കാര്യത്തിൽ ഇടപെടരുതെന്ന്.
💬 Comments
View all comments