0%

Chapter Title : എൻ്റെ കിളിക്കൂട് 10 [Dasan]

Author : Dasan Read All Parts 743

പോലെ വാഴുമ്പോൾ ഒഴിയാബാധയായി നീ പാടില്ല. ഞങ്ങളുടെ ജീവിതത്തിൽ ഒരു കല്ലുകടി ഉണ്ടാകരുത്. അതിന് നീ ജീവിച്ചിരിക്കാൻ പാടില്ല. നിന്നെ തഞ്ചത്തിൽ കൊല്ലാൻ വേണ്ടിയാണ് ഞാൻ കുറെ കഥകളൊക്കെ പറഞ്ഞത്. പക്ഷേ നീ അത് വിശ്വസിച്ചില്ല. ഇവിടെ വന്നു ആദ്യത്തെ ദിവസം കട്ടൻചായയിൽ പോയ്സൺ കലക്കിയതാണ്, അപ്പോൾ നീ കട്ടൻ കുടി നിർത്തിയെന്ന് വല്യമ്മ പറഞ്ഞു. അടുത്തദിവസം ചായയുടെ പലഹാരത്തിൽ ചേർത്തു. അന്നു നീ അത് വിശപ്പില്ല എന്നുപറഞ്ഞ് കഴിച്ചില്ല. പിന്നീട് അവസരങ്ങളൊന്നും ഒത്തുവന്നില്ല.
ഇതൊക്കെ കേട്ട് ഞാൻ നിർജീവമായി അങ്ങനെ കിടന്നു. ഈ പെണ്ണ് ഇത്രയും ക്രൂരയാെണൊ? എൻറെ വായിൽ നിന്നും ചോരയും ഉമിനീരും ആയി ഒഴുകിയിറങ്ങുന്നു. മൂക്കിൽ നിന്നും വരുന്നുണ്ട്, മൂക്ക് അടഞ്ഞു പോയി. സംസാരിക്കുന്നതിനിടയിൽ എന്നെ മൊത്തം ചവിട്ടിമെതിക്കുകയായിരുന്നു. ഏതാണ്ട് സംഹാരതാണ്ഡവം പോലെ. ഞാൻ പകുതി ചത്ത നിലയിലായി. എന്തിനാണ് ഈ പ്രവർത്തി ചെയ്യുന്നത് എന്ന് ആലോചിച്ചിട്ട് ഒരു പിടിയും കിട്ടുന്നില്ല. ഇപ്പോൾ ഞാൻ ഒന്നും പറഞ്ഞതുമില്ല. അസൂയ കൊണ്ട് ഞാൻ കളിയാക്കി എന്ന് വിചാരിച്ച് ആയിരിക്കും ഈ സംഹാരതാണ്ഡവം. എനിക്ക് സംസാരിക്കാൻ ഉള്ള ശക്തി നഷ്ടപ്പെട്ടുകൊണ്ടിരുന്നു. കിളി കുനിഞ്ഞ് തലമുടിയിൽ പിടിച്ചു തറയിൽ ഇടിച്ചു. തല രണ്ടായി പിളർന്നു പോകുന്നതുപോലെ തോന്നി.
കിളി:- ഞങ്ങൾ സ്വസ്ഥമായ ജീവിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ നീ എപ്പോഴെങ്കിലും കയറിവന്നു പഴയ സംഭവങ്ങൾ പറഞ്ഞാൽ അതോടെ എൻറെ ജീവിതം തകരും. അതുകൊണ്ട് നിന്നെ വെറുതെ വിടാൻ പറ്റില്ല. ഞാൻ ഉത്സവത്തിന് പോയി വന്നപ്പോൾ നിന്നോട് കാണിച്ച അകൽച്ച കണ്ടെങ്കിലും നീ ഒഴിഞ്ഞു മാറും എന്ന് കരുതി. പക്ഷേ അടുത്ത

💬 Comments

View all comments