0%

Chapter Title : എൻ്റെ കിളിക്കൂട് 10 [Dasan]

Author : Dasan Read All Parts 744

ദിവസം വന്നു നീ എൻറെ തോളത്ത് പിടിച്ചപ്പോൾ മനസ്സിലായി നീയൊരു ശകുനം മുടക്കി ആണെന്ന്. അതുമല്ല എൻറെ ചേട്ടനെ പറ്റി പറഞ്ഞു ചിരിക്കാൻ നീയാരാടാ. നിന്നോട് ഞാൻ പല ആവർത്തി പറഞ്ഞു വേണ്ടായെന്നു. നീ അത് കേട്ടില്ല, ഇപ്പോഴും അത് ആവർത്തിച്ചു.
എനിക്ക് ഒന്നും പറയാനുള്ള ശക്തിയില്ലായിരുന്നു. ഈ ഭദ്രകാളി ഇതൊക്കെ ചെയ്തിട്ടും ഞാൻ അനങ്ങാതെ കിടന്നു. അത് എന്തുകൊണ്ടാണെന്ന് ഓർത്തിട്ട് ഒരു പിടിയും കിട്ടുന്നില്ല. ഞാൻ ചെയ്ത തെറ്റിൻ്റെ കാര്യം ഓർത്തിട്ട് ആണോ? അതോ ഭദ്രകാളിയെ പിന്നെയും സ്നേഹിക്കുന്നതുകൊണ്ടൊ? ഒന്നും അറിയില്ല. പക്ഷേ ഈ ഭദ്രകാളിക്ക് എന്നോട് അശേഷം സ്നേഹമില്ലെന്ന് ഇതോടെ ബോധ്യമായി. എന്നിട്ടും ഒന്ന് പ്രതികരിക്കാനാവാതെ നിശ്ചലം കിടന്നു കൊടുക്കുന്നു. ഇപ്പോൾ പ്രതികരിക്കാനുള്ള ശക്തിയും നഷ്ടപ്പെട്ടു. പാതി ജീവനായി. അമ്മൂമ്മ വന്നിരുന്നെങ്കിൽ ജീവനെങ്കിലും രക്ഷപ്പെടുമായിരുന്നു. അതിനും സാധ്യതകൾ കുറഞ്ഞുവരുന്നു.
കിളി:- എന്താടാ മിണ്ടാത്തത്....... നിൻറെ നാവിറങ്ങിപ്പോയോ...... കുറച്ചുനേരത്തെ നാവിന് ഒരു കുഴപ്പവും ഉണ്ടായിരുന്നില്ലല്ലോ. വല്യമ്മ യോട് എന്തൊക്കെയോ പറഞ്ഞു ചിരിക്കുന്നുണ്ടായിരുന്നു. ആ നാവ് എന്തിയേ? ആ കിടപ്പ് കണ്ടില്ലേ പാവത്താനെ പോലെ.
ഇതും പറഞ്ഞ് നെഞ്ചിൻ കൂടിന് ഒരു ചവിട്ടു തന്നു. അപ്പോൾ വായിൽ നിന്നും 'ഹമ്മേ' എന്ന ശബ്ദം പുറത്തേക്കു വന്നു. എൻറെ ശബ്ദം കുഴഞ്ഞു കുഴഞ്ഞു പോകുന്നുണ്ട്
ഞാൻ :- അയ്യോ എന്നെ ഒന്നും ചെയ്യല്ലേ പ്ലീസ്...... ഞാൻ ഒരു ഉപദ്രവം നിൽക്കില്ല........ എന്നെ വെറുതെ വിട്........ അയ്യോ......... അമ്മേ........ ഞാനിപ്പോൾ ചാകും........ ഞാൻ നിങ്ങളെ ഉപദ്രവിക്കാൻ വരില്ല........ സത്യമായിട്ടും........ ഒരു കാരണവശാലും ഞാൻ ആ ഭാഗത്തേക്ക് വരില്ല............ എന്നെ ഒന്നും

💬 Comments

View all comments