Chapter Title : എൻ്റെ കിളിക്കൂട് 10 [Dasan]
ശരിയാക്കാനും ഇപ്പോൾ പോകണ്ട, രണ്ടാഴ്ച ഉണ്ടല്ലോ.
ഞാൻ :- രണ്ടാഴ്ച എന്ന് പറയുന്നത് അവിടെ ചെല്ലാൻ ഉള്ള അവസാന ഡേറ്റ് ആണ്. അതിനുള്ളിൽ പേപ്പറുകൾ ഒക്കെ ശരിയാക്കണം. അതുമല്ല എൻറെ കൂട്ടുകാരനെ വിളിച്ച് ഞാൻ അവിടെ റൂം അറേഞ്ച് ചെയ്തിട്ടുണ്ട്. ഓടിപ്പിടിച്ച് ചെല്ലുമ്പോൾ അവിടെ റൂം കിട്ടില്ല. ഇപ്പോഴാണെങ്കിൽ അവൻറെ അടുത്ത് തന്നെ ഒരു റൂം ഒഴിവുണ്ട് എന്ന് പറഞ്ഞു.
അമ്മൂമ്മ :-എന്തായാലും മൂന്ന് നാല് ദിവസം കഴിയട്ടെ. അപ്പോഴേക്കും നിൻറെ ക്ഷീണം ഒക്കെ മാറും. അതുമല്ല ആ പെങ്കൊച്ച് പറയുന്നത് കേട്ടു നീ ഇന്നലെ രാത്രി ഉറങ്ങിയിട്ടില്ലയെന്ന്. കയ്യിൽ മരുന്ന് ചെയ്യാൻ ആ പെങ്കൊച്ചിനെ വിളിച്ചുകൊണ്ടുപോ.....
ഞാൻ :- അതൊന്നും ശരിയാവില്ല അമ്മുമ്മെ, കല്യാണം ഒക്കെ പറഞ്ഞുവെച്ച പെണ്ണല്ലേ അവരുടെ ആരെങ്കിലും എങ്ങാനും കണ്ടാൽ, അതുമതി. ഞാൻ ഇവിടെ ചെയ്തോളാം. അമ്മുമ്മ ഒന്ന് പിടിച്ച് തന്നാൽ മതി.
അമ്മൂമ്മ :- ആശുപത്രിയിൽ ചെല്ലാൻ പറഞ്ഞതല്ലേ മോനെ, അവിടെത്തന്നെ പോയി ചെയ്യ്. ഞാൻ വരാം നിൻറെ കൂടെ.
എന്നു പറഞ്ഞു അമ്മൂമ്മ വീടിനകത്തേക്ക് പോയി. വണ്ടി നോക്കി നിന്നിട്ട് ആണെങ്കിൽ കാണുന്നുമില്ല. ഞാൻ വണ്ടിക്കായി റോഡിലേക്ക് നോക്കി നിൽപ്പായി. കുറച്ചുനേരം കഴിഞ്ഞപ്പോൾ എൻറെ പുറകിൽ ഒരു അനക്കം കേട്ട് തിരിഞ്ഞു നോക്കിയപ്പോൾ, ദേ നിൽക്കുന്നു ആ മരക്കുരിശ് ഡ്രസ്സ് ഒക്കെ മാറി ഒരുങ്ങി നിൽക്കുകയാണ്. ഇതെവിടെ പോകുന്നു. വണ്ടി വരാറായി അമ്മൂമ്മയെ നോക്കിയിട്ട് കാണുന്നില്ല. ടൗണിലേക്ക് ആണല്ലോ പോകുന്നത്, അമ്മുമ്മയോട് മുമ്പ് പറഞ്ഞതാണ് കിളിയെ വീട്ടിലേക്ക് ആക്കുന്നത്. ഇന്ന് ആശുപത്രിയിൽ പോയി വരുന്ന വഴി അമ്മൂമ്മ കിളിയെ
💬 Comments
View all comments