0%

Chapter Title : എൻ്റെ കിളിക്കൂട് 10 [Dasan]

Author : Dasan Read All Parts 727

അങ്ങോട്ട് ആക്കുമായിരിക്കും. ഏതായാലും അമ്മുമ്മയോട് പറയണം എന്നെ ആശുപത്രിയിൽ വിട്ടിട്ട് കിളിയെ കൊണ്ടുപോയി ആക്കിയിട്ട് വരാൻ. ഈ കുരിശ് ഡ്രസ്സ് ഒന്നും എടുക്കുന്നില്ലെ? അമ്മുമ്മ കൊണ്ടു വരുമായിരിക്കും ബാഗ്. ഈ വണ്ടിക്കാരനെ നോക്കിയിട്ട് കാണാനുമില്ല. അമ്മൂമ്മയേയും കാണുന്നില്ല. ഞാൻ അകത്തേക്ക് പോയി അമ്മുമ്മയെ നോക്കി വരുമ്പോഴേക്കും വണ്ടി പോയാലോ. ഞാൻ വീടിന് അടുത്തേക്ക് ചെന്ന് അകത്തേക്ക് നോക്കി അമ്മുമ്മയെ വിളിച്ചു. അമ്മൂമ്മ ഇറങ്ങിവന്നു വസ്ത്രം ഒന്നും മാറിയിട്ടില്ല വീട്ടിലിട്ടിരുന്നത് തന്നെ.
ഞാൻ:- അമ്മൂമ്മെ വണ്ടി വരാറായി റെഡി ആവുന്നില്ലെ?
അമ്മുമ്മ:- ആ പെൺകൊച്ച് വരാമെന്ന് പറഞ്ഞു.
ഞാൻ:- അമ്മുമ്മയോട് ഞാൻ മറ്റൊരു കാര്യം പറഞ്ഞതല്ലേ, നമ്മളായിട്ട് ഒരു പ്രശ്നം ഉണ്ടാക്കരുത്.
അമ്മൂമ്മ :- അതൊന്നുമില്ല. അതൊന്നും ഉറപ്പിച്ചിട്ടും ഇല്ല.
ഞാൻ:- അല്ലെങ്കിൽ ആശുപത്രിയിൽ പോകേണ്ട, ഇവിടെ തന്നെ ഡ്രസ്സ് ചെയ്യാം.
എന്നു പറഞ്ഞ് ഞാൻ അകത്തേക്ക് കേറി ഡ്രസ്സ് ഒക്കെ മാറ്റിയിട്ടു. പുറകെ ചവിട്ടി കുലുക്കി കിളി അകത്തേക്ക് കയറി പോയി. ഇവിടെ ചവിട്ടി കുലുക്കാൻ എന്താണ് സംഭവം ഉണ്ടായത് എന്ന് ആവോ? ഞാനൊന്നും മിണ്ടിയില്ല. ഡ്രസ് മാറ്റിയിട്ട് ഞാൻ കട്ടിലിൽ കയറി കിടന്നു. പുറം തിരിഞ്ഞാണ് കിടന്നത്. ഇന്നലെ മര്യാദക്ക് ഉറങ്ങാൻ കഴിഞ്ഞിട്ടില്ല. നാടകം ആയിരുന്നില്ലേ. കുറച്ചു കഴിഞ്ഞപ്പോൾ മുറിയിൽ ആരോ വരുന്നതുപോലെ തോന്നി. തിരിഞ്ഞുനോക്കിയില്ല. ദേഷ്യത്തിൽ ഉള്ള ശബ്ദം
കിളി :- അവിടെ ചായ എടുത്തു വച്ചിട്ടുണ്ട്.
ഞാൻ എഴുന്നേറ്റു ടേബിൾ അടുത്തേക്ക് പോകുമ്പോൾ, എൻറെ മുറിവുള്ള കയ്യിൽ കയറി പിടിച്ചു കൊണ്ട്
കിളി:- ഞാൻ വന്നാൽ എന്താണ്?
എന്ന് ചോദിച്ചു കൊണ്ട് ആ

💬 Comments

View all comments