Chapter Title : എൻ്റെ കിളിക്കൂട് 10 [Dasan]
കൈ പിടിച്ചു തിരിച്ചു, വിട്ടു. എൻറെ ജീവൻ പോണ പോലെ തോന്നി.
ഞാൻ:- അയ്യോ....... എന്ന് കരഞ്ഞു. ഞാൻ നോക്കുമ്പോൾ മുറിവിനെ ഭാഗത്ത് നിന്നും ചോര വരുന്നു. കയ്യിൽ കെട്ടിയിരുന്ന തുണി മുറിവേറ്റ ഭാഗത്ത് കുതിർന്നു. വേദന കൂടിയതോടെ പെട്ടെന്ന് എൻറെ കണ്ണിലേക്ക് ഇരുട്ട് വ്യാപിക്കുന്നത് പോലെ തോന്നി. ഡൈനിങ് ടേബിളിനരികിൽ കിടന്നിരുന്ന കസേരയിൽ പെട്ടെന്നിരുന്നു. തല ടേബിളിൽ വെച്ച് കുനിഞ്ഞിരുന്നു. എനിക്ക് വേദനയും ദേഷ്യവും സങ്കടവും ഒക്കെ വന്നു. വേറൊരാൾ ആയിരുന്നെങ്കിൽ ഞാനൊന്ന് കൊടുത്തേനെ. പക്ഷേ എന്നെ എത്ര ഉപദ്രവിച്ചാലും ഒന്നും ചെയ്യാൻ തോന്നില്ല, അത്രയ്ക്കും ഇഷ്ടമാണ്. വേദനകൊണ്ട് എൻറെ വിശപ്പും ദാഹവും ഒക്കെ പോയി. എന്നാലും അവിടെ ഇരുന്ന് ചായ മാത്രം എടുത്തു ഊതി കുടിച്ചു. മുറിവിൻ്റെ ഭാഗത്തെ തുണി ചോരയിൽ കുതിർന്നു, ഇറ്റു വീണില്ല എന്ന് മാത്രമേയുള്ളൂ. ദൈവമേ ഞാൻ എന്ത് അപരാധമാണ് ചെയ്തത്. സ്വമേധയാ ഒഴിഞ്ഞുമാറി നടന്നിട്ടും രക്ഷയില്ലാത്ത അവസ്ഥ. ഇതിനു കാരണക്കാരി അമ്മൂമ്മയാണ്. ചായ കുടിച്ച ഗ്ലാസ്സ് ടേബിളിൽ വച്ച് ഞാൻ അവിടെ നിന്നും എഴുന്നേറ്റു മുറിയിലേക്ക് പോയി. ഇനി പേടിക്കണം എന്ത് അക്രമവും ചെയ്യാൻ മടിക്കില്ല. ആളെ അവിടെയെങ്ങും കാണാത്തതുകൊണ്ട് മുറിയിൽ കയറി വാതിലടച്ചു കുറ്റിയിട്ടു. കൈക്ക് നല്ല വേദന തുടങ്ങി. സ്റ്റിച്ച് പൊട്ടിയോ എന്ന് ഒരു സംശയം. കൂട്ടുകാരെ ആരെയെങ്കിലും വിളിച്ച് ആശുപത്രിയിൽ പോകാമെന്ന് വെച്ചാൽ, അവരുടെ വീട്ടിൽ ചെന്ന് വിളിക്കണം. ഒരാളും എന്നെ കാണാൻ വരാറില്ല. അമ്മുമ്മ ഒരു ദിവസം വഴക്കു പറഞ്ഞ തോടുകൂടി അവരുടെ ഇങ്ങോട്ടുള്ള വരവ് നിന്നു. രാത്രിയിൽ ഉറങ്ങാൻ പറ്റാത്തതിനാൽ, കിടന്നു
💬 Comments
View all comments