Chapter Title : എൻ്റെ കിളിക്കൂട് 11 [Dasan]
നീ എൻറെ അടുത്ത് അഭ്യാസം ഒക്കെ നടത്തിയപ്പോൾ ഞാൻ അടങ്ങിയിരുന്നത് വേറൊന്നും കൊണ്ടല്ല, നിന്നോടുള്ള സ്നേഹം കൊണ്ടാണ്. ഒറ്റ പെട കൊണ്ട് മാറ്റാവുന്നതേ ഉണ്ടായിരുന്നുള്ളൂ നിൻറെ അഭ്യാസം. എന്നിട്ടും ഞാൻ സഹിച്ചു, നിന്നോടുള്ള സ്നേഹം കൊണ്ട്. എന്നിട്ട് അവൾ ഈ അവസാന നിമിഷം പറയുന്നു ജീവിതം അവസാനിപ്പിക്കാൻ പോകുന്നുവെന്ന്. ഈ ഡ്രസ്സ് ഒക്കെ എടുത്തിട്ട് എഴുന്നേറ്റ് പോയേ.
എന്നുപറഞ്ഞ് കിളിയെ എഴുന്നേൽപ്പിച്ചു. കിളി എന്നെ കെട്ടിപ്പിടിച്ചു കരഞ്ഞു. ഞാൻ സാവധാനം കിളിയുടെ മുടിയിൽ തലോടി സമാധാനിപ്പിച്ചു
ഞാൻ:- പോട്ടെ.... ആ ഡ്രസ്സ് ഒക്കെ എടുത്തിട്ട് അടുക്കളയിൽ ചെന്ന് എന്തെങ്കിലും പണി ഉണ്ടെങ്കിൽ നോക്കൂ ഞാനും വരാം. അമ്മൂമ്മ വരാൻ നേരം ആകുന്നു.
കിളി ഡ്രസ്സ് ഒക്കെ എടുത്തിട്ട് അടുക്കളയിലേക്ക് പോയി പുറകെ ഞാനും.
ഞാൻ:- എൻറെ പെണ്ണ് പിണങ്ങിയോ?
കിളി :- ഇല്ല ഏട്ടാ
ഞാൻ:- ഏട്ടാ എന്നൊ, അങ്ങനെയല്ലല്ലോ കഴിഞ്ഞദിവസം വിളിച്ചത്....... എടാ എന്നോ പട്ടി എന്നോ വിളിക്കുന്നുണ്ടായിരുന്നല്ലോ. എന്തു വേണമെങ്കിലും വിളിച്ചോ പക്ഷേ വെറുക്കാതിരുന്നാൽ മതി.
കിളി :- ഞാൻ പട്ടി എന്നൊന്നും വിളിച്ചില്ല. എനിക്ക് വെറുപ്പ് ഒന്നും ഉണ്ടായിരുന്നില്ല, സ്നേഹം മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നിൽ നിന്നും അകന്നു പോകുന്നെങ്കിൽ പോകട്ടെ എന്ന് കരുതിയാണ് ഞാൻ അങ്ങനെ ഒരു നാടകം കളിച്ചത്.
ഞാൻ:- സ്നേഹത്തിൻ്റെ സിമ്പിൾ ആണല്ലോ ഈ കൈയിൽ കാണുന്നത്. ഇങ്ങനെ ഒന്നും സ്നേഹിച്ചു കളയല്ലേ.
കിളി :- മതി, കളിയാക്കിയത്.
ഞാൻ:- കളിയായി പറഞ്ഞതല്ല കാര്യത്തില, ഇങ്ങനെ വല്ല സ്നേഹവും കൂടുതൽ തോന്നുകയാണെങ്കിൽ എന്നോട് തുറന്നു പറയണം. എന്താണ് ശരീരത്തിൽ നിന്നും
💬 Comments
View all comments