Chapter Title : എൻ്റെ കിളിക്കൂട് 11 [Dasan]
അഴുക്കു പോയതായി തോന്നുന്നുണ്ടോ?
എന്നെ കെട്ടിപ്പിടിച്ചുകൊണ്ട്
കിളി :- അത് ഓർമ്മിപ്പിക്കല്ലേ ഏട്ടാ. എന്തൊക്കെയാണ് അവൻ കാട്ടിക്കൂട്ടിയത്. അവൻറെ വായിൽ നിന്നും വന്നിരുന്ന മദ്യത്തിനും മറ്റെന്തൊക്കെയോ വൃത്തികെട്ട മണം എൻറെ ശരീരത്തിൽ ഇപ്പോഴും ഉള്ളതായി തോന്നുന്നു. എനിക്ക് എന്നോട് തന്നെ അറപ്പ് തോന്നിയ നിമിഷം.
ഞാൻ :- അതൊക്കെ പോട്ടെ മോളെ....... ഞാൻ ഇവിടെ നിന്ന് പോയാലും എന്ത് വിഷയം ഉണ്ടെങ്കിലും എന്നെ വിളിച്ചു പറയണം. പോകുന്നതിനു മുമ്പ് ഞാൻ ഒരു മൊബൈൽഫോൺ വാങ്ങി തരാം. ഞാനിനി എൻറെ പെണ്ണിനെ ആർക്കും വിട്ടുകൊടുക്കില്ല.
ഇങ്ങനെയൊക്കെ പറഞ്ഞെങ്കിലും എനിക്ക് അവനെ തഞ്ചത്തിന് കിട്ടാൻ കാത്തിരിക്കും എന്ന് ഞാൻ പ്രതിജ്ഞ എടുത്തു. ഇപ്പോൾ പോയി ഒരു വിഷയം ഉണ്ടാക്കിയാൽ അത് ജോലിയെ ബാധിക്കും. ഇനിയിപ്പോൾ ജോലി അത്യാവശ്യമാണ്, ഇനി എന്തെങ്കിലും വിഷയം ഉണ്ടായാൽ, ആ നിമിഷം എൻറെ പെണ്ണിനെ കൊണ്ട് ഇവിടുന്നു പോകണം. ഇപ്പോൾ എനിക്ക് 21 വയസ്സ് കഴിഞ്ഞ് മൂന്നു മാസം കഴിഞ്ഞിരിക്കുന്നു. ഇനിയിപ്പോൾ എന്താകും എന്ന് അറിയില്ല, ഒന്ന് രണ്ട് കൊല്ലം കാത്തുനിൽക്കാൻ ആകുമോ എന്ന് കണ്ടറിയണം. പറ്റിയില്ലെങ്കിലും സ്വസ്ഥമായി ജീവിക്കാനുള്ള മാർഗ്ഗം ദൈവം കാണിച്ചു തന്നിട്ടുണ്ട്. ഞാൻ അടുക്കളയിലെ സ്ലാബിൽ കയറിയിരുന്നു, അവിടെ ഇരുന്ന് ക്ലോക്കിലേക്ക് നോക്കിയപ്പോൾ 12:45. അമ്മുമ്മ വരാൻ ഇനി ഏതാനും മണിക്കൂറുകൾ മാത്രം. അടുക്കളയിലെ ഉച്ചക്കത്തെ ഭക്ഷണത്തിൻറെ കാര്യങ്ങളൊക്കെ കഴിഞ്ഞ്, അവൾ മടിച്ചുമടിച്ച് വന്നു എൻ്റെ മേലേക്ക് ചാരി നിന്നു വിരലുകളാൽ കീഴ്ചുണ്ട് വലിച്ചു.
കിളി :- എൻറെ കള്ളനെ ഞാൻ ഒരുപാട് ഉപദ്രവിച്ചു അല്ലേ? ക്ഷമിക്കടി കുട്ടാ.......
ഞാൻ അവളെ
💬 Comments
View all comments