0%

Chapter Title : എൻ്റെ കിളിക്കൂട് 11 [Dasan]

Author : Dasan Read All Parts 700

എന്നോട് ചേർത്തുനിർത്തി, എൻറെ നെഞ്ചിൽ തല ചായ്ച്ച് നിന്നു.
കിളി :- പ്രകാശൻ ചേട്ടനോട് അവിടെ നടന്ന കാര്യങ്ങൾ ഒക്കെ പറഞ്ഞപ്പോൾ, ചേട്ടൻ "ഇനി വല്യമ്മയുടെ വീട്ടിൽ നിന്നാൽ മതി. ഏതെങ്കിലും നല്ല കാര്യം വരുമ്പോൾ ചേട്ടൻ വന്നു കൊണ്ടു പോയി കൊള്ളാം" എന്നാണ് പറഞ്ഞിരിക്കുന്നത്.
ഞാൻ :- നല്ല കാര്യം വരുമ്പോൾ മോള് പോകുമൊ?
കിളി:- ഇനി എൻറെ ജീവിതം മുഴുവൻ ഇവിടെയാണ്
എന്നു പറഞ്ഞു എൻറെ നെഞ്ചിൽ തൊട്ടു കാണിച്ചു.
ഞാൻ:- എന്നോട് എത്ര ദേഷ്യവും വെറുപ്പും കാണിച്ചിരുന്നുവെങ്കിലും എന്നും എപ്പോഴും ഈ നെഞ്ചിൽ ഉണ്ടായിരുന്നു. ഇനി ഉണ്ടാവുകയും ചെയ്യും, എൻറെ ജീവൻ ഉള്ളടത്തോളം കാലം.
കിളി :- വല്യമ്മ വരാൻ ഇനിയും സമയമെടുക്കുമെന്ന് തോന്നുന്നു.
ഞാൻ:- പണിയൊക്കെ കഴിഞ്ഞ് എങ്കിൽ നമുക്ക് അപുറത്തേക്ക് പോകാം.
ഞാനും കിളിയും കൂടി എൻറെ മുറിയിലേക്ക് പോയി. കിളിയുടെ മടിയിൽ കിടന്നു, തലമുടിയിൽ കൂടി വിരലുകൾ പരതിനടന്നു. കുറച്ചു കഴിഞ്ഞപ്പോൾ ഞാൻ എഴുന്നേറ്റു കിളിയെ കൂടി എൻറെ സൈഡിൽ കിടത്തി. എന്നോട് കുറെ മാപ്പു ഒക്കെ പറഞ്ഞു കൊണ്ടിരുന്നു ഇതിനിടയിൽ എപ്പോ ഞാൻ മയങ്ങിപ്പോയി, രാത്രിയിലെ ഉറക്കം ശരിയല്ലല്ലോ. അമ്മു വന്നത് ഞാൻ അറിഞ്ഞില്ല കിളി എൻറെ അടുത്ത് നിന്ന് എഴുന്നേറ്റ് പോയിരുന്നു. രാത്രിയിൽ അമ്മ ഉറക്കം ആയാൽ, കിളി എൻറെ നെഞ്ചിൽ തല വെച്ചാണ് ഉറങ്ങുന്നത്. ദിവസങ്ങൾ അങ്ങനെ കടന്നു പോയി. എൻറെ പേപ്പർ ഒക്കെ ശരിയായി, പോകുന്നതിനുള്ള തയ്യാറെടുപ്പുകൾ നടത്തി. പോകുന്നതിനു മുമ്പ് രണ്ടു മൊബൈൽ ഫോണുകൾ വാങ്ങി (Nokia1100). രണ്ട് കണക്ഷനും എടുത്തു,

💬 Comments

View all comments