Chapter Title : എൻ്റെ കിളിക്കൂട് 11 [Dasan]
പെട്ടെന്ന് അല്ലേ സ്വഭാവം മാറുന്നത്. ഒന്നു കൊടുത്താൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ. പക്ഷേ എന്നോട് കാണിക്കുന്ന ഈ അകൽച്ച എന്നെ വിട്ടു പോകാനുള്ളതാണൊ എന്ന് സംശയം കൊണ്ടാണ്. അവനെ വിവാഹം കഴിച്ചു പോകാൻ ആണ് ഉദ്ദേശം എങ്കിൽ ഞാനന്നു രാത്രി ചെയ്തത് വലിയ പാതകമാണ്. അതിൻറെ മനസ്താപം എൻറെ മനസ്സിൽ കടന്നു ഉരുകുകയാണ് അതുകൊണ്ടാണ് ഒന്നും ചെയ്യാൻ മുതിരാത്തത്.
ഈ ബാധ കട്ടിലിൽ നിന്നും എഴുന്നേറ്റു പോയിരുന്നെങ്കിൽ ഒന്ന് കിടക്കാമായിരുന്നു. ഞാൻ നോക്കുമ്പോഴൊക്കെ എന്നെയും നോക്കി ഇരിക്കുകയാണ് കാളി. എൻറെ മുറിവ് പറ്റിയ കയ്യിൽ കയറി പിടിച്ചു. അടുത്ത തിരിച്ചിലിനുള്ള ഭാവമാണെന്ന് കരുതി
ഞാൻ :- ഞാൻ ഉറങ്ങുന്നില്ല, ഉറങ്ങിയാൽ അല്ലേ സ്വപ്നം കാണുകയുള്ളൂ. കൈപിടിച്ച് തിരിക്കരുത്, ഒരു അപേക്ഷയാണ്.
കിളി എന്നോട് ചേർന്നിരുന്നു, പിടിച്ചിരുന്ന കയ്യെടുത്ത് മടിയിൽ വച്ചു. ഞാൻ മുഖത്തേക്ക് നോക്കുമ്പോൾ കണ്ണുകൾ രണ്ടും നിറഞ്ഞ് കവിളിലൂടെ കണ്ണുനീർ ഒഴുകുന്നു. എന്താണ് ഭാവം എന്ന് അറിയാത്തതുകൊണ്ട്
ഞാൻ :- ഞാൻ ഇനി ഒന്നും പറഞ്ഞു ശല്യപ്പെടുത്തുകയില്ല. ഒന്നും ചോദിക്കുകയുമില്ല. ഇത് സത്യം.
സ്വപ്നത്തിൽ കണ്ടതാണെങ്കിലും, ഉഗ്രഭാവങ്ങൾ മനസ്സിൽ നിന്നും പോകുന്നില്ല. സ്വപ്നമാണെന്ന് വിശ്വസിക്കാൻ തന്നെ പറ്റുന്നില്ല. പകൽ അതുപോലുള്ള അനുഭവങ്ങളാണല്ലോ ഉണ്ടായിരുന്നത്.
ഞാൻ:- കിളി പോയി കിടന്നോളൂ........ ഉറക്കം കളയേണ്ട......
വീണ്ടും അതേ ഇരിപ്പ് തന്നെ തുടർന്നു.
ഞാൻ:- സമയം ഒരുപാടായി.......
കിളി എന്നിലേക്ക് ചാരിയിരുന്നു കെട്ടിപ്പിടിച്ചു കരയാൻ തുടങ്ങി. ഇതാ വീണ്ടും നാടകം തുടങ്ങിയോ? ഇതിനു മുമ്പുള്ള സംഭവം എനിക്ക് ഓർമ്മ വന്നതുകൊണ്ട് ഞാൻ മൈൻഡ് ചെയ്തില്ല. സ്ത്രീ എന്നാൽ പണ്ടാരോ പറഞ്ഞതുപോലെ,
💬 Comments
View all comments