Chapter Title : എൻ്റെ കിളിക്കൂട് 11 [Dasan]
സ്ത്രീ എന്ന പദം തന്നെ ഒന്നു നോക്കിയാൽ മനസ്സിലാകും. സ+ത + ര ഇത് എന്താണെന്ന് പെട്ടെന്ന് മനസ്സിലാകില്ല. 'സ' എന്നാൽ സത്വഗുണം 'ത' എന്നാൽ തമോഗുണം 'ര' എന്നാൽ രജോഗുണം. ചുരുക്കി പറഞ്ഞാൽ സൃഷ്ടി സ്ഥിതി സംഹാരം ഇതെല്ലാം ഒരുമിച്ചു ചേരുന്നതാണ് സ്ത്രീ. അതുകൊണ്ട് ഈ പെണ്ണിൻ്റെ ഭാവം എന്താണെന്ന് എനിക്ക് മനസ്സിലാകുന്നില്ല. കിളി എൻറെ ഇടതുകൈ കവർന്നെടുത്ത്, കിളിയുടെ കവിളിൽ അടിക്കാൻ തുടങ്ങി. ഞാൻ ബലം പിടിച്ച് അത് തടഞ്ഞു.
ഞാൻ:- മതി, പോയി കിടക്ക്......
എന്ന് പറഞ്ഞു എന്നിൽ നിന്നും അടർത്തി മാറ്റാൻ ശ്രമിച്ചു, പക്ഷേ നിഷ്ഫലമായി പോയി. കിളി എന്നിലേക്ക് കൂടുതൽ ചേർന്നിരുന്ന കെട്ടിപ്പിടിച്ചു. എന്തെല്ലാം നാടകങ്ങൾ കാണണം. അതുകൊണ്ട് ഞാൻ നിർജീവമായി അങ്ങനെ ഇരുന്നു. കിളിയേ എഴുന്നേറ്റ് എൻറെ മുന്നിൽ വന്ന് രണ്ടു കൈകൾ കൊണ്ടും എൻറെ മുഖം കവർന്നെടുത്തു. എൻറെ ചുണ്ടുകളിൽ തെരുതെരെ ചുംബിച്ചു.
കിളി:- എനിക്ക് കരണം നോക്കി ഒരടി തന്നിരുന്നെങ്കിൽ.......
എന്നു പറഞ്ഞ് എൻറെ സൈഡിൽ വീണ്ടും വന്നിരുന്നു, തോളിൽ തല ചായ്ച്ചു.
ഞാൻ:- എന്നോട് അടുപ്പം കാണിക്കാത്ത, വെറുപ്പ് കാണിക്കുന്ന ഒരാളെ തല്ലാൻ ഞാൻ ആര്? എന്നെ, എൻറെ പാകത്തിനു വിട്ടേര്.
കിളി:- അങ്ങനെ അങ്ങ് വിടാൻ കഴിയില്ലല്ലോ.
ഞാൻ:- എന്നാ പിന്നെ കുത്തി കൊല്ല്. അതാണ് ഇതിലും ഭേദം.
കിളി:- അതിനും കഴിയില്ല.
ഞാൻ:- എന്നാൽ പിന്നെ ഞാൻ തന്നെ അത് ചെയ്യാം. സ്വയം ഇല്ലാതാവാം
കിളി :- അതിനും സമ്മതിക്കില്ല.
ഞാൻ:- പിന്നെ ഞാൻ എന്ത് ചെയ്യണം. ഇവിടെനിന്നും പോകാനും സമ്മതിക്കുന്നില്ല.
💬 Comments
View all comments