0%

Chapter Title : എൻ്റെ കിളിക്കൂട് 11 [Dasan]

Author : Dasan Read All Parts 688

എനിക്ക് അല്പം സമയം വേണം. മനസ്സ് ശാന്തമാകണം.
പെട്ടെന്ന് അമ്മുമ്മയുടെ കൂർക്കംവലി നിലച്ചു. കിളി അവിടെ നിന്നും എഴുന്നേറ്റു ലൈറ്റ് ഓഫ് ചെയ്തു പായയിൽ പോയി കിടന്നു. എനിക്ക് ഉറക്കം വരാൻ പിന്നെയും താമസിച്ചു. കിളി പറയാൻ തുടങ്ങിയപ്പോഴേക്കും അമ്മൂമ്മ എഴുന്നേറ്റു, അല്ലെങ്കിൽ എന്താണ് കിളിക്ക് പറയാനുള്ളതെന്ന് കേൾക്കാമായിരുന്നു. അങ്ങനെ ഓരോന്ന് ആലോചിച്ച് കിടന്ന് ഉറങ്ങിപ്പോയി.
രാവിലെ അമ്മൂമ്മ എന്നാണ് എന്നെ വിളിച്ച് എഴുന്നേൽപ്പിച്ചത്
അമ്മുമ്മ:- എഴുന്നേൽക്ക് ചെക്കാ...... ആ പൗലോസിൻ്റെ അപ്പൻ രാത്രി പന്ത്രണ്ടരയോടെ മരിച്ചു.
രാവിലെതന്നെ മരണം പറഞ്ഞുകൊണ്ടാണ് അമ്മൂമ്മ എഴുന്നേൽക്കുന്നത്. അമ്മൂമ്മയുടെ കൊച്ചുത്രേസ്യയുടെ ഭർത്താവാണ്, ഈ പൗലോസിൻ്റെ അപ്പൻ.
അമ്മൂമ്മ:- ഇത് ശീലം ആക്കണ്ട, ദിവസവും വൈകിയാണ് എഴുന്നേൽക്കുന്നത്. ജോലിക്കൊക്കെ പോകാനുള്ളതല്ലേ, നേരത്തെ എഴുന്നേറ്റു ശീലിക്കണം. ഞാൻ രാത്രിയിൽ കണ്ടതാണ് അയാൾക്ക് അസുഖം കൂടുന്നത് ആയിട്ട്. ഇപ്പോളിതാ മരിച്ചു എന്നുള്ള വാർത്ത. അതും ഞാൻ എഴുന്നേറ്റ് സമയത്ത്. ഇനിയുള്ളത് കിളിയുടെ സംഹാരനൃത്തമാണ്. അതിന് എപ്പോഴാണാവോ? എന്നൊക്കെ ചിന്തിച്ച്
സമയം നോക്കുമ്പോൾ 8:45. ഞാൻ എഴുന്നേൽക്കേണ്ട സമയത്തിന് 15 മിനിറ്റ് കൂടി കഴിയണം. ഏതായാലും രാവിലെ എഴുന്നേറ്റതല്ലേ ഒന്ന് ഫ്രഷ് ആയി മരിച്ച വീട്ടിൽ പോയി വരാം. ഞാൻ പെട്ടെന്ന് റെഡിയായി പോകാനിറങ്ങിയ നേരം
അമ്മൂമ്മ :- നീ വന്നിട്ട് വേണം എനിക്ക് പോകാൻ ഇവിടെ ഈ പെൺകൊച്ച് മാത്രമേ ഉള്ളൂ.
ശരിയെന്ന് പറഞ്ഞ് ഞാൻ ഇറങ്ങി. മരിച്ച വീട്ടിൽ ചെന്ന് ഒരു 10 -15 മിനിറ്റുകൾ ചെലവഴിച്ചു. മൃതദേഹം പള്ളിയിലേക്ക് എടുക്കുന്നത് രണ്ടു മണിക്കാണ്. പലരും കയ്യിലെ കെട്ടു കണ്ട് വിവരങ്ങൾ തിരക്കി.

💬 Comments

View all comments