Chapter Title : എൻ്റെ കിളിക്കൂട് 11 [Dasan]
അധികം നേരം നിന്നാൽ ഇവിടെ അന്വേഷണങ്ങളുടെ ബഹളമായിരിക്കും. ഞാൻ നേരെ വീട്ടിലേക്ക് തിരിച്ചു. ഞാൻ അവിടെ എത്തി വിടാൻ അമ്മ മരിച്ച വീട്ടിലേക്ക് ഇറങ്ങി.
അമ്മൂമ്മ :- ഞാൻ , അവർ പള്ളിയിലേക്ക് പോയിട്ടേ വരൂ.
എന്ന് പറഞ്ഞ് ഗേറ്റ് തുറന്ന് അമ്മൂമ്മ പോയി. ഞാൻ പോയി ഗേറ്റ് അടച്ചു കുറ്റിയിട്ടു. ഫ്രണ്ട് ലൂടെ കയറി വാതിൽ അടച്ചു കുറ്റിയിട്ടു. കിളിയെ നോക്കുമ്പോൾ അടുക്കളയിൽ പണിയിലാണ്. ഏതു ഭാവത്തിലാണ് പോ നിൽക്കുന്നതെന്ന് അറിയില്ല, എന്നാലും രാത്രി പറഞ്ഞതിൻ്റെ ബാക്കി പറയിപ്പിക്കണം. പേടിച്ചാണ് അടുത്തേക്ക് ചെല്ലുന്നത്, കയ്യിൽ കത്തിയും ഉണ്ട്. കിളി പറഞ്ഞതുപോലെ കരണം നോക്കി ഒന്നു കൊടുത്താൽ തീരാവുന്ന വിഷയമേയുള്ളൂ. പക്ഷേ തല്ലാൻ തോന്നുന്നില്ല, അതിലും കൂടുതൽ വേദന ഞാൻ അന്ന് രാത്രി കൊടുത്തതാണ്. പതിയെ അരികിൽ ചെന്നു മുരടനക്കി. കിളി തിരിഞ്ഞുനോക്കി ഭാവ വ്യത്യാസം ഒന്നുമില്ല. ഒന്ന് ചിരിക്കുക പോലും ചെയ്തില്ല, എങ്ങനെ തുടങ്ങും. അടുത്ത ഒരാൾ വന്നു നിന്നിട്ട് കണ്ടഭാവം വയ്ക്കാത്ത ആളോട് എന്തു പറയാൻ. ഞാൻ തിരിഞ്ഞു നടന്ന് സെറ്റിയിൽ വന്നിരുന്നു. കുറച്ചുകഴിഞ്ഞ് പുറകിൽ ശബ്ദം കേട്ടു
കിളി:- ഇതാ ചായ എടുത്തു വച്ചിട്ടുണ്ട്.
തമാശരൂപേണ
ഞാൻ:- എന്നെ തട്ടാനുള്ള പോയിസൺ കലക്കിയിട്ടുണ്ടൊ?
കിളി:- ഞാൻ നേരത്തെ പറഞ്ഞില്ലേ, ഒറ്റയടിക്ക് തട്ടില്ല. പതിയെ പതിയെ ആകും.
ഞാൻ:- സ്ലോ പോയിസൺ അല്ലേ? അപ്പോൾ പിന്നെ ആരും സംശയിക്കില്ലല്ലൊ. സ്വൈര്യമായി വിവാഹം കഴിച്ച് സുഖമായി ജീവിക്കാം അല്ലേ.
കിളി:- എത്ര വ്യക്തമായിട്ടാണ് മനസ്സിലാക്കിയിരിക്കുന്നത്.
ഞാൻ:- എവിടെ ഭക്ഷണം ഞാൻ കഴിക്കാം.
ഇത്രയും പറഞ്ഞ കിളി
💬 Comments
View all comments