0%

Chapter Title : എൻ്റെ കിളിക്കൂട് 11 [Dasan]

Author : Dasan Read All Parts 690

അടുക്കളയിലേക്ക് പോയി പണി തുടർന്നു. തുടക്കം കുറിച്ചിട്ടും ആ വഴിയിലേക്ക് എത്തിയില്ല. ആ വായിൽ നിന്നും കാര്യങ്ങൾ പുറത്തേക്ക് കൊണ്ടുവരുവാൻ ഒത്തിരി പാടാണ്. സമയം ഒമ്പതര, ഇനിയും സമയമുണ്ട് കാര്യങ്ങൾ പറയാൻ. കൈക്ക് ചെറിയ വലിച്ചിൽ ഉണ്ട്. ഈ പെണ്ണ് ഒരു പിടിയും തരുന്നില്ലല്ലോ, എന്താണ് പറയാനുള്ളത് എന്ന് കേട്ടിട്ട് സമാധാനത്തോടും കൂടി ഇരിക്കാമെന്നു കരുതിയാൽ, ആ തിരുമൊഴി എപ്പോഴാണ് അരുളുന്നതെന്ന് ആർക്കറിയാം. കാത്തിരിക്കുക തന്നെ. ഇരിപ്പുറക്കാത്തതിനാൽ വീണ്ടും അടുക്കളയിലേക്കു ചെന്നു.
ഞാൻ:- കിളിക്ക് എന്താണ് എന്നോട് പറയാനുള്ളത്.
കിളി :- എനിക്കൊന്നും പറയാൻ ഇല്ലല്ലോ.
ഞാൻ :- രാത്രിയിൽ പറഞ്ഞ നിർത്തിയിടത്തു നിന്ന് തന്നെ തുടങ്ങു.
കിളി :- രാത്രിയിൽ ഞാൻ എന്തു പറഞ്ഞു.
ഞാൻ:- ഇനി ഞാൻ ഒന്നും നോക്കില്ല നല്ല അടി തരും. എന്നെ പൊട്ടൻ കളിക്കരുത്.
കിളി:- അത് പ്രത്യേകം കുളിപ്പിക്കേണ്ടത് ഇല്ലല്ലോ.
ഞാൻ:- അപ്പോൾ ഞാൻ ഒരു പൊട്ടനാണ്. ശരി അങ്ങനെ തന്നെ ഇരുന്നോട്ടെ. ഞാൻ ഇനി ഒന്നും ചോദിക്കുന്നില്ല. പറയാൻ താല്പര്യം ഇല്ലാത്തവരോട് എന്തു പറഞ്ഞിട്ടെന്താ. ഇപ്പോൾ എനിക്ക് ഒരു കാര്യം മനസ്സിലായി, ഈ കാണിക്കുന്നത് ഒക്കെ ഒരു ഡ്രാമയാണ്. കൂടുതലായി ഒന്നും ഞാൻ പറയുന്നില്ല.
രാത്രിയിൽ ഒരു സ്വഭാവം നേരം വെളുത്താൽ വേറൊരു സ്വഭാവം. പ്രശ്നങ്ങൾ ഒക്കെ പറഞ്ഞു തീർക്കാം എന്ന് കരുതി, പക്ഷേ ഒരു പിടിയും തരുന്നില്ല. സമയം കുതിരയെ പോലെ പാഞ്ഞു പോയി കൊണ്ടിരിക്കുകയാണ്, ഇപ്പോൾ 10:45. ഞാൻ വന്ന് സെറ്റിയിൽ ഇരുന്നു, ഇനി ഞാനായിട്ട് ഒന്നും ചോദിക്കുന്നില്ല. അര മണിക്കൂർ കഴിഞ്ഞപ്പോൾ കിളി

💬 Comments

View all comments